visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Epidemic And Pandemic

Home / Health/ Epidemic And Pandemic
Amritsar Airport
Amritsar AirportPhoto Credit : From Amritsar Airport Twitter

ഇന്ന് ഇറ്റലിയിൽനിന്ന് അമൃത്സറിലെത്തിയ ചാര്‍ട്ടേഡ് വിമാനത്തിലെ 173 പേർക്ക് കോവിഡ്; നേരത്തെ ഇറ്റലിയിൽനിന്ന് വന്ന 125 ആളുകൾ പോസിറ്റീവ് ആയതു കൂടാതെ ആണ് ഇത്

By - Siju Kuriyedam Sreekumar -- Friday, January 07, 2022 , 08:15 PM


അമൃതസർ: ഇറ്റലിയിലെ റോമിൽ നിന്ന് അമൃത്സറിലെത്തിയ 170ലേറെ യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച 285 യാത്രക്കാരുമായെത്തിയ ചാർട്ടേഡ് വിമാനത്തിലെ യാത്രക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് വിമാനത്താവളത്തിലെ അധികൃതർ വ്യക്തമാക്കി.

നേരത്തെ 179 യാത്രക്കാരുമായി ഇറ്റലിയിൽ നിന്നെത്തിയ ചാർട്ടേഡ് വിമാനത്തിലെത്തിയ 125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ഇറ്റലിയിൽ നിന്നെത്തിയ ചാർട്ടേഡ് വിമാനത്തിലെ 170ലേറെ യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

285 യാത്രക്കാരുമായി റോമിൽ നിന്നെത്തിയ വിമാനത്തിലെ 173 യാത്രക്കാർക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡയറക്ടർ വികെ സേഥിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. രോഗബാധിതരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നും പരിശോധന തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

173 more passengers, who arrived in Amritsar from Rome - test Covid-19 positive

 



LEAVE A REPLY

Security code:

COMMENTS

Be the first to comment