visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Civilizations

Home / History/ Civilizations
Manmarayonna Nattarivukal Harish R Namboothiripad -മൺമറയുന്ന നാട്ടറിവുകൾ
Manmarayonna Nattarivukal Harish R Namboothiripad -മൺമറയുന്ന നാട്ടറിവുകൾPhoto Credit : ചിത്രീകരണം ടി ആർ രാജേഷ്

മൺമറയുന്ന നാട്ടറിവുകൾ -കാക്കൂർ കാളവയൽ

By - തയ്യാറാക്കിയത് ഹരീഷ് ആർ നമ്പൂതിരിപ്പാട് കാക്കൂർ- Harish R Namboothiripad -- Thursday, April 28, 2022 , 08:16 AM

കൂത്താട്ടുകുളം പിറവം റോഡിൽ തിരുമാറാടി പഞ്ചായത്തിൽ കാക്കൂർ  ആമ്പശ്ശേരി,തിരുമാറാടി എടപ്രക്കാവുകളിലെ ഉത്സവത്തോടനുബന്ധിച്ച് കുംഭമാസത്തിലെ അശ്വതി, ഭരണി, കാർത്തിക, രോഹിണി നാളുകളിലായാണ് കാളവയൽ നടന്നുവരുന്നത്. പൗരാണിക രേഖകൾ പ്രകാരം ഒന്നര നൂറ്റാണ്ടിലേറെയായി കാളവയൽ ആരംഭിച്ചിട്ടെന്നു പറയുന്നുണ്ടെങ്കിലും 
  അതിനും മുന്നേ നിലനിന്നിരുന്ന ഒരു ചരിത്ര സംസ്‌കൃതിയാണ് ഈ ആഘോഷങ്ങൾ. ഒരുകാലത്ത് കാർഷിക മാമാങ്കമായിരുന്ന വയൽ കന്നുകാലികളുടെയും കാർഷിക ഉൽപ്പന്നങ്ങളുടെയും ഗാർഹിക ഉപകരണങ്ങളുടെയും വലിയൊരു ചന്തകൂടിയായിരുന്നു. ശരവേഗത്തിൽ പായുന്ന കാളവണ്ടികളുടെയും മിന്നൽ പിണറുകളെപോലും തോൽപ്പിക്കും വേഗതയിൽ ചളിനിറഞ്ഞ പാടങ്ങളിലൂടെ പായുന്ന കാളക്കൂറ്റന്മാരുടെയും സ്ഥാനമിന്ന് മഡ് കാർ റേസും, ബൈക്ക് റേസും എല്ലാം കൈയടക്കി എങ്കിലും വയൽപ്രേമികളുടെ ഹൃദയത്തുടിപ്പ് കാക്കൂർ കാളവയലിന്റെ ഒപ്പം തന്നെയാണ്
     ദക്ഷിണേന്ത്യയിലെ പ്രധാന കാർഷിക വാണിഭങ്ങളിലൊന്നാണ് കാക്കൂർ കാളവയൽ. കൂത്താട്ടുകുളത്തിനടുത്ത് കാക്കൂർ കാഞ്ഞിരപ്പിള്ളി മനയുടെ നേതൃത്വത്തിലാണ് ഒന്നര നൂറ്റാണ്ട് മുമ്പ് കാളവയൽ ആരംഭിച്ചതെന്ന് പഴമക്കാർ പറയുന്നു.അശ്വതി  ഭരണി, കാർത്തിക, രോഹിണി നാളുകളിൽ കർഷകർ കാക്കൂർ ആമ്പശ്ശേരിക്കാവിന് മുന്നിലുള്ള പാടത്ത് ഒത്തുചേരുക പതിവായിരുന്നു. കാളകളെ വിൽക്കുന്നതിനും വാങ്ങുന്നതിനും കാർഷിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടിയായിരുന്നു കർഷകരുടെ കൂട്ടായ്മ.
    കുംഭമാസത്തിലെ അശ്വതി നാളിൽ കാക്കൂർ ആമ്പശ്ശേരിക്കാവിലെ ഉച്ചപ്പൂജ കഴിഞ്ഞ് നട തുറക്കുന്നവേളയിൽ മുഴങ്ങുന്ന ശംഖനാദവും കതിനാവെടിയും , കേൾക്കുന്നതോടെ കർഷകർ പ്രാർഥനാനിരതരായി, ആർപ്പുവിളികളോടെ കാളകളുമായി പാടത്തേക്ക് ഇറങ്ങും. അമ്പലത്തിന് മുന്നിൽ പാടത്ത് ഇളംകാവിന് സമീപം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ദേവീസങ്കല്പത്തോടെയാണ് വയലിന് തുടക്കം കുറിക്കുക. ഇഷ്ടമുള്ള കാളക്കൂറ്റൻമാരെ കണ്ടെത്തി വിലപറഞ്ഞ് ഉറപ്പിച്ച് കൃഷിക്കളത്തിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്.
     നൂറ്റിഅമ്പത് വർഷത്തെ പഴക്കമുള്ള കാളവയലിന്റെ ചരിത്രം അറിയുന്നതിന് കാക്കൂരിൽ ഇപ്പോൾ അവശേഷിക്കുന്നത് കാക്കൂർ മാർക്കറ്റിന് സമീപമുള്ള ശിലാലിഖിതം മാത്രമാണ്. കരിങ്കല്ലിൽ പഴയലിപിയിൽ കാളവയലിന്റെ തുടക്കം കൊത്തിവച്ചിട്ടുണ്ട്.
       കൃഷിരീതി പരിഷ്കരിച്ച് ജലസേചന സൗകര്യത്തോടെ കൃഷിസമ്പ്രദായം രൂപപ്പെടുത്തിയ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളാണ് ശിലാലിഖിതം സ്ഥാപിച്ചതെന്നാണ് ചരിത്രം. 
      നെൽവയലും ഉരുക്കളും കൃഷി ഉപകരണങ്ങളും ചേർന്നൊരുക്കുന്ന കാർഷിക താളത്തിനൊപ്പമാണ് കാക്കൂർ ഗ്രാമത്തിന്റെ വളർച്ച. ആമ്പശ്ശേരി-എടപ്ര ദേവിമാരെ കുറിച്ചുള്ള ഭക്തിരസപ്രധാനമായ പാട്ടുകൾ വയലിന്റെ ചരിത്ര ഗീതങ്ങളാണ്. കുംഭമാസം പിറന്നാൽ കാക്കൂർ ആമ്പശ്ശേരിപ്പാടത്ത് ഒരുക്കങ്ങൾ ആരംഭിക്കും. അശ്വതി നാളിൽ നടക്കുന്ന ഋഷഭം എഴുന്നള്ളിപ്പ്, കാളതുള്ളിക്കൽ എന്നിവ ഇന്നും തുടരുന്ന ആചാരങ്ങളാണ്. ആമ്പശ്ശേരിക്കാവിലെ കിഴക്കേ നടയിലുള്ള ആലിന്റെ സമീപം കാളയെ പൂജിച്ച് തീറ്റകൊടുത്ത് വയലിലേക്ക് കൊണ്ടുപോകും. ആമ്പശ്ശേരിക്കാവിനു മുന്നിൽ പണ്ടുണ്ടായിരുന്ന ഇളംകാവിൽ ആയിരുന്നു വയലിനു മുന്നോടിയായി പൂജകൾ നടത്തിയിരുന്നത്. ഇന്ന് ക്ഷേത്രപ്പറമ്പിൽ തന്നെ കൃഷിയിടം ഒരുക്കി, അവിടേക്ക് ഋഷഭവിഗ്രഹം എഴുന്നള്ളിച്ച് പൂജകൾ നടത്തുന്നു.
സാങ്കേതികമായ നിയമ തടസ്സങ്ങൾ മൂലം ഇപ്പോൾ കാളയോട്ടം മരമടി എന്നിവ നടക്കുന്നില്ല
തയ്യാറാക്കിയത് ഹരീഷ് ആർ നമ്പൂതിരിപ്പാട് കാക്കൂർ
തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുന്നാൾ കാക്കൂർ മാർക്കറ്റിന് സമീപത്തു സ്ഥാപിച്ച ശിലാലിഖിതം  - stone Inscription near Kakur Market
തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുന്നാൾ കാക്കൂർ മാർക്കറ്റിന് സമീപത്തു സ്ഥാപിച്ച ശിലാലിഖിതം - stone Inscription near Kakur MarketPhoto Credit : Harish R Namboothiripad

Bull race
Bull racePhoto Credit : Siju Kuriyedam Sreekumar

Manmarayonna Nattarivukal  Kakkur Bullfield

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment