visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

News

Home / Defense/ News
Agnipath scheme Army Navy and Airforce declares recruitment dates
Agnipath scheme Army Navy and Airforce declares recruitment datesPhoto Credit : Siju Kuriyedam Sreekumar

പിന്നോട്ടില്ല'; റിക്രൂട്ട്മെൻ്റ് പ്രഖ്യാപിച്ച് സേനകൾ ; 5 വർഷത്തിനു ശേഷം അഗ്നിവീറുകളുടെ വേതനം 50,000-60,000 എത്തും. ഭാവിയിൽ 1.25 ലക്ഷം രൂപ വരെ ; സർവീസിലിരിക്കെ വീരമൃത്യു വരിച്ചാൽ ഒരു കോടി രൂപ

By - Siju Kuriyedam Sreekumar -- Sunday, June 19, 2022 , 06:58 PM
ഡൽഹി: രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ അഗ്നിപഥ് സ്കീമിൻ്റെ റിക്രൂട്ട്മെൻ്റ് തീയതികൾ പ്രഖ്യാപിച്ച് പ്രതിരോധ സേനകൾ. വ്യോമസേനയിൽ അഗ്നിപഥ് രജിസ്ട്രേഷൻ ജൂൺ 24 ന് തുടങ്ങും. ആദ്യ ബാച്ചിൻ്റെ പരിശീലനം ഡിസംബർ 30 ന് ആരംഭിക്കും. ഈ മാസം 25 ന് പരസ്യം നൽകുമെന്ന് നാവികസേന അറിയിച്ചു. കര, നാവിക, വ്യോമ സേനകളുടെ സംയുക്ത വാർത്താസമ്മേളനത്തിലാണ് അഗ്നിപഥ് റിക്രൂട്ട്മെൻ്റ് തീയതികൾ പ്രഖ്യാപിച്ചത്.

1989 മുതൽ അഗ്നിപഥ് പദ്ധതിയെ കുറിച്ചുള്ള ആലോചനകൾ തുടങ്ങിയിരുന്നുവെന്ന് ലഫ്. ജനറൽ അനിൽ പുരി പറഞ്ഞു. വ്യത്യസ്ത തരത്തിലുള്ള സൈനികരെ ആവശ്യമുണ്ട്. വേദനയില്ലാതെ മാറ്റം വരുത്താനുള്ള സമയമാണിത്. സൈനിക ജോലി വൈകാരികമാണ്, പണം നൽകി അത് അളക്കാനാവില്ല. സൈനികർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അഗ്നിവീറുകൾക്കും ലഭിക്കും. ഇതിൽ വിവേചനം ഉണ്ടാകില്ല. സർവീസിലിരിക്കെ വീരമൃത്യു വരിച്ചാൽ ഒരു കോടി രൂപ അഗ്നിവീറിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കും. അടുത്ത അഞ്ചുവർഷത്തിനു ശേഷം അഗ്നിവീറുകളുടെ വേതനം 50,000-60,000 രൂപയിലേക്ക് എത്തും. ഭാവിയിൽ ഒന്നേകാൽ ലക്ഷം രൂപ വരെ വേതനം ഉയരുമെന്നും അദ്ദേഹം അറിയിച്ചു. അഗ്നിപഥ് സ്കീമിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യ അഗ്നിവീർ ബാച്ചിൻ്റെ രജിസ്ട്രേഷൻ ജൂൺ 24 ന് ആരംഭിക്കുമെന്ന് എയർ മാർഷൽ എസ് കെ ഝാ പറഞ്ഞു. ജൂലൈ 24 ന് ഓൺലൈൻ പരീക്ഷയ്ക്കുള്ള നടപടിക്രമം ആരംഭിക്കും. ആദ്യ ബാച്ചിൻ്റെ പരിശീലനം ഡിസംബർ 30 ന് ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഈ മാസം 25 ന് നാവിക സേനയുടെ റിക്രൂട്ട്മെൻ്റ് പരസ്യം നൽകുമെന്ന് വൈസ് അഡ്മിറൽ ദിനേഷ് ത്രിപാഠി അറിയിച്ചു. ഒരു മാസത്തിനുള്ളിൽ പരീക്ഷ നടക്കും. വനിതാ അഗ്നിവീറുകളെ നേവി റിക്രൂട്ട് ചെയ്യും. വനികളെ സെയിലറായാണ് നിയമിക്കുക. ഈ വർഷം നവംബർ 21 ന് ഐഎൻഎസ് ചിൽക്കയിൽ നേവൽ അഗ്നിവീറുകളുടെ ട്രെയിനിങ് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആർമിയുടെ റിക്രൂട്ട്മെൻ്റ് വിജ്ഞാപനം നാളെയിറങ്ങും. റിക്രൂട്ട്മെൻ്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കും. ഡിസംബർ ആദ്യവാരവും അടുത്തവർഷം ഫെബ്രുവരി 23 നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം. ആദ്യ ബാച്ചിൽ 25000 അഗ്നിവീറുകൾ ഉണ്ടാകുമെന്ന് അനിൽ പുരി അറിയിച്ചു. ഇന്ത്യൻ ആർമിയുടെ അടിസ്ഥാനം തന്നെ അച്ചടക്കമാണ്. തീവെപ്പിനും നശീകരണത്തിനും സ്ഥാനമില്ല. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പോലും ലഭിക്കില്ലെന്ന് അനിൽ പുരി പറഞ്ഞു.

അഗ്നിപഥ്; പ്രതിമാസം 30000 രൂപ മുതൽ ശമ്പളം; അപേക്ഷിക്കാൻ കഴിയുന്നത് പതിനേഴര വയസുമുതൽ; വ്യോമസേന പുറത്തിറക്കിയ വിശദമായ മാർഗ്ഗരേഖ ഇങ്ങനെ.

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ നിയമനത്തിനുള്ള വിശദമായ മാർഗരേഖ പുറത്തിറക്കി വ്യോമസേന. അഗ്‌നിപഥ് സ്‌കീമിലേക്കുള്ള ശമ്പളം, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, മൂല്യനിർണയം, അവധി, ലൈഫ് ഇൻഷുറൻസ്, തിരഞ്ഞെടുപ്പ് പ്രക്രിയ എന്നിവയുടെ വിശദാംശങ്ങളാണ് ഇന്ത്യൻ വ്യോമസേന പുറത്തുവിട്ടത്.

പതിനേഴര വയസ് മുതൽ 21 വരെയാണ് പ്രായപരിധിയെന്ന് മാർഗരേഖയിൽ വ്യക്തമാക്കുന്നു. പ്രവേശനത്തിന് റിക്രൂട്ട്‌മെന്റ് റാലികൾക്ക് പുറമെ ക്യാംപസ് ഇന്റർവ്യൂവും നടത്തും. . വ്യോമസേന നിർദേശിക്കുന്ന ഏത് ജോലിയും നിർവഹിക്കാൻ തയ്യാറാവണം. പരിശീലന കാലയളവിലേക്ക് അവരുടെ യൂനിഫോമിൽ ധരിക്കാൻ ഒരു പ്രത്യേക ചിഹ്‌നമുണ്ടായിരിക്കും. ജോലിക്ക് നിയമിക്കപ്പെടുന്ന 18 വയസിൽ താഴെയുള്ളവർ രക്ഷിതാക്കളുടെ അനുമതി പത്രം ഒപ്പിട്ട് നൽകണം.

മെഡിക്കൽ പരിശോധനയിൽ യോഗ്യത നേടുന്നവരെ മാത്രമാണ് നിയമിക്കുക. നാല് വർഷത്തേക്കാണ് നിയമനം. കാലാവധി കഴഞ്ഞാൽ വ്യോമസേനയിൽ സ്ഥിരം നിയമനത്തിന് അപേക്ഷിക്കുന്നതിന് മുൻഗണന ലഭിക്കുമെന്നും മാർഗരേഖയിൽ പറയുന്നു. നാല് വർഷത്തിൽ 10.04 ലക്ഷം രൂപയായിരിക്കും സേവാനിധി പാക്കേജ് പ്രകാരം അഗ്‌നിപഥ് സ്‌കീമിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് നൽകുക. ആദ്യ വർഷം 30,000 രൂപയും രണ്ടാമത്തെ വർഷം 33,000 രൂപയും മൂന്നാമത്തെ വർഷം 36,500 രൂപയും നാലാമത്തെ വർഷം 40,000 രൂപയുമാണ് ശമ്പളം.

വസ്ത്രം, യാത്ര തുടങ്ങിയവയ്ക്കുള്ള അലവൻസ് ഇതിന് പുറമെ നൽകും. പ്രൊവിഡന്റ് ഫണ്ട് സർക്കാരിന് നൽകേണ്ട ആവശ്യമില്ല. പ്രവർത്തന കാലയളവിൽ 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയും ലഭിക്കും. പ്രതിവർഷം 30 ദിവസത്തെ വാർഷിക അവധിക്ക് അർഹതയുണ്ടാവും. മെഡിക്കൽ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ രോഗബാധിത അവധിയുമുണ്ടായിരിക്കും. അസാധാരണമായ സാഹചര്യത്തിലൊഴികെ, റിക്രൂട്ട് ചെയ്യുന്നവർക്ക് സ്വന്തം നിലയിൽ സേവനം മതിയാക്കി തിരിച്ചുപോകാനാവില്ല. സർക്കാരിന്റെ വിവേചനാധികാര പ്രകാരം നാല് വർഷത്തെ കാലയളവ് അവസാനിക്കുമ്പോൾ ദീർഘകാല സേവനത്തിലേക്ക് പരിഗണിച്ചേക്കാം.

അർധസൈനിക വിഭാഗത്തിലും പ്രതിരോധ മന്ത്രാലയ വകുപ്പുകളിലും 10% ശതമാനം സംവരണം നൽകുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ, തീരരക്ഷാസേന, സേനകളിലെ സൈനികേതര ഒഴിവുകൾ എന്നിവയിലാവും സംവരണം. അർധസൈനിക വിഭാഗങ്ങളിലും അസം റൈഫിൾസിലും 10 ശതമാനം സംവരണം നൽകുമെന്ന് ആഭ്യന്തരമന്ത്രാലയവും അറിയിച്ചു. വിമുക്തഭടർക്ക് നിലവിൽ നൽകിവരുന്ന 10 ശതമാനം സംവരണത്തിനു പുറമേയാണിത്.

അർധസൈനിക വിഭാഗങ്ങളിലും അസം റൈഫിൾസിലും നിയമനം ലഭിക്കാനുള്ള ഉയർന്ന പ്രായപരിധിയിൽ മൂന്നുവർഷത്തെ ഇളവ് നൽകും. ആദ്യബാച്ചിലുള്ളവർക്ക് ഇളവ് അഞ്ചുവർഷത്തേക്ക് അനുവദിക്കും. 13 ലക്ഷത്തോളം വരുന്ന സായുധ സേനയെ കാര്യക്ഷമമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് പദ്ധതിയെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നു. സേനയ്ക്ക് യുവത്വം നൽകുന്ന സ്‌കീം ആണ് അഗ്‌നിപഥെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. എന്നാൽ, നാലുവർഷത്തെ സേവനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവർക്ക് പെൻഷൻ ലഭിക്കില്ലെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.



Army Navy and Airforce declares recruitment dates of agnipath scheme amid protest


 



LEAVE A REPLY

Security code:

COMMENTS

Be the first to comment