visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Uttar Pradesh

Home / News/ Uttar Pradesh
lakhimpur kheri dalit girl rape and  hanging case ;  Hafeezul Rahman, Aarif, Karimuddin , Junaid, Suhail,  Chotu
lakhimpur kheri dalit girl rape and hanging case ; Hafeezul Rahman, Aarif, Karimuddin , Junaid, Suhail, ChotuPhoto Credit : Siju Kuriyedam Sreekumar

മരിക്കുന്നവന്റെയും കൊല്ലുന്നവന്റെയും മതം നോക്കി മാത്രം പ്രതികരിക്കുന്ന വടക്കും നോക്കികൾ

By - Siju Kuriyedam Sreekumar -- Friday, September 16, 2022 , 09:24 PM
വടക്കേ  ഇന്ത്യയിൽ പ്രത്യേകിച്ചു  യു പി യിൽ  ഒരു മരണം നടന്നാൽ അല്ലെങ്കിൽ  ബലാത്സംഗം നടന്നാൽ അത് ആഘോഷമാക്കുക എന്ന ഒരു ക്രൂര വിനോദം ആണ് ഇ അടുത്തായി നാം കാണാറുള്ളത് . എന്നാൽ കഴിഞ്ഞ ദിവസം യു പി യിൽ രണ്ടു പ്രായപൂർത്തി ആകാത്ത പെൺകുട്ടികൾ ക്രൂരമായി ബലാത്സംഗത്തിനു ഇരയാകുകയും അതിനു ശേഷം അവരെ കഴുത്തു ഞെരിച്ചു കൊന്നു കെട്ടി തൂക്കുകയും ചെയ്തു . കേരളത്തിലെ മാധ്യമങ്ങൾക്കും രാഷ്ട്രീയപാർട്ടികൾക്കും കപട സാഹിത്യ ശിരോമണികൾക്കും ആക്ടിവിസ്റ് എന്ന പേരിൽ  പൈസ വാങ്ങി  രാജ്യപുരോഗതിക്കു പാരവക്കുന്നവർക്കും ഈ സംഭവം ചർച്ചക്കു പോലും വിഷയമായില്ല കാരണം ചെയ്തവരുടെ മതം തന്നെ . 

തിരഞ്ഞെടുത്ത വിഷയങ്ങളിൽ മാത്രം പ്രതികരിക്കുന്ന ഇത്തരം വടക്കും നോക്കികൾ ആണ് നമ്മുടെ നാടിൻറെ ശാപം . അവർ പ്രതികരിക്കുക അവർക്കു ലാഭമുള്ള കാര്യങ്ങളിൽ മാത്രം . ഇത്തരക്കാരുടെ കപട മുഖം  ജനങ്ങൾ തിരിച്ചറിയാത്തതാണ് ഇവർക്ക്  മറഞ്ഞിരുന്നു നാടിനെ നശിപ്പിക്കാൻ ഊർജം നൽകുന്നത് . ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിട്ട് ഇതുവരെയും പ്രതികരിക്കാത്ത സാഹിത്യകാരന്മാരും ഇടതു ചിന്തകരുടെയും തനി  മുഖം പിച്ചിച്ചീന്തി തുറന്നു കാണിക്കേണ്ട സമയം അതിക്രമിച്ചു .

 സംഭവത്തിൽ ആറ് പേരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ചോട്ടു , ഹഫീസുൽ റഹ്മാൻ, ഹാരിഫ്‌, സുഹൈൽ, ജുനൈദ്, കരീമുദീൻ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച ജൂനൈദിനെ എൻകൗണ്ടറിലൂടെയാണ് പിടിച്ചത്. ഇയാളെ കാലിൽ വെടിവച്ചു വീഴ്ത്തുകയായിരുന്നു. എത്രയോക്കെ ആയിട്ടും ഡൽഹിയിൽ ഉള്ള പിണറായിക്കു  പെൺകുട്ടികളുടെ വീട്ടിൽ  പോകേണ്ട 10 ലക്ഷം കൊടുക്കണ്ട അപ്പോൾ മനസിലാക്കാവുന്നതേ ഉള്ളു പിണറായിയുടെയും കൂട്ടരുടെയും ദളിത് സ്നേഹവും മറ്റും . ട്രെയ്നിൽ സീറ്റു തർക്കത്തിൽ മരിച്ചത് മതപരമായി മുതലെടുക്കാൻ കിട്ടിയ അവസരമാക്കി വീട്ടിൽ പോയി 10 ലക്ഷം കൊടുത്ത പിണറായി ഡൽഹിയിൽ ഉണ്ടായിട്ടു പോലും ഇതുവരെയും  ഈ സംഭവത്തിൽ    പ്രതികരിച്ചിട്ടില്ല . കേരളത്തിലെ സാഹിത്യ ശിരോമണികളും മാധ്യമങ്ങളും കണ്ടില്ല എന്ന് നടിക്കുന്നു . രാഹുൽ ഗാന്ധിക്കും പ്രിയങ്കക്കും വീട്ടിൽ പോകണ്ട , ജാഥ നടത്തണ്ട , വഴിയിൽ കുത്തി ഇരുപ്പു സത്യാഗ്രഹം നടത്തണ്ട . കാരണം കൊന്നവന്റെ മതം തന്നെ . 

കെജ്രിവാളിനോ വൃന്ദ കാരാട്ടിനോ കണ്ണീർ പൊഴിക്കാൻ സമയമില്ല കാരണം  പ്രതിസ്ഥാനത്തുള്ളവരുടെ മതം തന്നെ . ജാതി മതം നോക്കാതെ സത്യത്തിന്റെ പാതയിൽ എന്നെങ്കിലും ഇവർ സഞ്ചരിച്ചിട്ടുണ്ടോ ? ഉണ്ടാകില്ല കാരണം അവരുടെ ആവശ്യം നീതി വാങ്ങി കൊടുക്കുക എന്നതല്ല അവർക്കു എതിരായവരെ താറടിക്കുക എന്നത് മാത്രം ആണ് . അതിനായി ഏതറ്റം വരെയും പോകും എന്നുമാത്രം അല്ല അതിനായി ആരുടേയും കൂട്ട് പിടിക്കും. 

സുഹൈലും ജൂനൈദുമായി പെൺകുട്ടികൾ സൗഹൃദത്തിലായിരുന്നു. ഇരുവരും ചേർന്ന് പെൺകുട്ടികളെ കരിമ്പുപാടത്തു കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി. പെൺകുട്ടികൾ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ കഴുത്തുഞെരിച്ചു കൊന്ന് അവർ ധരിച്ചിരുന്ന ഷാളിൽ കെട്ടിത്തൂക്കി. ആത്മഹത്യയാണെന്ന തോന്നിക്കാനായിരുന്നു ഇത്. സൊഹൈലും ജുനൈദും ഹഫീസുള്ളും ചേർന്നാണ്  ഇവരെ കൊലപ്പെടുത്തിയത്. പിന്നീട് ഇവരെ കെട്ടിത്തൂക്കുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനുമായി കരീമുദ്ദീനെയും ആരിഫിനെയും സഹായത്തിനു വിളിച്ചു. പെൺകുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കിയത് ഹഫീസുലും സുഹൈലുമുൾപ്പെടെ ആറുപേർ ചേർന്ന്; രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ജുനൈദിനെ പിടികൂടിയത് വെടിവച്ച് വീഴ്ത്തി; കൊന്ന് കെട്ടിത്തൂക്കിയത് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ; ലഖിംപൂർ ഖേരിയിൽ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയതല്ലെന്നും സ്വമേധയാ പ്രതികളുടെ കൂടെ ബൈക്കിൽ കയറി പോയതാണെന്നും പൊലീസ് പറഞ്ഞു. ഐപിസി സെക്ഷൻ 302, 376, പോക്സോ നിയമം എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പതിനേഴും പതിനഞ്ചും വയസ്സുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്.

ഹത്രസിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് സമാനമായ സംഭവമാണ് ലഖിംപുർ ഖേരിയിൽ ഉണ്ടായിരിക്കുന്നതു  പക്ഷെ  കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കും  എസ്പി നേതാവ് അഖിലേഷ് യാദവും    രണ്ടു സംഭവത്തിലും രണ്ടു  രീതിയിൽ ആണ് പ്രതികരണം കാരണം ഇവിടെ BJP അല്ലെങ്കിൽ യോഗിയെ പ്രതികൂട്ടിൽ ആക്കാൻ പറ്റില്ല എന്നത് തന്നെ . ഹത്രസിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ  പ്രതികളെയും   അറസ്റ്റ് ചെയ്തു അതുപോലെ ലഖിംപുർ ഖേരിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിലെയും   പക്ഷെ ഇടതു ഭരണത്തിൽ വാളയാറിലെയും സമാന സംഭവങ്ങളിലെയും ഒരു പ്രതിയെ പോലും പിടിച്ചിട്ടില്ല .  ഉത്തർപ്രദേശിൽ സ്ത്രീകൾക്കും പട്ടിക ജാതിക്കാർക്കും വേണ്ടി പ്രസംഗിക്കുന്നവർ സ്വന്തം സ്ഥലത്തു നടക്കുന്ന സംഭവങ്ങൾക്കു മൗനം പാലിക്കുന്നു . 

മരിച്ചവന്റെ മതം അല്ലെങ്കിൽ കൊന്നവന്റെ മതം നോക്കി മാത്രം പ്രതികാത്തിരിക്കുന്ന വെറും അവസരവാദികളായി ഇത്തരക്കാർ മാറിയിരിക്കുന്നു. ഇനിയും ഇത്തരം ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിഞ്ഞില്ല എങ്കിൽ നമ്മുടെ രാജ്യം ഇവർ മതത്തിന്റെ പേരിൽ വീണ്ടും കീറി മുറിക്കും . അവരുടെ ആവശ്യവും അത് തന്നെ . 


lakhimpur kheri dalit girl rape and  hanging case 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment