visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Army

Home / Defense/ Army
Jawan Braves Heavy Snowfall
Jawan Braves Heavy SnowfallPhoto Credit : Siju Kuriyedam Sreekumar

ഉത്തരേന്ത്യ മുഴുവൻ അതിശൈത്യത്തിലും മഞ്ഞുവീഴ്ചയിലും തണുത്ത് വിറക്കുകയാണ് അപ്പോളും ശക്തമായ മഞ്ഞു വീഴ്ചയോടും നുഴഞ്ഞുകയറ്റക്കാരോടും പോരാടി ഇന്ത്യന്‍ സൈന്യം - വീഡിയോ കാണാം

By - Siju Kuriyedam Sreekumar -- Saturday, January 08, 2022 , 07:21 PM

ഉത്തരേന്ത്യ കൊടും ശൈത്യത്തിനും മഞ്ഞുവീഴ്ചയിലും വിഷമിക്കുമ്പോളും  ഈ കൊടും ശൈത്യത്തിലും അതിര്‍ത്തികളില്‍ തങ്ങളുടെ ചുമതലകളില്‍ തിരക്കിലാണ് ഇന്ത്യന്‍ സൈനികര്‍. മരവിച്ച് പോകുന്ന തണുപ്പിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ ജോലി ചെയ്യുന്ന സൈനികരുടെ ദൃശ്യങ്ങ ള്‍ക്ക് മുന്നില്‍ ആദരം അര്‍പ്പിക്കുകയാണ് ഇന്ത്യന്‍ ജനത. പല സ്ഥലങ്ങളിലും മൈനസ് 6 വരെ താപനില റിപ്പോർട് ചെയ്തിട്ടുണ്ട് . സിയാച്ചിനിൽ മൈനസ് 16 എന്ന് റിപ്പോർട്ട് ചെയ്ത താപനില . തിളച്ച വെള്ളം 5 സെക്കൻഡിൽ തണുത്തു കട്ടയാകുന്ന അവസ്ഥയിലാണ് ഇന്ത്യൻ പട്ടാളക്കാർ അതിർത്തി കാക്കുന്നത് എന്ന് ഓർക്കണം 

ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിലെ പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത രണ്ടു വീഡിയോ ആണ്  ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആ വിഡിയോയിൽ ഒന്നിൽ മഞ്ഞ് കോരിച്ചൊരിയുമ്പോഴും അതൊന്നും ബാധിക്കാതെ ജാഗ്രതയോടെ സുരക്ഷ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികനാണ് ദൃശ്യങ്ങളിലുള്ളത്. അദ്ദേഹത്തിന്റെ കാലുകള്‍ മഞ്ഞില്‍ പൂണ്ടിരിക്കുന്നതും വീഡിയോയില്‍ കാണാം. രണ്ടാമത്തെ വിഡിയോയിൽ ഒരു കൂട്ടം സൈനികർ  മഞ്ഞ് മൂടിയ ഒരു പര്‍വതത്തില്‍ മുകളിലൂടെ കൊടും മഞ്ഞു വീഴ്ച വകവെക്കാതെ പട്രോളിങ് നടത്തുന്ന ഒരു കൂട്ടം സൈനികർ  നടന്നു നീങ്ങുന്നത്   കാണാം  

 കാല് പൂണ്ട് പോകുന്ന മഞ്ഞിലൂടെ നടന്ന് സുരക്ഷ പരിശോധനകള്‍ നടത്തുകയാണ് സൈനികര്‍. 'പാര്‍ക്കിലെ നിങ്ങളുടെ പ്രഭാത നടത്തവുമായി ഇത് താരതമ്യം ചെയ്തു നോക്കു' എന്നാണ് വീഡിയോയ്ക്കുള്ള അടിക്കുറിപ്പ്.  ട്വിറ്ററില്‍ നിരവധി പേരാണ് ഈ സൈനികരെ അഭിനന്ദിച്ച് രംഗത്തെത്തിയത് "സൂപ്പര്‍ പവര്‍ ഒരു മിഥ്യയല്ല. അതിമാനുഷികര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് ഇങ്ങനെയെല്ലാം ജോലി ചെയ്യാനാവുക. തിന്മകളോട് ഇവര്‍ പോരാടുന്നത് കൊണ്ടാണ് നാം സുരക്ഷിതരായി ഉറങ്ങുന്നത്"- ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു.
ചൈനയും പാകിസ്താനുമായുള്ള  സംഘര്‍ഷങ്ങള്‍ കണക്കിലെടുത്തു  സമീപകാലത്ത് ഇന്ത്യ ഹിമാലയത്തിലെ ഉയര്‍ന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു. അവിടെ നിന്നുള്ള വീഡിയോ ആണ് ഇത്‌

Indian army fighting with terrorist and heavy snow in boarder 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment