visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Epidemic And Pandemic

Home / Health/ Epidemic And Pandemic
Covid 19 Omicron Variant  image taken by scientist
Covid 19 Omicron Variant image taken by scientistPhoto Credit : Siju Kuriyedam Sreekumar

ഒമിക്രോൺ: ‘ദക്ഷിണാഫ്രിക്കൻ സ്വദേശി കടന്നുകളഞ്ഞു; 10 പേരെ കാണാനില്ല’

By - Siju Kuriyedam Sreekumar -- Saturday, December 04, 2021 , 08:50 AM

ബെംഗളൂരു∙ കർണാടകയിൽ ഒമിക്രോൺ പോസിറ്റിവായി കണ്ടെത്തിയ രണ്ടു പേരിൽ ഒരാൾ 'കടന്നുകളഞ്ഞെന്നു' സംസ്ഥാന സർക്കാർ അറിയിച്ചു. സ്വകാര്യ ലാബിൽ നിന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുത്ത വ്യക്തിയാണ് കടന്നത്. 66-കാരനായ ദക്ഷിണാഫ്രിക്കൻ സ്വദേശിയാണു നിർദേശങ്ങൾ പാലിക്കാതെ രക്ഷപെട്ടത്. ദക്ഷിണാഫ്രിക്കൻ സ്വദേശിയെ പരിശോധിച്ച സമയം വിമാനത്താവളത്തിൽ കോവിഡ് പരിശോധന നടത്തിയ 57 പേരെയും വീണ്ടും പരിശോധിക്കും.


ഇവർ ആർടിപിസിആർ പരിശോധനാ ഫലവുമായാണു വിമാനത്താവളത്തിൽ എത്തിയത്. ഇദ്ദേഹത്തെ കൂടാതെ വിമാനത്താവളത്തിൽ നിന്ന് 'കാണാതായ' പത്ത് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണു കർണാടക. കാണാതായ പത്ത് പേരും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്‌തിരിക്കുന്നതിനാൽ ആരെയും കണ്ടുപിടിക്കാൻ പറ്റുന്നില്ല. ഒരാൾ ഒമിക്രോൺ പോസിറ്റിവ് ആയതോടെ നെഗറ്റിവ് ആർടിപിസിആർ പരിശോധനാ ഫലം നൽകിയവർ ഉൾപ്പടെ എല്ലാവരെയും വീണ്ടും പരിശോധിക്കണമെന്നു മന്ത്രി കൂട്ടിച്ചേർത്തു.   


വിമാനത്താവളത്തിൽ നിന്ന് 'കാണാതായ' പത്തു പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണു സംസ്ഥാനം. വിമാനത്താവളത്തിൽ ഒമിക്രോൺ പരിശോധന ഊർജിതമായ പശ്ചാത്തലത്തിലാണ് ഇവരെ കാണാതാവുന്നത്. ഇവരെ ഡിസംബർ 3 രാത്രിയോടെ പിടികൂടുമെന്ന് കർണാടക റവന്യൂ മന്ത്രി ആർ.അശോക് ഒമിക്രോൺ സംബന്ധിച്ച മീറ്റിങ്ങിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോടു പറഞ്ഞു. ‘പത്ത് യാത്രക്കാരെയും കണ്ടെത്താനുള്ള തീവ്ര പരിശോധനയിലാണ്. ഇവരുടെ പരിശോധനാ ഫലം പുറത്തുവരാതെ മറ്റ് യാത്രക്കാരെ പുറത്തുവിടാനാവില്ല’-മന്ത്രി കൂട്ടിച്ചേർത്തു.    

നവംബർ 20-ന് ബെംഗളുരുവിലെത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശി ഏഴ് ദിവസങ്ങൾക്കു ശേഷം ദുബായിലേക്കു കടക്കുകയായിരുന്നു. ഹോട്ടലിൽ ചെക് ഇൻ ചെയ്‌ത ദിവസം തന്നെ കോവിഡ് പോസിറ്റീവ് ആവുകയായിരുന്നു. കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ടുമായാണു ഹോട്ടലിൽ എത്തിയത്. രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചിരുന്നു.   



LEAVE A REPLY

Security code:

COMMENTS

Be the first to comment