visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Bihar

Home / News/ Bihar
Pintu Kumar , Sanjeev Kumar , Karu Kumar  arrested

വിവാഹചടങ്ങിന് പാട്ട് പാടാനെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തി; കല്യാണ മണ്ഡപത്തിൽ വെച്ചുള്ള കൂട്ടബലാത്സം​ഗവും; ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പരാതി

By - Siju Kuriyedam Sreekumar -- Sunday, May 08, 2022 , 08:02 PM
പട്‌ന: ഇരുപത്തിയെട്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പട്‌നയിലെ രാംകൃഷ്ണ നഗറിലെ ഒരു ഹാളില്‍വെച്ചാണ് ഗായികയായ യുവതിയെയാണ് മൂന്ന് പേർ ചേർന്ന് കൂട്ട ബലാത്സം​ഗത്തിനിരയടാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പിന്റുകുമാര്‍, സഞ്ജീവ് കുമാര്‍, കാരു കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

വിവാഹചടങ്ങുകളിലും മറ്റും പാട്ട് പാടാന്‍ പോകുന്ന ഗായികയാണ് ജഹനാബാദ് സ്വദേശിയായ യുവതി. പ്രതികളിലൊരാളായ പിന്റുകുമാറിനെ യുവതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ഈ പരിചയത്തിന്റെ പേരിലാണ് രാംകൃഷ്ണ നഗറില്‍ ഒരുവിവാഹമുണ്ടെന്നും പാട്ട് പാടാന്‍ വരണമെന്നും പിന്റുകുമാര്‍ യുവതിയോട് ആവശ്യപ്പെട്ടത്. എന്നാൽ പി​ന്റെു പറഞ്ഞതുപോലെ യുവതി ഹാളിലെത്തിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല.

യുവതി പോകാനൊരുങ്ങിയതോടെ പ്രതികളായ മൂന്നുപേരും ചേര്‍ന്ന് യുവതിയെ തടഞ്ഞുവെയ്ക്കുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഹാളിലെ ഒരു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മൂന്നുപേരും ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

പ്രതികളില്‍നിന്ന് കുതറിയോടിയ യുവതി ഹാളിലെ മറ്റൊരു മുറിയില്‍ കയറിയാണ് അഭയംപ്രാപിച്ചത്. തുടര്‍ന്ന് മുറി അകത്തുനിന്ന് പൂട്ടിയിട്ട ശേഷം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍തന്നെ പോലീസ് സംഘം സ്ഥലത്തെത്തി യുവതിയെ മോചിപ്പിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. വൈദ്യപരിശോധനയില്‍ യുവതി ബലാത്സംഗത്തിനിരയായെന്ന് വ്യക്തമായിട്ടുണ്ടെന്ന് രാംകൃഷ്ണ നഗര്‍ എസ്.എച്ച്.ഒ. രവി രഞ്ജന്‍ പറഞ്ഞു. പ്രതികളില്‍നിന്ന് നാടന്‍ തോക്കും തിരകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂട്ടബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.

Three arrested for rape inside wedding hall 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment