visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

India

Home / Health/ India
Hand from Gujrat for  hand transplantation surgery
Hand from Gujrat for hand transplantation surgeryPhoto Credit : Siju Kuriyedam Sreekumar

35കാരിയായ മഹാരാഷ്ട്ര യുവതിക്ക് 292 കി.മി ദൂരെ ഗുജറാത്തിൽ നിന്ന് 75 മിനിറ്റില്‍ കൈകള്‍ പറന്നെത്തി , ദൗത്യത്തിനൊടുവില്‍ കൈകള്‍ വെച്ചുപിടിപ്പിച്ചു .

By - Siju Kuriyedam Sreekumar -- Saturday, January 22, 2022 , 09:37 PM

അഹമ്മദാബാദ്: ഗുജറാത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 67കാരന്റെ കൈകള്‍ മുംബൈ സ്വദേശിനിക്ക് അവയവദാനത്തിലൂടെ കൈമാറി. ജനുവരി 18ന് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നാണ് 67കാരനായ കാനു വശ്രംഭായ് പട്ടേലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

20ന് ഇയാള്‍ മരിച്ചതോടെ അവയവദാനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു ബന്ധുക്കള്‍. കുടുംബാംഗങ്ങളെ കൗണ്‍സിലിങ് നടത്തിയതിന്റെ ഫലമായി ഇരു കൈകളും കിഡ്‌നിയും, കരളും, കണ്ണും ദാനം  ചെയ്യാന്‍ ബന്ധുക്കള്‍ സമ്മതമറിയിച്ചു.

മരണം സംഭവിച്ച് ആറ് -എട്ട് മണിക്കൂറിനുള്ളില്‍ കൈകളുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്നതിനാല്‍ ഇത് മുംബൈ സ്വദേശിനിക്ക് എത്രയും വേഗം എത്തിച്ച് നല്‍കുകയെന്നത് വെല്ലുവിളിയായിരുന്നു. സൂറത്തില്‍ നിന്ന് മുംബൈയിലേക്ക് ആകാശമാര്‍ഗമാണ് കൈകള്‍ കൊണ്ട് പോയത്. അവിടെ ഗ്ലോബല്‍ ആശുപത്രിയില്‍ കഴിയുകയായിരുന്ന യുവതിക്കാണ് കൈകള്‍ വെച്ചുപിടിപ്പിച്ചത്‌. ഒന്നേകാല്‍ മണിക്കൂര്‍ കൊണ്ട് ഇത്രയും ദൂരം എത്തിച്ച ശേഷം 35കാരിയായ യുവതിക്ക് കൈകള്‍ ശസ്ത്രക്രിയയിലൂടെ വെച്ച് പിടിപ്പിച്ചു.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അലക്കിയ തുണി വിരിയ്ക്കുന്നതിനിടെ വൈദ്യുതി ആഘാതമേറ്റാണ് യുവതിക്ക് കൈകള്‍ നഷ്ടമായത്. സൂറത്തില്‍ നിന്ന് ഇത് രണ്ടാം തവണയാണ് 'കൈ'മാറ്റ ശസ്ത്രക്രിയ നടത്തുന്നത്. ഇന്ത്യയില്‍ ഇതുവരെ ഇത്തരത്തിലുള്ള 20 ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്.

Hand to hand  292 km in just 75 minutes for hand transplantation surgery 



LEAVE A REPLY

Security code:

COMMENTS

Be the first to comment