visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Malayalam

Home / Literature/ Malayalam
VB KRISHNAKUMAR
VB KRISHNAKUMARPhoto Credit : Siju Kuriyedath Sreekumar

"ലയം"

By - VB KRISHNAKUMAR -- Thursday, April 06, 2023 , 06:38 PM
സ്വീകരണമുറിയുടെ വിശാലതയിൽ 

മുഖാമുഖമിരിക്കേ നാമറിയുന്നൂ 

നമ്മുടെ ഹൃദയംപോലീയിടം. 


ഹൃദയങ്ങൾ കണ്ണുകളോടു 

പറഞ്ഞു :

ആദ്യം നിങ്ങൾ സംസാരിച്ചിരിക്കൂ.


പരിചാരകൻ കപ്പുകളിൽ പകർന്ന

ചായ കൈമാറുന്നതിന്നിടെ

നാം ചേർക്കുന്നൂ 

പ്രണയമധുരത്തരികൾ. 


നമുക്കും മുൻപേ കണ്ണുകളും അവയുടെ

പിന്നാലെ 

ചിരപരിചിതരെപ്പോൽ സോഫകളും 

സംസാരിച്ചുതുടങ്ങി. 

ഒടുവിൽ നമ്മളും.


നാം കൈമാറിയ 

പ്രണയനോട്ടങ്ങളോരൊന്നും

കൈകോർത്തു പിടിച്ചു.

പിന്നാലെ നമ്മളും! 


ഹൃദയങ്ങൾ നിമന്ത്രിച്ചൂ 

ചേർന്നിരിക്കൂ! 

ഒടുവിൽ,

ചുണ്ടുകൾ കോർക്കുന്ന 

നിശ്വാസങ്ങൾ പരസ്പരമലിഞ്ഞൊന്നായ് ! 


VB KRISHNAKUMAR
VADAVARKKODE MANA
POST VENGANELLUR
(VIA) CHELAKKARA
TRISSUR ( DIST )
PIn code 680586
Whatsapp no : 8086661493
email id vbkkvbkk@gmail.com

Layam By VB KRISHNAKUMAR



LEAVE A REPLY

Security code:

COMMENTS

Be the first to comment