visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Epidemic And Pandemic

Home / Health/ Epidemic And Pandemic
Covid Death
Covid Death

കോവിഡ് മരണ നഷ്ടപരിഹാരം കൊടുക്കാനായി 7274 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ തുക സംസ്ഥാനങ്ങളുടെ ദുരന്ത നിവാരണ ഫണ്ടിലേക്കാണ് നിക്ഷേപിച്ചത്

By - Siju Kuriyedam Sreekumar -- Friday, October 01, 2021 , 07:26 PM
ന്യൂഡൽഹി ∙ കോവിഡ് മരണങ്ങളില്‍ നഷ്ടപരിഹാരത്തിനായി കേന്ദ്ര സര്‍ക്കാര്‍ 7274. 4 കോടി രൂപ അനുവദിച്ചു. 23 സംസ്ഥാനങ്ങളുടെ ദുരന്തനിവാരണ ഫണ്ടിലേക്കാണ് തുക നല്‍കിയത്. കേന്ദ്ര വിഹിതത്തിന്റെ രണ്ടാം ഗഡുവാണിത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണ് നഷ്ടപരിഹാരത്തുക വിതരണം ചെയ്തത്. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം 1,599.20 കോടി രൂപ 5 സംസ്ഥാനങ്ങൾക്ക് മുൻകൂറായി നൽകിയിരുന്നു. ഇതോടെ 2021–22 സാമ്പത്തിക വർഷത്തിൽ 23,186.40 കോടി സംസ്ഥാനങ്ങളുടെ ദുരന്തനിവാരണ ഫണ്ടിൽ ലഭ്യമാണ്. 
കോവിഡ് ബാധിച്ച് മരിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതിയുടെ നിർദേശപ്രകാരം കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി ഇതിനകം മാർഗരേഖ തയാറാക്കിയിരുന്നു. കോവിഡ് പോസിറ്റീവായി 30 ദിവസത്തിനകം നടക്കുന്ന മരണം ഇത്തരത്തിൽ കോവിഡ് മരണമായി കണക്കാക്കുകയും അവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരത്തിനുള്ള അർഹത ഉണ്ടാവുകയും ചെയ്യും.

അതുപോലെ കോവിഡ് ബാധിച്ച് ആത്മഹത്യ ചെയ്യുന്നവർക്കു കൂടി ഇത്തരത്തിൽ നഷ്ടപരിഹാരം നൽകാൻ നിർദേശമുണ്ട്. ജില്ലാ ഭരണകൂടത്തിനാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജില്ലാ കലക്ടർ വിശദാംശങ്ങൾ പരിശോധിച്ച ശേഷം തുക അനുവദിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കും. കേരളത്തിൽ ഇതിനായി മാർഗരേഖ തയാറാക്കുകയും ഈ മാസം പത്തിനകം അപേക്ഷ നൽകാനുള്ള അവസരം ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment