visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

News

Home / Defense/ News
MiG-21 crashed in Indian Illegally Occupied Jammu and Kashmir in 2015 ( OLD Image )
MiG-21 crashed in Indian Illegally Occupied Jammu and Kashmir in 2015 ( OLD Image )Photo Credit : Siju Kuriyedam Sreekumar

രാജസ്ഥാനില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു; പെെലറ്റ് മരിച്ചു

By - Siju Kuriyedam Sreekumar -- Saturday, December 25, 2021 , 12:04 PM


ജയ്പുർ: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം രാജസ്ഥാനിലെ ജയ്സാല്‍മീറിന് സമീപം തകര്‍ന്നുവീണു. അപകടത്തില്‍ പൈലറ്റ് മരിച്ചതായാണ് റിപ്പോർട്ടുകള്‍. അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതായി  റിപ്പോര്‍ട്ട് ചെയ്തു. വിങ് കമാൻഡർ ഹർഷിത് സിൻഹയാണ് മരിച്ചത്.  വെള്ളിയാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു അപകടം. സൈനിക പരിശീലനത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. 

 സാം പോലീസ് സ്റ്റേഷന്റെ കീഴിലുള്ള ഡെസേര്‍ട്ട് നാഷണല്‍ പാര്‍ക്ക് ഏരിയയിലാണ് വിമാനം തകര്‍ന്നതെന്ന് ജെയ്സാല്‍മീര്‍ എസ്പി അജയ് സിങ്ങിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ലോക്കല്‍ പോലീസ്‌ സ്ഥലത്തെത്തിയിട്ടുണ്ടെന്നും താനും അപകടസ്ഥലത്തേക്കുള്ള യാത്രയിലാണെന്നും എസ്പി അറിയിച്ചു.

Indian air force mig 21 crashes in rajasthan and Pilot Dies
 



LEAVE A REPLY

Security code:

COMMENTS

Be the first to comment