Search by Catagory
BREAKING NEWS
- ഡൽഹി മലയാളി അസോസിയേഷന്റെ പ്രത്യേക ജനറൽ കൗൺസിൽ യോഗം ജൂലായ് 3 ഞായാറാഴ്ച്ച
- ശ്രീലക്ഷ്മിയെ നായ കടിച്ചത് ഒരു മാസം മുൻപ്; ആരോഗ്യവകുപ്പ് നിര്ദേശിച്ച നാല് വാക്സീനുകളും സ്വീകരിച്ചിട്ടും രക്ഷയായില്ല; പാലക്കാട് പേവിഷ ബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Florence NightingalePhoto Credit : Siju Kuriyedam Sreekumar
ഇന്ന് ലോക നഴ്സസ് ദിനം; മഹാമാരികാലത്ത് വിറങ്ങലിച്ച് നിന്ന ലോകത്തെ കൈപിടിച്ചുയർത്തിയ മാലാഖമാരുടെ ദിനം
By - Siju Kuriyedam Sreekumar --
Thursday, May 12, 2022 , 03:07 PM
ഇന്ന് നഴ്സസ് ദിനം. നാമെല്ലാം ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു നഴ്സിന്റെ സഹായം തേടിയിട്ടില്ലേ? അവരുടെ പരിചരണം ഒരിക്കലെങ്കിലും നമ്മെ സന്തോഷിപ്പിച്ചിട്ടില്ലേ? എന്തിന് ഈ കോവിഡ് കാലത്ത് ഉറ്റവരും ഉടയവരും അരികിലില്ലാതെ, ഒറ്റയ്ക്ക് പോരാടേണ്ടി വന്ന ജീവിതനിമിഷങ്ങളിൽ ഒരു നഴ്സിന്റെ സ്നേഹപരിചരണങ്ങൾ നമ്മിൽ പലരും അറിഞ്ഞതുമല്ലേ? സ്വന്തം ബുദ്ധിമുട്ടുകൾ മാറ്റിവെച്ച് ഭൂമിയിലെ മാലാഖമാർ ഉറക്കമിളച്ച് കാത്തിരിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വേണ്ടിയാണ്. അവരെ ഓർക്കാൻ ഒരു ദിവസം തികയില്ല.
ലോകമെമ്പാടുമുള്ള നഴ്സുമാരുടെ സേവനങ്ങളെ അഭിനന്ദിക്കുന്നതിനും ബഹുമാനിക്കുന്നതിനുമായാണ് മെയ് 12 ലോക നഴ്സസ് ദിനമായി ആചരിക്കുന്നത്. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയും സാമൂഹിക പരിഷ്കർത്താവും സ്റ്റാറ്റിസ്റ്റിഷ്യനുമായിരുന്ന ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ലോക നഴ്സസ് ദിനമായി കൊണ്ടാടുന്നത്.
“നഴ്സുമാർ: നേതൃനിരയിലെ ശബ്ദം – നഴ്സുമാർക്കായി പ്രവർത്തിക്കുക, അവരുടെ അവകാശങ്ങളെ മാനിക്കുക, ആരോഗ്യം സുരക്ഷിതമാക്കുക” (Nurses: A Voice to Lead – Invest in Nursing and respect rights to secure global health) എന്നതാണ് ഈ വർഷത്തെ നഴ്സ് ദിനത്തിന്റെ തീം. ലോകമെമ്പാടുമുള്ള നിരവധി ആശുപത്രികൾ മെയ് 6 മുതൽ 12 വരെ നഴ്സ് വീക്ക് ആചരിക്കാറുണ്ട്. ഇതിന്റെ ഭാഗമായി യോഗയും സെമിനാറുകളും ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങളും സംഘടിപ്പിക്കാറുണ്ട്.
ആരാണ് ഫ്ളോറൻസ് നൈറ്റിംഗേൽ?
‘വിളക്കേന്തിയ വനിത’ എന്നു ലോകം വിളിച്ച ഫ്ലോറൻസ് നൈറ്റിങ്ഗേലിന്റെ ജന്മദിനമാണു നഴ്സസ് ദിനമായി ആചരിക്കുന്നത്. 1820 മെയ് 12 നാണ് ഫ്ളോറൻസ് നൈറ്റിംഗേൽ ജനിച്ചത്. 1850-കളിൽ റഷ്യയും ബ്രിട്ടനും തമ്മിലുള്ള ക്രിമിയൻ യുദ്ധത്തിലാണ് നൈറ്റിംഗേൽ പ്രശസ്തയായത്. റഷ്യൻ സേനയുമായി പോരാടി ഭയാനകമായ അവസ്ഥയിൽ വരെ എത്തിയ ബ്രിട്ടീഷ് സൈനികരെ 38 സ്ത്രീകളടങ്ങുന്ന തന്റെ ടീമിനൊപ്പം പ്രവർത്തിച്ച് അവൾ ശുശ്രൂഷിച്ചു.
ചരിത്ര രേഖകൾ അനുസരിച്ച്, അഴുകിയ മുറിവുകളും വൃത്തികെട്ട ബാൻഡേജുകളുമൊക്കെ ആയി എത്തിയ സൈനികരെയാണ് ഫ്ളോറൻസ് നൈറ്റിംഗേലും സംഘവും പരിചരിച്ചത്. അവരുടെ താമസസ്ഥങ്ങൾക്കു താഴെ എലികൾ ഉണ്ടായിരുന്നു. 150 ഉദ്യോഗസ്ഥർക്ക് ഒരു ബാത്ത് ടബ് മാത്രമാണ് ഉണ്ടായിരുന്നത്. കാര്യങ്ങൾ കൂടുതൽ വഷളാക്കിക്കൊണ്ട്, ചത്ത ഒരു കുതിരയും അവർ ഉപയോഗിച്ചിരുന്ന വെള്ളത്തിൽ ഒരിക്കൽ കാണപ്പെട്ടു.
ഇതെല്ലാം കണ്ട്, ജീവൻ പണയപ്പെടുത്തിയാണ് നൈറ്റിംഗേൽ കോൺസ്റ്റാന്റിനോപ്പിളിലേക്ക് (ഇന്നത്തെ ഇസ്താംബുൾ) പോയി സോപ്പും തൂവാലകളും വൃത്തിയുള്ള ലിനനും പട്ടാളക്കാർക്കുള്ള ഭക്ഷണവും കൊണ്ടുവന്നത്. ശുചിത്വത്തിന്റെയും പോഷകാഹാരത്തിന്റെയും ചുമതല
കൂടി ഇവരുടെ ടീം ഏറ്റെടുത്തു. ഉടൻ തന്നെ മരണനിരക്കും കുറഞ്ഞു. തങ്ങളുടെ ജീവൻ തന്നെ രക്ഷിച്ച സേവനങ്ങൾ കണക്കിലെടുത്ത് സൈനികർ നൈറ്റിംഗേലിനെ ഒരു മാലാഖയായി വാഴ്ത്തി.
ഒരു നഴ്സ് എന്നതിനു പുറമെ, ഒരു സാമൂഹിക പരിഷ്കർത്താവ് കൂടിയായിരുന്നു ഫ്ലോറൻസ് നൈറ്റിംഗൽ. ക്രിമിയൻ യുദ്ധസമയത്ത് ഒരു നഴ്സെന്ന നിലയിൽ അവര് നടത്തിയ സേവനങ്ങളിലൂടെയാണ് ഫ്ലോറൻസ് ശ്രദ്ധിക്കപ്പെടുന്നത്.
നഴ്സിംഗ് മേഖലയിൽ നൈറ്റിംഗലിന്റെ മികവുറ്റ സംഭാവനകൾ കണക്കിലെടുത്ത് നഴ്സുമാർക്ക് നൽകപ്പെടുന്ന ഏറ്റവും ഉയർന്ന അന്താരാഷ്ട്ര അംഗീകാരം ‘ഫ്ലോറൻസ് നൈറ്റിംഗേൽ മെഡൽ’ എന്ന് നാമകരണം ചെയ്യപ്പെട്ടു. ഇതിനൊപ്പം തന്നെ അവരോടുള്ള ആദരസൂചകമായി നഴ്സുമാർ എടുക്കുന്ന പ്രതിജ്ഞയും അവരുടെ പേരിൽ തന്നെ അറിയപ്പെട്ട് തുടങ്ങി. ബ്രിട്ടീഷ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള് ഫ്ലോറൻസ് നൈറ്റിംഗേൽ നടത്തിയിരുന്നു. ഒപ്പം ഇന്ത്യയിലെ പട്ടിണി പരിഹാരത്തിനായി വാദിക്കുകയും സ്ത്രീകൾക്ക് പരുഷമായി കണക്കാക്കപ്പെടുന്ന ബ്രിട്ടനിലെ വേശ്യാവൃത്തി നിയമങ്ങൾ നിർത്തലാക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു.
നഴ്സസ് ദിനത്തിന്റെ പ്രാധാന്യം
2020, 2021, 2022 വർഷങ്ങളിലായി കോവിഡ് മഹാമാരി ഉയർത്തിയ കടുത്ത വെല്ലുവിളികളിലൂടെയാണ് ലോകം കടന്നു പോകുന്നത്. ആഗോളതലത്തിൽ വ്യാപിച്ച ഈ മഹാമാരി ലക്ഷക്കണക്കിന് പേരുടെ ജീവനാണെടുത്തത്. ആരോഗ്യമേഖലയെ കടുത്ത വെല്ലുവിളികളിലേക്കും ഇത് തള്ളിവിട്ടു. ഈ കടുത്ത പ്രതിസന്ധിയിലും ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെയുള്ള നമ്മുടെ ആരോഗ്യ പ്രവർത്തകർ വൈറസിനെതിരെ പോരാടുന്നതിലും ആളുകളുടെ ജീവൻ രക്ഷിക്കുന്നതിലും മുൻപന്തിയിലാണ്. സ്വന്തം ജീവൻ പോലും പണയം വച്ച് ഈ പ്രതിസന്ധി വേളയിലെ മുന്നണിപ്പോരാളികളായി തുടരുന്ന നഴ്സുമാർ നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ നട്ടെല്ല് തന്നെയെന്ന് വേണമെങ്കില് പറയാം.
ആധുനിക നഴ്സിങ്ങ് (Modern-day nursing)
ഇന്ന് ഓരോ രോഗിക്കും ഒരു നേഴ്സ് എന്ന രീതിയാണ് നിലവിലുള്ളത്. അതുകൊണ്ടു തന്നെ രോഗികളുടെ പ്രത്യേക ആവശ്യങ്ങളെക്കുറിച്ച്, നിയോഗിക്കപ്പെട്ടിട്ടുള്ള നഴ്സിന് കൂടുതൽ മനസിലാക്കാൻ സാധിക്കും. ഡോക്ടർമാരും രോഗികളും തമ്മിലുള്ള കണ്ണിയായി അവർ പ്രവർത്തിക്കുന്നു. ഓരോ രോഗിയെയും സൂക്ഷ്മമായി നിരീക്ഷിച്ച് മരുന്നും ആവശ്യമുള്ള ചികിത്സകളുമൊക്കെ നൽകി നഴ്സുമാർ ഇന്ന് ഒരു പരിചരണ പദ്ധതി തന്നെ നടപ്പിലാക്കുന്നു.
ഇന്റർനാഷണൽ നഴ്സസ് കൗൺസിൽ (International Council of Nurses) പറയുന്നതനുസരിച്ച്, നഴ്സുമാരുടെ കുറവ് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ്. അത് എത്രയും വേഗം പരിഹരിക്കപ്പെടണമെന്നാണ് കൗൺസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നഴ്സുമാരുടെ അവകാശങ്ങൾ, സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പു വരുത്താൻ കൂടിയാണ് കൗൺസിലിന്റെ പ്രവർത്തനം.
World nurses day and Florence Nightingale
Visum Expresso ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ ക്ലിക് ചെയ്യു

COMMENTS
Be the first to comment
Catagories
Sub Catagories
Latest Post
Article Booklet
News
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2022 VISUM Expresso LLP, All Right reserved.
LEAVE A REPLY