visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Suresh Gopi
Suresh GopiPhoto Credit : SMP

താന്‍ ബിജെപി വിടുമെന്ന വാർത്തകൾക്കു പിന്നിൽ ദുഷ്ടലാക്കുണ്ട് താൻ ബിജെപി വിട്ട് എങ്ങോട്ടും ഇല്ല എന്നും എന്തിനുവേണ്ടി ആയിരുന്നു ആ വാർത്തകൾ എന്ന് അത് സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം എന്ന് സുരേഷ് ഗോപി

By - Siju Kuriyedam Sreekumar -- Tuesday, June 21, 2022 , 04:04 PM
തിരുവനന്തപുരം: താൻ ബിജെപി വിട്ടതായി പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് സുരേഷ് ഗോപി. താന്‍ ബിജെപി വിടുമെന്ന വാർത്തകൾക്കു പിന്നിൽ ദുഷ്ടലാക്കുണ്ടെന്ന് സുരേഷ് ഗോപി. ഇങ്ങനത്തെ വാർത്തകൾ എന്തിനു വേണ്ടിയായിരുന്നുവെന്ന് ആ വാർത്തകൾ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം. ബിജെപി വിട്ട് എങ്ങോട്ടുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനും ഉറച്ച പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും രാജ്യസഭാംഗമായി പരിഗണിക്കാത്തതിൽ സുരേഷ് ഗോപിക്ക് അരിശമുണ്ടെന്നും പാർട്ടി വിടുമെന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി സംസ്ഥാന നേതൃത്വവുമായി സുരേഷ് ഗോപി അകൽച്ചയിലാണെന്നും പ്രചാരണമുണ്ടായിരുന്നു. സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതായും പ്രചരിച്ചു.

രാജ്യസഭാംഗമായ ശേഷം 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ സീറ്റിൽനിന്ന് സുരേഷ് ഗോപി മത്സരിച്ചിരുന്നു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും തൃശൂര്‍ സീറ്റിൽ സുരേഷ് ഗോപി തന്നെ മത്സരിക്കണമെന്നാണ് കേരള ബിജെപിയുടെ ആഗ്രഹം. എന്നാൽ ഇതിനോട് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.

കേരളത്തിലെ ബി.ജെ.പിയുടെ ശ്രദ്ധേയ മുഖങ്ങളിൽ ഒന്നാണ് നടൻ സുരേഷ് ഗോപിയുടേത്. രണ്ടു തവണ രാജ്യസഭാ എം.പിയായ അദ്ദേഹം നടത്തിയ ജനസേവന പ്രവർത്തനങ്ങൾക്ക് പാർട്ടിഭേദമന്യേ പൊതുജനങ്ങൾക്കിടയിൽ പ്രശംസ ലഭിച്ചിട്ടുണ്ട്. എന്നാൽ ജനവിധി തേടിയുള്ള അവസരങ്ങളിൽ അദ്ദേഹത്തിന്റെ പേരിൽ കേരളത്തിൽ ബി.ജെ.പി. അക്കൗണ്ട് തുറന്നതുമില്ല. അടുത്തിടെ ഒന്നിന് പിറകെ ഒന്നായി അദ്ദേഹത്തിന്റെ പുതിയ സിനിമകൾ പ്രഖ്യാപിക്കുകയും ചെയ്തു.

നിലവിൽ ട്വിറ്ററിൽ ചർച്ച ചൂടുപിടിക്കുകയാണ്. ഏറ്റവും ഒടുവിലായി സുരേഷ് ഗോപി ബി.ജെ.പി. വിടുന്നു എന്ന വാർത്ത ആണ് ചര്ച്ചയായിരുന്നത് . സുരേഷ് ഗോപിയെ നടനായും രാഷ്ട്രീയ നേതാവായും ആദരിക്കുന്ന പലരും ഒരു നെടുവീർപ്പോടെ ഈ ട്വീറ്റുകൾ പോസ്റ്റ് ചെയ്യുകയും, പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നിലെ സത്യം തേടി പലരും എത്തിയിട്ടുണ്ട്. പ്രചാരണത്തിന് പിന്നിലെ കാരണം ഒടുവിൽ കണ്ടെത്തുകയും ചെയ്തു.

ബി.ജെ.പിയുടേ സജീവ പ്രവർത്തനങ്ങളിൽ നിന്നും സുരേഷ് ഗോപി പിന്മാറുന്നു എന്നാണ് വാർത്തയുടെ ഉള്ളടക്കം ഉണ്ടായിരുന്നത് . ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചും കഴിഞ്ഞു എന്നാണു വാർത്ത വന്നിരുന്നത് . പാർട്ടി പ്രവർത്തകർ കൂടിക്കാഴ്ച നടത്തിയെങ്കിലും പാർട്ടി പ്രവർത്തനത്തിൽ സജീവമാകണമെന്ന അഭ്യർത്ഥന അദ്ദേഹം നിരാകരിക്കുകയായിരുന്നു എന്ന് വരെ  റിപ്പോർട്ടിൽ പറയുന്നു.

യൂട്യൂബ് കേന്ദ്രീകരിച്ച ഭാരത് ലൈവ് ( Bharath Live ) ചാനലാണ് ഇത്തരമൊരു വാർത്ത പുറത്തുവിട്ടത്. ‘സുരേഷ് ഗോപി ബി.ജെ.പി. വിട്ടു… ഇനി ഒന്നിനുമില്ല’ എന്ന തലക്കെട്ടോടെയാണ് വീഡിയോ വാർത്ത. ഇതിന്റെ ചുവടുപിടിച്ചാണ് ട്വിറ്റർ ചർച്ച. ഇതോടെയാണ് പ്രതികരണവുമായി താരം തന്നെ എത്തിയത്.

മിമിക്രി കലാകാരന്മാർക്ക് താൻ വാക്കുകൊടുത്ത പോലെ രണ്ടു ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹം കുറച്ചു ദിവസങ്ങൾക്കു മുൻപ് നാദിർഷയ്ക്ക് കൈമാറിയിരുന്നു. രണ്ട് വർഷം മുൻപു നടത്തിയ പ്രഖ്യാപനം അദ്ദേഹം ഓരോ സിനിമ ചെയ്യുമ്പോഴും അതിന്റെ അഡ്വാൻസ് തുകയിൽ നിന്നും നീക്കിയിരിപ്പായി നൽകാറുണ്ട്. ലിസ്റ്റിൻ സ്റ്റീഫനും മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്ന ‘എസ് ജി 255’ എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൻ്റെ അഡ്വാൻസിൽ നിന്നാണ് ഉറപ്പ് നൽകിയിരുന്ന തുക താരം സംഘടനയ്ക്ക് കൈമാറിയത്. രണ്ട് ലക്ഷം രൂപ കൈമാറിയതായി താരം തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ചെക്ക് കൈമാറുന്ന ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് നടന് ആശംസകളും നന്ദിയും അറിയിച്ച് രംഗത്തെത്തുന്നത്. രമേഷ് പിഷാരടി, ​ഗിന്നസ് പക്രു എന്നിവരും ഇക്കൂട്ടത്തിലുൾപ്പെടുന്നു. നേരത്തെ ‘ഒറ്റക്കൊമ്പൻ’ എന്ന ചിത്രത്തിൻ്റെ അഡ്വാൻസിൽ നിന്ന് ഒരു തുകയും സുരേഷ് ഗോപി മിമിക്രി കലാകാരന്മാർക്ക് നൽകിയിരുന്നു.

സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ഒന്നിച്ചെത്തുന്ന ‘പാപ്പൻ’ എന്ന ചിത്രം റിലീസിനെത്തുകയാണ്. ജോഷി സംവിധാനം നിർവഹിക്കുന്നു. ‘കാവൽ’ ആണ് സുരേഷ് ഗോപിയുടെ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. ഒറ്റക്കൊമ്പൻ ആണ് മറ്റൊരു ചിത്രം. കൂടാതെ ‘മേ ഹൂം മൂസ’ എന്ന സിനിമയിലും വേഷമിടുന്നുണ്ട്. ഛായാഗ്രാഹകനും സംവിധായകനുമായ ജിബു ജേക്കബുമായി അദ്ദേഹം സഹകരിക്കുന്ന സിനിമയാണിത്.

വാർത്തയുടെ വീഡിയോ ചുവടെ കാണാം , ആ ചാനലുകാർ വാർത്ത ഡിലീറ്റ് ചെയ്താൽ കാണാൻ പറ്റുന്നതല്ല . അങ്ങനെ സാഹചര്യം ഉണ്ടായാൽ ക്ഷമിക്കുക 



Bharath Live News About Suresh Gopi
Bharath Live News About Suresh Gopi Photo Credit : Video Screengrab from Bharath Live News Youtube

Suresh Gopi Reacted the  news spreading about he quit BJP
 



LEAVE A REPLY

Security code:

COMMENTS

Be the first to comment