visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Suresh Gopi
Suresh GopiPhoto Credit : Siju Kuriyedam Sreekumar

സുരേഷ് ഗോപിയുടെ കാറ് കാത്തു നിന്ന സംഘാടകരെ അമ്പരിപ്പിച്ചുകൊണ്ട് സുരേഷ് ഗോപി വന്നത് ഓട്ടോ റിക്ഷയില്‍ , ഗതാഗത കുരുക്ക് ഒഴിവാക്കാൻ ആണ്

By - Siju Kuriyedam Sreekumar -- Monday, May 02, 2022 , 01:11 PM
കൊച്ചി: കാറില്‍ എത്തുന്ന നടനെയും കാത്ത് സംഘാടകര്‍, പക്ഷേ സാക്ഷാൽ സുരേഷ് ഗോപി എത്തിയത് ഓട്ടോ റിക്ഷയില്‍!. ഗതാതതക്കുരുക്ക് ഒഴിവാക്കാനായിരുന്നു നടന്‍ ഓട്ടോ റിക്ഷയില്‍ വന്നത്. ഇന്നലെ വൈകിട്ട് എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ വിഎച്ച്പി സ്വാഭിമാന്‍ നിധി ഉദ്ഘാടന പരിപാടിക്ക് എത്താന്‍ കലൂരില്‍ നിന്നാണു സുരേഷ് ഗോപി ഓട്ടോയില്‍ കയറിയത്. വിഎച്ച്പി പരിപാടി 3 മണിക്കാണു ആരംഭിക്കാനിരുന്നത്. എന്നാല്‍ ആ സമയത്ത് കലൂരില്‍ ‘അമ്മ’യുടെ ചടങ്ങില്‍ ആയിരുന്നു സുരേഷ് ഗോപി.

നാലു മണിയോടെ ‘അമ്മ’യുടെ പരിപാടിയില്‍ നിന്ന് ഇറങ്ങി. അപ്പോഴാണ് എംജി റോഡിലും മറ്റും വലിയ ഗതാഗത തിരക്കാണ് എന്നറിയുന്നത്. അതോടെ യാത്ര ഓട്ടോയിലാക്കി. ബിടിഎച്ച് ഹോട്ടലിനു മുന്നില്‍ വിഎച്ച്പി സംഘാടകര്‍ കാറില്‍ എത്തുന്ന നടനെ കാത്തുനിന്നു. അവരെയും സമീപത്ത് ഉണ്ടായിരുന്നവരെയും അമ്പരപ്പിച്ചു സുരേഷ് ഗോപി ഓട്ടോറിക്ഷയില്‍ നിന്നിറങ്ങി. അരമണിക്കൂര്‍ കൊണ്ടാണ് ഓട്ടോ കലൂരില്‍ നിന്ന് ബിടിഎച്ചിലെത്തിയത്.

അതേസമയം വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് താരസംഘടനയുടെ വേദിയിലെത്തി നടനും മുൻ രാജ്യസഭാ അംഗവുമായ സുരേഷ് ഗോപി. ‘അമ്മ’യിലെ അംഗങ്ങളുടെ ഒത്തുചേരലിനും ആരോഗ്യപരിശോധന ക്യാമ്പിനുമായി നടത്തിയ ഉണർവ് എന്ന പരിപാടിയിൽ മുഖ്യാതിഥിയായിട്ടാണ് സുരേഷ് ​ഗോപി എത്തിയത്. വർഷങ്ങൾക്ക് ശേഷം അമ്മയുടെ വേദിയിലെത്തിയ സുരേഷ് ഗോപിയെ പൊന്നാടയണിച്ചാണ് സഹപ്രവർത്തകർ സ്വീകരിച്ചത്.

സംഘടനയുടെ ആരംഭകാലത്ത് ഗൾഫിൽ അവതരിപ്പിച്ച ഒരു പരിപാടിക്കു പിന്നാലെ ഉണ്ടായ തർക്കത്തെ തുടർന്നാണ് ‘അമ്മ’യുടെ പരിപാടികളിൽ നിന്ന് സുരേഷ് ഗോപി വിട്ടുനിൽക്കാൻ തുടങ്ങിയത്. ‘അമ്മ’യുടെ വേദിയിൽ കാണാത്തത് എന്തുകൊണ്ടാണെന്നും സംഘടനയിൽ നിന്ന് എന്തുകൊണ്ട് മാറിനിൽക്കുന്നുവെന്നുമുള്ള ചോദ്യം അക്കാലം മുതൽ സുരേഷ് ഗോപിയോട് പലരും ചോദിക്കാറുണ്ട്. അതിന് അദ്ദേഹം മറുപടിയും നൽകിയിട്ടുണ്ട്.


അമ്മ’യുടെ നേതൃത്വത്തിൽ 1997ൽ അറേബ്യൻ ഡ്രീംസ് എന്ന പേരിൽ നടന്ന പരിപാടിക്ക് ശേഷമാണ് സുരേഷ് ഗോപി സംഘടനയിൽ നിന്നും വിട്ടുനിൽക്കാൻ തുടങ്ങിയത്. നാട്ടിൽ തിരിച്ചെത്തിയപ്പോൾ തിരുവനന്തപുരം കാൻസർ സെൻറർ, കണ്ണൂർ കളക്ടർക്ക് അംഗൻവാടികൾക്ക് കൊടുക്കാൻ, പാലക്കാട് കളക്ടറുടെ ധനശേഖരണ പരിപാടിക്കുമായി ഇതേ ഷോ അഞ്ച് വേദികളിൽ അവതരിപ്പിച്ചു.

ഷോ നടത്തുന്നയാൾ അഞ്ച് ലക്ഷം രൂപ ‘അമ്മ’യിലേക്ക് തരുമെന്ന് സുരേഷ് ഗോപിയാണ് സംഘടനയെ അറിയിച്ചത്. പ്രതിഫലം വാങ്ങാതെയാണ് പല താരങ്ങളും ഈ ഷോയിൽ വന്നത്. എന്നാൽ പണം നൽകാമെന്ന് ഏറ്റയാൾ നൽകിയില്ല. ഇത് ‘അമ്മ’യുടെ യോഗത്തിൽ ചർച്ചയ്ക്കും വാക്കേറ്റത്തിനും ഇടയാക്കി. തുടർന്ന് രണ്ട് ലക്ഷം രൂപ പിഴയടക്കാൻ സുരേഷ് ഗോപിക്ക് സംഘടനയിൽ നിന്ന് നോട്ടീസ് ലഭിച്ചു. താൻ ശിക്ഷിക്കപ്പെട്ടവനാണെന്നും അതുകൊണ്ട് സംഘടനയിൽ നിന്നും മാറിനിൽക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും അദ്ദേഹം വേദിയിൽ പറഞ്ഞു. അതേസമയം ഏത് പ്രധാന തീരുമാനം എടുക്കുമ്പോഴും നേതൃത്വം തന്നോടും ചർച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

സുരേഷ്ഗോപി അടുത്തിടെ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായത് അദ്ദേഹത്തിന്റെ ലുക്കിലൂടെ ആയിരുന്നു. ഇതിന് കാരണം അദ്ദേഹത്തിന്റെ താടി ആയിരുന്നു. കറുത്ത മീശയും വെളുത്ത താടിയും വെച്ച് നടന്ന അദ്ദേഹത്തിന്റെ ലുക്ക് സമൂഹ മാധ്യമങ്ങളിൽ മാത്രമല്ല രാജ്യസഭയിലും ശ്രദ്ധ നേടിയിരുന്നു.

ഈ ലുക്കിനെ കളിയാക്കിയുള്ള ട്രോളുകളും വന്നിരുന്നു, ഇതിനിടയ്ക്ക് ഈ ലുക്കിനെ കളിയാക്കി കമന്റിട്ട വ്യക്തിക്ക് ലഭിച്ച ഒരു മറുപടിയും വൈറാലായി മാറിയിരുന്നു. എങ്ങും നിറഞ്ഞുനിന്ന ഈ താടി ലുക്കിൽ നിന്നും പുറത്തുവന്നിരിക്കുകയാണ് അദ്ദേഹം. ചർച്ചാവിഷയമായി മാറിയ തന്റെ താടി എടുത്തുകൊണ്ട് പുതിയ ലുക്കിലുള്ള ചിത്രം ഫേസ്‌ബുക്കിലൂടെ പങ്കവെച്ചിരിക്കുകയാണ് അദ്ദേഹം. ട്രോളുകൾക്കും മറ്റും ഉപയോഗമായി മാറിയ താടിയുടെ ആവശ്യം കഴിഞ്ഞത് കൊണ്ട് അത് എടുക്കുകയാണെന്നും ഇനിയുള്ളത് നല്ല കട്ടി മീശയാണെന്നുമാണ് അദ്ദേഹം പറയുന്നത്. തന്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള ഒരു പ്രചാരണം കൂടിയായും ഈ പോസ്റ്റിനെ കാണാം. പുതിയ ലുക്ക് പങ്കുവെച്ച അദ്ദേഹം എംപി എന്ന നിലയിൽ തനിക്ക് നൽകിയ പിന്തുണയ്ക്കും നന്ദി പറയുന്നുണ്ട്.

Suresh Gopi came in an auto rickshaw 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment