visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Former Muslim League councilor Kuttan
Former Muslim League councilor KuttanPhoto Credit : Siju Kuriyedam Sreekumar

മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ ക്രൂരമായി പീഡിപ്പിച്ച മുസ്ലിംലീഗ് മുന്‍ കൗണ്‍സിലര്‍ വിചാരണ നടപടികള്‍ അവസാനിക്കാനിരിക്കെ ആത്മഹത്യ ചെയ്തു

By - Siju Kuriyedam Sreekumar -- Friday, June 17, 2022 , 08:30 PM
മലപ്പുറം: പോക്‌സോ കേസ് പ്രതി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. മലപ്പുറം നഗരസഭാ മുസ്ലിംലീഗ് മുന്‍ കൗണ്‍സിലര്‍ ആയിരുന്ന കാളിയാര്‍തൊടി കുട്ടനാണ് ജീവനൊടുക്കിയത്. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിചാരണ നടപടികള്‍ അവസാനിക്കാനിരിക്കെയാണ് കുട്ടൻ ആത്മഹത്യചെയ്യുന്നത്.

 കഴിഞ്ഞ ദിവസമാണ് കുട്ടനെ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കി വിചാരണ നടപടികള്‍  അവസാനിക്കാന്‍ ഇരിക്കുകയായിരിന്നു. കേസിൽ പെൺകുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ 14 സാക്ഷികളെ വിസ്തരിച്ചു. 10 രേഖകളും നാല് തൊണ്ടിമുതലും ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍, കുട്ടിയെ പരിചരിച്ച ഡോക്ടര്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബുധനാഴ്ച്ച ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയിരിന്നു.

പ്രതി മരിച്ചതറിഞ്ഞതോടെ കോടതി നടപടികള്‍ നിര്‍ത്തിവെച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഒരുമാസം കഴിഞ് ഗൂഡല്ലൂര്‍ മൈസൂരു റോഡിലെ സ്വകാര്യ ലോഡ്ജില്‍നിന്നാണ് പിടികൂടിയത്. ബാലപീഡനം, ലൈംഗികാതിക്രമം എന്നീ വകുപ്പ് ചുമത്തിയാണ് കേസ്. അമ്മ ഒപ്പമില്ലാത്ത കുട്ടി മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. മുത്തശ്ശി ജോലിക്കുപോകുന്ന സമയംനോക്കി പത്തുവയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ടിവി കാണാനെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് അറുപതുവയസ്സു കഴിഞ്ഞ കുട്ടന്‍ പീഡിപ്പിച്ചത്.

Former Muslim League councilor has committed suicide who brutally abusing a mentally challenged girl

 



LEAVE A REPLY

Security code:

COMMENTS

Be the first to comment