visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

World

Home / Health/ World
WHO Director-General Dr Tendros
WHO Director-General Dr TendrosPhoto Credit : Siju Kuriyedam Sreekumar

ഒമിക്രോൺ ലോകമാകെ സൂനാമി പോലെ വീശിയടിക്കും , വലിയതോതില്‍ മരണങ്ങള്‍ക്കിടയാക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

By - Siju Kuriyedam Sreekumar -- Friday, January 07, 2022 , 09:36 PM


ജനീവ: ഒമിക്രോൺ ലോകമാകെ സൂനാമി പോലെ വീശിയടിക്കുമെന്നാണു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് . കോവിഡ് 19ന്റെ ഒമിക്രോണ്‍ വകഭേദം അപകടകാരിയല്ലെന്ന വാദങ്ങള്‍ തള്ളി ലോകാരോഗ്യ സംഘടന. മുന്‍ വകഭേദങ്ങളെപ്പോലെതന്നെ ഒമിക്രോണും അപകടകാരിയാണ്. രോഗികളെ വലിയതോതില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരികയും മരണങ്ങള്‍ക്കിടയാക്കുകയും ചെയ്യുമെന്നും ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പുനല്‍കി.

സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നാണ് പറയുക . അതിനാൽ കരുതലോടെ നേരിടുക . അല്ലാത്ത പക്ഷം ഒമിക്രോൺ ഡെൽറ്റയേക്കാൾ ഭയാനകമാകും ഇന്ന് തന്നെ ആണ് WHO പറയുന്നത്   . ലോകാരോഗ്യ സംഘടനയില്‍ ആകെ ഉള്ള  194 രാജ്യങ്ങളിൽ  92 രാജ്യങ്ങള്‍ക്കും 2021 അവസാനത്തോടെ ലക്ഷ്യമിട്ടിരുന്ന വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും  അതാണ് എപ്പോൾ ഉണ്ടായ പ്രശ്ങ്ങൾക്കു വേഗം കൂട്ടിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . ഒമിക്രോണ്‍ അവസാന വകഭേദമല്ല എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത് , ഇതിലും ഭയാനകമായ വകഭേദങ്ങൾ  ഉണ്ടാകാനുള്ള സാധ്യത ഉണ്ട് . കോവിഡ്ന്റെ വകഭേദങ്ങൾ വാക്‌സിൻ പ്രതിരോധത്തെ അതിജീവിക്കുന്നതും   അത്തരക്കാർ പോസിറ്റീവ് ആകുമ്പോൾ അല്ലെങ്കിൽ വന്നവർക്കു വീണ്ടും വരുമ്പോഴും  ആണ് പുതിയ വകഭേദങ്ങൾ   ഉണ്ടാകുന്നതു . ഇത് കൂടുതൽ ശാരീരിക ബുദ്ധിമുട്ടുകൾ  ഉണ്ടാക്കുന്നു ഇതുമൂലമാണ്‌ മരണങ്ങൾ കൂടുന്നത് . എന്നതാണ് ഡെൽറ്റ പ്ലസ് ഉണ്ടായപ്പോൾ ഉണ്ടായ പഠനങ്ങൾ തെളിക്കുന്നത് . 

ഡെല്‍റ്റ വകഭേദത്തെക്കാള്‍ കൂടുതല്‍ ആളുകളിലേക്ക് ഒമിക്രോണ്‍ വ്യാപിക്കുന്നുണ്ട്. ലോകത്ത് പലയിടത്തും ആശുപത്രികള്‍ നിറഞ്ഞുകവിയുന്ന അവസ്ഥയുണ്ട്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഡെല്‍റ്റയേക്കാള്‍ കുറച്ച് ആരോഗ്യപ്രശ്‌നം മാത്രമേ ഒമിക്രോണ്‍ സൃഷ്ടിക്കുന്നുള്ളൂവെന്നതുകൊണ്ട് ഒമിക്രോണിനെ നിസാരമായി കാണാന്‍ കഴിയില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മറ്റ് വകഭേദങ്ങളെപ്പോലെ ആളുകളില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നുണ്ടെന്നും മുന്നറിയിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. വാക്‌സിനുകള്‍ എല്ലായിടത്തും എത്തിച്ചേരാത്തത് പുതിയ വകഭേദങ്ങളുണ്ടാകുന്നതിന് കാരണമായി മാറിയിട്ടുണ്ട്. സമ്പന്ന രാജ്യങ്ങള്‍ ഇനിയെങ്കിലും മറ്റ് രാജ്യങ്ങളുമായി വാക്‌സിന്‍ പങ്കുവയ്ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിൻ മറ്റു രാജ്യങ്ങൾക്കു പ്രതേകിച്ചു സാമ്പത്തികമായി പിന്നാക്കം ഉള്ള രാജ്യങ്ങൾക്കു  നല്കാൻ ഇന്ത്യ കാണിച്ച നല്ല മനസിന് അദ്ദേഹം നേരത്തെ തന്നെ നന്ദി അരിച്ചിരുന്നു 



LEAVE A REPLY

Security code:

COMMENTS

Be the first to comment