visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

News

Home / Defense/ News
oungsters vandalise railway properties during protest against the 'Agnipath' scheme, at Bhabua Station in Kaimur district of Bihar, Thursday, June 16, 2022.
oungsters vandalise railway properties during protest against the 'Agnipath' scheme, at Bhabua Station in Kaimur district of Bihar, Thursday, June 16, 2022.Photo Credit : PTI

അഗ്നിപഥ് പദ്ധതിയെ എതിർക്കുന്നു എന്ന പേരിൽ രാജ്യത്തെ അഗ്നിക്കു ഇരയാക്കുന്നവർ അറിയാൻ

By - Siju Kuriyedam Sreekumar -- Friday, June 17, 2022 , 10:34 PM
രാജ്യ സ്നേഹം ഉള്ള രാജ്യത്തെ സേവിക്കാൻ താല്പ്പര്യം ഉള്ളവർക്ക് എല്ലാവർക്കും പട്ടാളക്കാരൻ ആവാനുള്ള അവസരം ആണ് അഗ്നിപഥ് . ഇന്ത്യയിലെ പ്ലസ്ടു കഴിഞ്ഞ ശരാശരി ചെറുപ്പക്കാർക്കു   ഡിഗ്രീക്കോ  എഞ്ചിനീയറിങ്ങിനോ  മെഡിസിനോ അല്ലെങ്കിൽ അത്തരം ഏതെങ്കിലും  കോഴ്സ് നു   പോകാം. ഇതിനൊന്നും പോവാൻ പറ്റാത്ത പ്ലസ് ടു കഴിഞ്ഞ ചെറുപ്പക്കാരന് എന്നാൽ പഠിക്കണം അതോടൊപ്പം രാജ്യത്തെ സേവിക്കണം എങ്കിൽ അതിനുള്ള അവസരം കൂടി ആണ് അഗ്നിപഥ്  . എല്ലാവിധ ചിലവും കഴിച്ചു 4 വർഷത്തെ സൈനിക സേവനത്തിന് പ്രതിമാസം 30,000 രൂപ മുതൽ 40,000 രൂപ വരെ ശമ്പളവും നാലു വർഷത്തെ സേവനം കഴിയുമ്പോൾ  11.75 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യവും കിട്ടും. ലോകത്തു ഇന്നുവരെ ഒരു സ്ഥലത്തും നാലുവർഷത്തെ സേവനത്തിനു ശേഷം ഇത്രയും തുക വിരമിക്കൽ വേതനം കൊടുക്കുന്ന ജോലിയോ സേവനമോ ഉണ്ടാവില്ല . 

 ജീവിതത്തിന്‍റെ ഒരു ഭാഗം രാഷ്ട്ര സേവനത്തിനായി നീക്കിവെക്കാൻ മനസുള്ളവരെ ആകർഷിക്കാനാണ് ഈ പദ്ധതി. ഇങ്ങനെ തയ്യാറാകുന്നവർക്ക് മാന്യമായ ശമ്പളവും അംഗീകാരവും രാഷ്ട്രം നൽകുകയും ചെയ്യും. അല്ലാതെ ആരും സൗജന്യമായി പോകേണ്ടതില്ല.   (ഇത് നികുതി പരിധിയിൽ വരില്ല). 21-ാം വയസിൽ,  4 വർഷം കൊണ്ട്,  12 ലക്ഷം രൂപ മിച്ചം പിടിച്ച എത്രപേർ നിങ്ങളുടെ ചുറ്റിലുമുണ്ടെന്ന് പരിശോധിക്കണം. താമസം, ഭക്ഷണം എന്നിവയ്ക്കൊന്നും ചെലവില്ലാതെ ഒന്നാം വർഷം 30,000 രൂപ, രണ്ടാം 36,000, മൂന്നാം വർഷം 36,500, നാലാം വർഷം 40,000 രൂപ പ്രതിമാസ ശമ്പളവും കിട്ടും. ശമ്പളത്തിന്‍റെ നല്ലൊരു ഭാഗവും മിച്ചം പിടിക്കാൻ സാധിക്കും.

താമസം ഭക്ഷണം തുടങ്ങി എല്ലാം ഫ്രീ ആയതിനാൽ  കിട്ടുന്ന ശമ്പളത്തിൽ നിന്ന്  17500 രൂപ നീക്കി വെച്ചാൽ അത്   എട്ടു  ലക്ഷത്തി നാൽപതിനായിരം (  17500 X  12 =210000 X  4 = 840000 /- )  രൂപ ഉണ്ടാവും കൂടാതെ നാലുകൊല്ലം കഴിഞ്ഞു വിരമിക്കുമ്പോൾ 11 .75  ലക്ഷം വേറെയും അപ്പോൾ ഏകദേശം 20 ലക്ഷം രൂപ കൈയിൽ ഉണ്ടാകും അതും ഒരു 21 വയസുകാരന്റെ കൈയിൽ . അതിനു ശേശം  21-ാം വയസിൽ തിരികെ എത്തുന്ന അഗ്നിവീറിന് സർക്കാർ ജോലികളിൽ മുൻഗണന, സ്വയംതൊഴിൽ കണ്ടെത്താൻ സർക്കാർ സഹായം. ഇതിലെല്ലാം ഉപരി 4 വർഷത്തെ പട്ടാള ജീവിതം നൽകുന്ന ആത്മവിശ്വാസവും അച്ചടക്കവും. സംസ്ഥാന പൊലീസ് ഉൾപ്പടെയുള്ള ജോലികൾക്ക് അഗ്നിവീറിനായിരിക്കും ഇനി മുൻഗണന കിട്ടുക. ഇത് സംസ്ഥാന സർക്കാരുകൾക്കും ലാഭമുള്ള കാര്യമാണ്. 4 വർഷത്തെ സൈനിക പരിശീലനം കിട്ടിയ അഗ്നിവീറിനെ നേരിട്ട് പൊലീസിലേക്കും മറ്റ് സേനാവിഭാഗങ്ങളിലേക്കും നിയമിക്കാവുന്നതാണ്. അതായത് കേന്ദ്ര സർക്കാർ ചെലവിൽ സംസ്ഥാന പൊലീസ് പരിശീലനം നടക്കുമെന്ന് ചുരുക്കം. ഈ പദ്ധതി ഉള്ളതു കൊണ്ട് സാധാരണ ഗതിയിലുള്ള സൈനിക നിയമനം നിർത്തലാക്കില്ല എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുമുണ്ട്. 

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പദ്ധതിയിൽ ചേരാം. കര-നാവിക-വ്യോമ സേനകളിൽ അഗ്നിവീർ ആയി പ്രവേശിക്കാവുന്നതാണ്. 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും അഗ്നിവീറിന് ലഭിക്കും.  6 മാസത്തെ പരിശീലനത്തിന് ശേഷം 3.5 വർഷമാണ് ജോലി ചെയ്യാവുന്നത്. കഴിവിന്‍റേയും ശാരീരിക ക്ഷമതയുടേയും അടിസ്ഥാനത്തിൽ 25% ആൾക്കാരെ ജോലിയിൽ തുടരാൻ അനുവദിക്കുന്നതും അവർക്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതുമാണ്. മാത്രവുമല്ല 10-ാം ക്ലാസ് യോഗ്യതയുമായി അഗ്നിവീറായി പ്രവേശിക്കുന്നയാൾ തിരികെ എത്തുന്നത് 12-ാം ക്ലാസ് യോഗ്യതയുമായാണ്. അതേ പോലെ 12-ാം ക്ലാസുകാരൻ തിരികെയെത്തുക ഡിഗ്രികാരനായിട്ടായിരിക്കും. ഇനി മടങ്ങിയെത്തിയാലും രാജ്യത്തിന്‍റെ കരുതൽ നിങ്ങൾക്കൊപ്പമുണ്ടായിരിക്കും.


ആരാണ് അഗ്നിപഥിനെതിരെ പ്രതിഷേധിക്കുന്നത്, എന്തിനാണ് ?

രാജ്യത്തെ എങ്ങനെ നശിപ്പിക്കാം എന്നതിൽ ഗവേഷണം നടത്തുന്ന ചിലരുടെ കുബുദ്ധിയിൽ തോന്നിയ ആശയത്തിന്റെ കൂടെ  രാജ്യത്തെ ഛിന്നഭിന്നമാക്കാൻ നടക്കുന്ന ജിഹാദി സ്പോന്സര്മാരും  കൈകോർത്തു നമ്മുടെ യുവ തലമുറയെ സർക്കാരിനെതിരാക്കിയതിന്റെ പരിണാമ ഫലമാണ് കാണുന്നത് . അവരുടെ പ്രചരണത്തിൽ യുവാക്കൾ ആകൃഷ്ടരാകരുത് എന്നാണ് അഭ്യർത്ഥിക്കാനുള്ളത്. പൊതുമുതൽ തീവെച്ചും തകർത്തും ക്രിമിനൽ കേസിൽ പ്രതികളാകുന്നവർക്ക് പിന്നീട് സർക്കാർ ജോലി കിട്ടാക്കനിയാകുമെന്ന് മനസിലാക്കുക. രാജ്യസേവനം ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യദ്രോഹികളാകാനാവില്ല. ബീഹാർ മാതൃകയിൽ കേരളത്തിലും പ്രതിഷേധത്തിന് യുവാക്കളെ തയ്യാറെടുപ്പിക്കാൻ ചില തത്പരകക്ഷികൾ ഇറങ്ങി തിരിച്ചിട്ടുണ്ട്. അവരുടെ വലയിൽ വീണ് ഭാവി നഷ്ടമാക്കരുതെന്നാണ് അഭ്യര്‍ത്ഥന. അച്ചടക്കമുള്ള, കരുത്തുള്ള, ആത്മവിശ്വാസമുള്ള ഒരു തലമുറ വളർന്നു വരുന്നതിൽ അമർഷവും ഭയവുമുള്ളവരാണ് പ്രതിഷേധവുമായി ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്. ഇവരെ ചെറുത്ത് തോൽപ്പിക്കേണ്ടത് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ പൗരന്മാരുടേയും കർത്തവ്യമാണ്. അതല്ല മോദി വിരോധം മാത്രമാണ് നിങ്ങളുടെ കൈമുതലെങ്കിൽ തെരുവിലിറങ്ങി അഗ്നി പടർത്താവുന്നതാണ്. മണിക്കൂറുകൾക്കുള്ളിൽ രാജ്യത്ത് ആകമാനം കലാപമുണ്ടാക്കാൻ കഴിയുന്ന ഒരു സംഘടിത ഗ്രൂപ്പ് രാജ്യത്തു ഉണ്ട് എന്ന് നാം ഇതിനു മുന്പും പല സംഭവങ്ങളിലും കണ്ടതാണ് . ഒരു അഗ്നിപർവതത്തിന്റെ മുകളിലാണ് നമ്മൾ ഇരിക്കുന്നത്. വ്യാപകമായ കമ്മ്യൂണിക്കേഷൻ ശൃംഘലയുടെയും സ്‌പോൺസർഷിപ്പ് ഫണ്ടിങ്ങിന്റെയും സഹായം ഇല്ലാതെ ഇത്തരത്തിലുള്ള ഒരു കലാപം പൊടുന്നനെ ഇളക്കിവിടാൻ കഴിയില്ല എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഇന്റലിജൻസ് സംവിധാനങ്ങളുടെ അപര്യാപ്തത തുറന്ന് കാണിക്കുന്നതാണിത്. ഒരുകാര്യം ഉറപ്പാണ്, ഇതിന് പിറകിൽ കൃത്യമായ ചരടുവലികളുണ്ട്, സ്ലീപ്പർ സെല്ലുകളുണ്ട്, ടൂൾ കിറ്റുകൾ ഉണ്ട്. അഗ്നീപഥ് എന്താണ് എന്നുപോലും മനസ്സിലാക്കുന്നവർ അല്ല ഈ അക്രമങ്ങൾക്ക് പിറകിലുള്ളത് എന്നതിൽ ഒരു സംശയവും വേണ്ട. പല സംസ്ഥാങ്ങളിലും ഇ അക്രമം  നടത്തുന്നവർ പറയുന്നത് ഞങ്ങൾക്ക് ഇന്ത്യൻ സേനയിൽ കയറാൻ പറ്റുന്നില്ല എന്നാണ് .ഇന്ത്യൻ സേനയിലെ ആദ്യത്തെ  നിയമം അച്ചടക്കം ആണ് അതുപോലും ഇല്ലാത്തവർ സേനയിൽ കയറാൻ ദേശ സുരക്ഷക്ക് വേണ്ടി പ്രയത്നിക്കാൻ വേണ്ടി ദേശത്തിന്റെ സാധാരണക്കാരന്റെ ഒക്കെ അന്ന തിനെ തീ വെയ്ക്കുവാൻ നോക്കുന്നവൻ  ഇവനൊക്കെ എന്ത് ദേശ സുരക്ഷാ കൊടുക്കും . നാളെ അവിടെയും കലാപ കൊടി ഉയർത്തില്ല എന്ന് ആരു കണ്ടു . സേനയിൽ പോകുന്നത് ഒരു ദേശ സേവനം ആണ് . സേവനത്തിനു പോകാൻ നിൽക്കുന്നവൻ അക്രമം അഴിച്ചു വിടുമോ ?. അവരെ ഇളക്കിവിട്ടിരിക്കുന്ന ബുദ്ധികേന്ദ്രങ്ങളെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ ഈ രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണം അതീവ ദുഷ്കരമായിരിക്കും എന്ന് തീർച്ച 

സൈന്യത്തിന് യുവത്വം നൽകുമെന്ന് സർക്കാർ

സൈന്യത്തെ കൂടുതൽ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമാണ് പദ്ധതിയെന്നും അത് സൈന്യത്തിന് കൂടുതൽ യുവത്വം നൽകുമെന്നുമാണ് സർക്കാറുമായി ബന്ധപ്പെട്ടവർ പറയുന്നത്. ചെറുപ്രായത്തിലേ സൈനിക സേവനത്തിലേക്ക് പൗരന്മാരെ ആകർഷിക്കുമെന്നതും അവർ നേട്ടമായി പറയുന്നു. നിലവില്‍ സൈന്യത്തിലെ ശരാശരി പ്രായം 32 ആണ്. അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതോടെ ഇത് ആറ്-ഏഴ് വര്‍ഷത്തിനുള്ളില്‍ 26 ആയി കുറയും. അഗ്നിപഥ് പദ്ധതി തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും നാലുവര്‍ഷത്തെ സേവനത്തിനിടയില്‍ നേടിയ നൈപുണ്യവും അനുഭവപരിചയവും കാരണം സൈനികര്‍ക്കു വിവിധ മേഖലകളില്‍ തൊഴില്‍ ലഭിക്കുമെന്നുമാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞത്.

എന്താണ് അഗ്നിപഥ്?

ഹ്രസ്വകാലത്തേക്കുള്ള സൈനിക സേവന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ച അഗ്നിപഥ്. പ്രതിവർഷം 45,000 പേരെ നിയമിക്കാനുള്ള പദ്ധതിക്കാണ് അംഗീകാരം. അടുത്ത ഒന്നര വർഷത്തിനുള്ളിൽ പത്ത് ലക്ഷം നിയമനങ്ങൾ നടത്താൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് സേനകൾ പദ്ധതി പ്രഖ്യാപിച്ചത്.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗും സേനാ തലവന്മാരും ചേർന്നാണ് അഗ്നിപഥ് പ്രഖ്യാപിച്ചത്. സേനയിൽ യുവാക്കളുടെ പങ്കാളിത്തം കൂട്ടുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്. പതിനേഴര മുതൽ 21 വയസുവരെ പ്രായമുള്ളവർക്കാണ് അവസരം നൽകുക. നാല് ആഴ്ച മുതൽ ആറ് മാസം വരെയാണ് പരിശീലന കാലയളവ്. നാല് വർഷത്തെ സേവനത്തിന് ശേഷവും ഇവർക്ക് സൈന്യത്തിൽ സ്ഥിര സേവനത്തിനായി അപേക്ഷിക്കാൻ കഴിയും.

തുടക്കത്തിൽ പുരുഷന്മാർക്കാവും നിയമനമെങ്കിലും ഭാവിയിൽ യുവതികൾക്കും അവസരം പ്രതീക്ഷിക്കാം. ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം നിയമനം നടത്തണമെന്ന് മന്ത്രാലയങ്ങൾക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വിവിധ മന്ത്രാലയങ്ങളിലെയും, വകുപ്പുകളിലെയും മാനവശേഷി അവലോകനം ചെയ്ത ശേഷമാണ് പ്രധാനമന്ത്രിയുടെ നിർണായകമായ നിർദേശം.
ഈ വർഷം മുതൽ പട്ടാളത്തിലേക്ക് നടത്തുന്ന ഹ്രസ്വകാല റിക്രൂട്ട്മെൻ്റാണ് അഗ്നിപഥ് റിക്രൂട്ട്മെൻ്റ്. ഇന്ത്യന്‍ സായുധസേനയുടെ ശരാശരി പ്രായവും പ്രതിച്ഛായയും അടിമുടി മാറ്റിമറിക്കുന്നതാണ്  'അഗ്നിപഥ് റിക്രൂട്ട്മെൻ്റ്. 17.5 വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവര്‍ക്കാണ് അവസരം ഹ്രസ്വ കാലാടിസ്ഥാനത്തില്‍ കര, നാവിക, വ്യോമസേനകളിലേക്ക് നിയമനം ലഭിക്കുക. നാല് വര്‍ഷമായിരിക്കും സേവനകാലാവധി.നിയമിതരാവുന്ന സേനാംഗങ്ങള്‍ അഗ്നിവീരന്മാര്‍ എന്നറിയപ്പെടും.സേനാംഗങ്ങളായി പെണ്‍കുട്ടികള്‍ക്കും നിയമനം ലഭിക്കും. 

അടുത്ത 3 മാസത്തിനുള്ളിൽ 45,000 പേരെയാണ് റിക്രൂട്ട് ചെയ്യുക.ഓണ്‍ലൈന്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം നടത്തുക. പെന്‍ഷനില്ലെങ്കിലും മികച്ച ശമ്പളവും ഇന്‍ഷുറന്‍സ് പരിരക്ഷയും ഇവര്‍ക്കുണ്ടായിരിക്കും.

പരിശീലനം

സേനകളിലേക്കുള്ള നിയമനത്തിനായി ഇപ്പോഴുള്ള അതേ യോഗ്യത തന്നെയായിരിക്കും അഗ്നിപഥിനും.സൈനികാഭ്യാസങ്ങളടക്കമുള്ള ഇന്ത്യന്‍ സായുധ സേനയ്ക്ക് നല്‍കുന്ന അതേ പരിശീലന്ം അഗ്നിവീരന്മാര്‍ക്കും നല്‍കും. പരിശീലന മാനദണ്ഡങ്ങള്‍ സായുധ സേനയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമായി നിരീക്ഷിക്കും

നിയമനം

ആറു മാസ പരിശീലനത്തിന് ശേഷം വിവിധമേഖലകളില്‍ നിയമിതരാവുന്ന ഇവരില്‍ മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമിക്കും. (പെർമനൻ്റ് കമ്മീഷൻ) ബാക്കി 75% പേര്‍ക്ക് നാല് വര്‍ഷത്തിന് ശേഷം പിരിഞ്ഞുപോയി സാധാരണജോലികളില്‍ പ്രവേശിക്കാം. ഇവര്‍ക്ക്  മാസ ശമ്പളം കൂടാതെ പിരിയുമ്പോൾ   11.71 ലക്ഷം രൂപ എക്‌സിറ്റ് പാക്കേജ് നല്‍കും. പുതിയ ജോലി കണ്ടെത്താന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് സഹായമുണ്ടാകും. അഗ്നിവീരന്മാര്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനുതകും വിധം ഡിപ്ലോമയോ ക്രെഡിറ്റോ നല്‍കും.

ശമ്പളം

തുടക്കത്തില്‍ വാര്‍ഷിക പാക്കേജ് 4.76 ലക്ഷം രൂപയായിരിക്കും, ഇത് സേവനം അവസാനിക്കുമ്പോള്‍ 6.92 ലക്ഷമായി ഉയരും. തുടക്കത്തിൽ 30000- 40000 രൂപയായിരിക്കും മാസ ശമ്പള റേഞ്ച് . ഒപ്പം അലവന്‍സുകളും നോണ്‍-കോണ്‍ട്രിബ്യൂട്ടറി ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. ഗ്രാറ്റുവിറ്റി, പെന്‍ഷന്‍ എന്നിവ ഉണ്ടായിരിക്കില്ല .നാല് വര്‍ഷത്തിന് ശേഷം പിരിയുമ്പോള്‍ 'സേവാനിധി' പാക്കേജ്' എന്ന പേരില്‍ 11.7 ലക്ഷം രൂപ നല്‍കും. ഇതിന് ആദായനികുതി അടയ്‌ക്കേണ്ടതില്ല.


Who is protesting against the Agnipath and why?
 



LEAVE A REPLY

Security code:

COMMENTS

Be the first to comment