visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

World

Home / Climate/ World
Snowfall and heavy rain in southeast USA Day time photo
Snowfall and heavy rain in southeast USA Day time photoPhoto Credit : Siju Kuriyedam Sreekumar

അമേരിക്കയില്‍ അതിശക്തമായ മഞ്ഞുമഴ, ജനജീവിതം ദുരിതത്തിലായി തെക്ക് പടിഞ്ഞാറന്‍ മേഖലയിൽ , വീഡിയോ കാണാം

By - Siju Kuriyedam Sreekumar -- Saturday, January 22, 2022 , 11:54 PM

വിര്‍ജീനിയ: കനത്ത മഞ്ഞുമഴയില്‍ അമേരിക്കയിലെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ജനജീവിതം ദുരിതതത്തിലായി. നോര്‍ത്ത് കരോലീന മുതല്‍ സൗത്ത് കരോലീന വരെയുള്ള തീര പ്രദേശത്ത് മഞ്ഞ് കൂമ്പാരമായി മാറുന്ന സ്ഥിതിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വിര്‍ജീനിയ, നോര്‍ത്ത് കാരോലിന, സൗത്ത് കരോലിന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ റോഡില്‍ നിന്ന് ഇഞ്ചുകള്‍ ഉയരത്തില്‍ മഞ്ഞ് രൂപപ്പെടും. ശനിയാഴ്ച രാവിലെ മുതല്‍ മഴ മാറി നിന്നാല്‍ മഞ്ഞ്പാളികള്‍ അപ്രത്യക്ഷമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പകല്‍ സമയത്ത്  ചൂടുണ്ടാകുമെങ്കിലും സൂര്യാസ്തമയത്തോടെ ഇത്  താഴേക്ക് പോകുമെന്നും കാലാവസ്ഥ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും മഞ്ഞ് പൂര്‍ണമായി അപ്രത്യക്ഷമാകില്ല. 

റോഡുകള്‍ മഞ്ഞ് മൂടിയ അവസ്ഥയിലാണ്. ഇത് നീക്കം ചെയ്യാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും ആളുകള്‍ക്ക് നിരത്ത് ഉപയോഗിക്കാവുന്ന തരത്തിലേക്ക് ആയിട്ടില്ല. ഈ പാതകള്‍ ഉപയോഗിക്കുന്നത് അപകടത്തിന് കാരണമാകുമെന്നും വാഹനങ്ങള്‍ തെന്നി മറിയാനുള്ള സാധ്യത കൂടുതലാണെന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ മുന്നറിയിപ്പ് നല്‍കി.

രോഗിയുമായി പോയ ഒരു ആംബുലന്‍സ് അപകടത്തില്‍പ്പെട്ടതായി പട്രോളിങ് നടത്തിയ പോലീസ് പറഞ്ഞു. ഈ അപകടത്തിന് ശേഷം രോഗി മരിക്കുകയും ചെയ്തു. കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് റോഡില്‍ നാല് മുതല്‍ ആറ് ഇഞ്ച് വരെ ഉയരത്തില്‍ മഞ്ഞിനാല്‍ മൂടപ്പെടും. അവശ്യ സാധനങ്ങള്‍ എത്തിക്കുന്നത് പോലും ശ്രകരമായ കാര്യമാണ്.
snowfall and heavy rain in southeast usa life is very difficult 



LEAVE A REPLY

Security code:

COMMENTS

Be the first to comment