visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Tax

Home / Finance/ Tax
Finance Minister Nirmala Sitharaman
Finance Minister Nirmala Sitharaman

പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സർക്കാരിന്റെ ആലോചനയിൽ , എതിര്‍ക്കുമെന്ന് കേരളം

By - Siju Kuriyedam Sreekumar -- Tuesday, September 14, 2021 , 03:19 PM
ന്യൂഡല്‍ഹി: ഇന്ധന വില എക്കാലത്തെയും പരുതി മറികടന്ന  പശ്ചാത്തലത്തിൽ പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പടുത്തുന്നത് കേന്ദ്ര സർക്കാരിന്റെ   തീരുമാനം  . വെള്ളിയാഴ്ച ലഖ്‌നൗവില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും.  

പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് കേരളത്തിന്റെ തീരുമാനമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. നികുതി നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് പുതിയ തീരുമാനമെന്നാണ് സംസ്ഥാനത്തിന്റെ വാദം. 

കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളും ഇതേ അഭിപ്രായക്കാരാണ്. സമാനമായ അഭിപ്രായമുള്ള മറ്റ് സംസ്ഥാനങ്ങളുമായി കൗണ്‍സില്‍ യോഗത്തിന് മുന്‍പ് കൂടിയാലോചന നടത്താനും സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. പെട്രോള്‍-ഡീസല്‍ വില ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിച്ചുകൂടെ എന്ന് കേരള ഹൈക്കോടതി മുന്‍പ് ചോദിച്ചിരുന്നു. 

പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉൾപ്പെടുത്തിയാൽ ഇപ്പോൾ ഉള്ള വിലയിൽ നിന്ന് 20 %  മുതൽ 30 % വരെ കുറയാൻ സാദ്യത ഉണ്ടെന്നാണ് വിദക്തരുടെ അഭിപ്രായം . 

പെട്രോള്‍, ഡീസല്‍ നികുതി ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് കേരളത്തിന് യോജിപ്പില്ല. എന്നാല്‍ ഉള്‍പ്പെടുത്താമെന്ന നിര്‍ദേശം കേന്ദ്രം മുന്നോട്ടുവെച്ചിട്ടും സംസ്ഥാനങ്ങള്‍ അംഗീകരിച്ചില്ലെന്ന ന്യായീകരണം ഉന്നയിക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത് എന്ന് കേരളം കുറ്റപ്പെടുത്തി.  വരാനിരിക്കുന്ന ഗുജറാത്ത്, ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇന്ധനവിലയും അതേത്തുടര്‍ന്നുള്ള വിലക്കയറ്റവും പ്രതിപക്ഷം പ്രചാരണവിഷയമാക്കുമെന്നിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം. 

പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ   എതിർത്താൽ പിന്നെ പെട്രോൾ ഡീസൽ വില വർദ്ധനവിന് കേന്ദ്രത്തെ എതിർക്കാനും കേരളം ഉൾപ്പെടെ ഉള്ള പ്രതിപക്ഷ സംസ്ഥാനങ്ങൾക്കു  പറ്റാതാവും . ഒരു വെടിക്ക് രണ്ടു പക്ഷി എന്ന കേന്ദ്രത്തിന്റെ തന്ത്രത്തെ തന്ത്രപൂർവം നേരിടാനാണ് കേരളം ഉൾപ്പടെ ഉള്ള പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തീരുമാനം. അതിനായി കൗണ്‍സില്‍ യോഗത്തിന് മുന്‍പ് പ്രതേകം യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്  . 

എന്തൊക്കെ ആണെങ്കിലും  ഇതു പ്രതിപക്ഷ പാർട്ടികളുടെ  വായ അടുപ്പിക്കാനും പ്രതിസന്ധിയിലാക്കാനും ഉള്ള കേന്ദ്രത്തിന്റെ  നീക്കമാണ് എന്ന് വിലയിരുത്തുന്നു . GST യിൽ  പെടുത്തുന്നത്  വിലകുറക്കാനാണ് എന്നാണ് കേന്ദ്രത്തിന്റെ അഭിപ്രായം ഇപ്പോൾ ഉള്ള ഭീമമായ വിലയിൽ 60 % വും കേന്ദ്ര സംസ്ഥാന നികുതികളും സെസും ആണ് . കേന്ദ്രം ഈടാക്കുന്ന നികുതിയുടെ ഒരു പങ്കു വീണ്ടു സംസ്ഥാനങ്ങൾക്കു പല പദ്ധതികൾക്കായി വീണ്ടും കൊടുക്കുന്നുണ്ട് ഫലത്തിൽ സംസ്ഥാനങ്ങൾക്കു നേരിട്ടും, കേന്ദ്രം വഴിയുമായി നല്ല ഒരു തുകയാണ് ഈ നികുതി ഇനത്തിൽ  നിന്ന് കിട്ടുന്നത്  .   GST യിൽ പെടുത്തുന്നതിനെ  എതിർത്താൽ വില വർദ്ധനവ് തടയുന്നതിനെ എതിർക്കുന്നതിനു തുല്ല്യവും, പിന്നീടങ്ങോട്ട് ഉള്ള സമയത്തു കേന്ദ്രത്തിനെതിരെ മിണ്ടാനും പറ്റില്ല എന്ന അവസ്ഥയാകും . GST യിൽ പെടുത്തിയാൽ ഇത്രയും കാലം കിട്ടിക്കൊണ്ടിരുന്ന ഭീമമായ TAX കിട്ടാതാകും പിന്നെ GST യിൽ നിന്നുള്ള വരുമാനത്തിന് കേന്ദ്രത്തെ ആശ്രയിക്കേണ്ടിവരുകയും ചെയ്യും അതിനെ തടയുകയും  വേണം, ജനങ്ങളുടെ ഇടയിൽ പേരുമോശമാകാതെയും നോക്കണം.  അതിനാൽ എടുക്കുന്ന തീരുമാനം നല്ല പോലെ ആലോചിച്ചു വേണം എന്നാണ് എല്ലാ പ്രതിപക്ഷ സംസ്ഥാനങ്ങളുടെയും തീരുമാനം  അല്ലാത്ത പക്ഷം അത് കേന്ദ്രം വരാനിരിക്കുന്ന ഇലക്ഷന് അനുകൂല സാഹചര്യം ശ്രിഷ്ട്ടിച്ചു വോട്ടാക്കാനും സാദ്യത ഉണ്ട് . GST യിൽ പെടുത്തിയാൽ വില കുറഞ്ഞാൽ അതും വോട്ടാകും, GST യിൽ പെടുത്താതിരുന്നാൽ സംസ്ഥാനങ്ങളുടെ ശക്തമായ എതിർപ്പുകാരണമാണ് വില കുറയാത്തത് എന്ന് കേന്ദ്രത്തിനു പറയുകയും ചെയാം അതും വോട്ടാക്കാം, അതിനാൽ ഇനിയുള്ള ഓരോ നീക്കവും  വളരെ ആലോചിച്ചു വേണ എന്നാണ് പ്രതിപക്ഷ സംസ്ഥാനങ്ങളുടെ തീരുമാനം  

അതേസമയം ഏതെങ്കിലും ഒന്നോ രണ്ടോ ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അതിലൊന്ന് ഏവിയേഷന് ഉപയോഗിക്കുന്ന ഇന്ധനമാകാനുള്ള സാധ്യതയുണ്ട്. ഇന്ധന വിലവര്‍ധനവ് കാരണം ടിക്കറ്റ് നിരക്ക് ഉള്‍പ്പടെ വര്‍ധിപ്പിക്കേണ്ടി വരുന്നുവെന്നും അതിനാല്‍ മേഖലയില്‍ നഷ്ടമുണ്ടെന്നും കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാറ്റ് നികുതി  നാല് ശതമാനമായി കുറയ്ക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ച് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.



LEAVE A REPLY

Security code:

COMMENTS

Be the first to comment