visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / Charity/ Kerala
Mathew Kuzhalnadan
Mathew KuzhalnadanPhoto Credit : FB Post

കുടുംബത്തിന്‍റെ വായ്പ ബാധ്യത ഏറ്റെടുക്കുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

By - Siju Kuriyedam Sreekumar -- Sunday, April 03, 2022 , 10:36 PM

Input From Mathew Kuzhalnadan FB Live 

മൂവാറ്റുപുഴ∙ പേഴയ്ക്കാപ്പിള്ളിയിലെ കുടുംബത്തിന്‍റെ വായ്പ ബാധ്യത ഏറ്റെടുക്കുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വസ്തുവിന്‍റെ പ്രമാണം വീണ്ടെടുത്തു നല്‍കുമെന്നും അദ്ദേഹം ഫെയ്സ്ബുക് ലൈവിൽ പറഞ്ഞു.

ആ വീടിന് പിൻവശത്ത് വാതിൽ ഇല്ലാത്ത അവസ്ഥയാണ്. അവിടം തുറന്നുകിടക്കുകയായിരുന്നു. ബാങ്ക് അധികൃതർ ജപ്തിക്കു വന്നപ്പോൾ ഒരു കതക് വന്ന് പിടിപ്പിച്ചാണ് അവിടം അടച്ചത്. മാതാപിതാക്കളില്ല, കുട്ടികള്‍ മാത്രമേ ഉള്ളൂവെന്ന് അയൽക്കാർ ജപ്തി ചെയ്യാൻ വന്നവരോടു പറഞ്ഞതാണ്. അതു കേൾക്കാതെ ബലമായി പൂട്ടുകയായിരുന്നു.

തുടർന്ന് ബാങ്ക് അധികൃതരോട് സംസാരിച്ചപ്പോൾ നിയമവശം അവർ ചൂണ്ടിക്കാട്ടി. എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ മാത്രമുള്ള സ്ഥലത്ത് ജപ്തി നടപ്പാക്കുന്നത് നിയമപരമല്ലെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും അറിയിച്ചു. തുടർന്ന് അവർ വന്ന് തുറന്നുകൊടുക്കാമെന്ന് പറഞ്ഞു. പൊലീസിനോടും ഇക്കാര്യം അവർ പറഞ്ഞു.

എന്നാൽ ഒരു മണിക്കൂറോളം കാത്തിരുന്നിട്ടും ആരും എത്തിയില്ല. തുടർന്നാണ് എട്ടേമുക്കാലോടെ വാതിൽ തുറന്ന് കുട്ടികളെ അകത്തു കയറ്റിയത്. ഇതിൽ താന്‍ രാഷ്ട്രീയം പറഞ്ഞിട്ടില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.

പാവങ്ങളുടെ പാർട്ടി എന്ന് അവകാശ പെടുന്ന ഇടതു പക്ഷം ഭരിക്കുന്ന ബാങ്കിലാണ് പാവങ്ങളായ ഒരു കുടുംബത്തിലെ പ്രായപൂർത്തി ആകാത്ത കുട്ടികൾക്ക് ഇങ്ങനെ ഒരു ഗതികേട് ഉണ്ടായതു എന്ന് ഓർക്കണം   

Mathew Kuzhalnadan MLA will take over the loan of the confiscated family



Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment