visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / Charity/ Kerala
Suresh Gopi , Tiny Tom
Suresh Gopi , Tiny TomPhoto Credit : Tiny Tom FB Post

സുരേഷ് ​ഗോപിയെ കുറിച്ച് നടൻ ടിനി ടോം ‘പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന സുരേഷേട്ടൻ ഒരു അത്ഭുതമാണ്; അങ്ങയെ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു’; ചങ്കിടിപ്പാണ് സുരേഷേട്ടൻ

By - Siju Kuriyedam Sreekumar -- Monday, April 25, 2022 , 10:36 AM

Input From Tiny Tom Facebook post 

ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ അഡ്വാൻസ് തുകയിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘനക്ക് സുരേഷ് ​ഗോപി കൈമാറിയത് വലിയ വാർത്ത ശ്രദ്ധ നേടിയിരുന്നു. പുതിയ സിനിമകളുടെ അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്ര കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറുമെന്ന് നടൻ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനാണ്(MAA) സുരേഷ് ​ഗോപി രണ്ട് ലക്ഷം രൂപ കൈമാറിയത്. നിരവധി കലാകാരന്മാരാണ് താരത്തിന്റെ ഈ പ്രവർത്തിയെ അഭിനന്ദിച്ച് കൊണ്ട് രം​ഗത്തെത്തിയത്. ഇപ്പോഴിതാ സുരേഷ് ​ഗോപിയെ കുറിച്ച് ടിനി ടോം കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

‘മാ’ സംഘടനയിലെ അം​ഗം കൂടിയായ ടിനി ടോമിന് ചെക്ക് കൈമാറുന്ന സുരേഷ് ​ഗോപിയുടെ ചിത്രവും താരം പങ്കുവച്ചു. “വാക്കും പ്രവൃത്തിയും തമ്മിൽ തൃശൂർ പൂരത്തിന് കണ്ട ഭാവം പോലും പ്രകടിപ്പിക്കാത്ത ‘പ്രസംഗ’ സ്വഭാവമുള്ള പലർക്കുമിടയിൽ, പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന സുരേഷേട്ടൻ ഒരു അത്ഭുതമാണ്…’മാ’ സംഘടനയിലെ ഒരംഗമെന്ന നിലയിൽ അങ്ങയെ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു..ഞങ്ങളുടെയൊക്കെ ചങ്കല്ല, ചങ്കിടിപ്പാണ് സുരേഷേട്ടൻ…വലിയ നന്ദി”, എന്നാണ് ടിനി കുറിച്ചത്.

ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ അഡ്വാൻസ് തുകയിൽ നിന്നും രണ്ട് ലക്ഷം കൈമാറിയതായി സുരേഷ് ​ഗോപി തന്നെയാണ് രാവിലെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഈ ഓണക്കാലത്താണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാർക്ക് സഹായം നൽകുമെന്ന് പ്രഖ്യാപിച്ചത്.

സുരേഷ് ഗോപിയെ നായകനാക്കി മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന് പോസ്റ്ററിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ‘ഇനി ഉയർത്തെഴുന്നേല്പിന്റെ കാലം’ എന്ന ടാ​ഗോടെയാണ് പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്.

Tiny Tom Facebook Post About suresh gopi


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment