visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Jincy
JincyPhoto Credit : SMP

പ്ലസ് ടു വിദ്യാർത്ഥിനി പുഴയിൽ ചാടി ജീവനൊടുക്കി

By - Siju Kuriyedam Sreekumar -- Friday, July 22, 2022 , 04:58 PM
കോട്ടയം: തലയോലപ്പറമ്പിൽ പ്ലസ് ടു വിദ്യാർഥിനി പുഴയിൽ ചാടി മരിച്ചു. വെട്ടിക്കാട്ടുമുക്ക് കുഴിയം തടത്തിൽ പൗലോസ് മാത്യുവിന്റെ മകൾ ജീൻസി (17) ആണ് മരിച്ചത്. ഇന്നലെ അർധരാത്രി 12.30 നാണ് സംഭവം. വെട്ടിക്കാട്ട് മുക്ക് പാലത്തിന്റെ മുകളിൽനിന്നു മൂവാറ്റുപുഴയാറിലേക്ക് ചാടുകയായിരുന്നു. തിരുവനന്തപുരം നവോദയ സ്കൂളിലെ വിദ്യാർഥിനിയായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തേക്ക് പോകാനിരിക്കുകയായിരുന്നു.

സാധനങ്ങൾ എടുത്ത് വച്ച ശേഷം വീട്ടുകാരോടൊപ്പം ഭക്ഷണം കഴിച്ചു കിടന്ന ശേഷമാണ് പെൺകുട്ടി ആരും കാണാതെ പുറത്തേക്ക് പോയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. പെൺകുട്ടി പാലത്തിലൂടെ നടന്നു വന്ന് പുഴയിലേക്ക് എടുത്ത് ചാടുന്നത് ഓട്ടോ ഡ്രൈവർ കണ്ടു. തുടർന്ന് കടുത്തുരുത്തി അഗ്നിരക്ഷാ സേനയിൽ നിന്നുള്ള സംഘം എത്തി തിരച്ചിലിൽ നടത്തി മൃതദേഹം പുലർച്ചെ രണ്ടരയോടെ കണ്ടെത്തുകയായിരുന്നു. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും. മോളി പൗലോസ് ആണ് അമ്മ. ജിൻസ്, ജിനു എന്നിവരാണ് സഹോദരങ്ങൾ.

A plus two student took her own life by jumping into the river

 



LEAVE A REPLY

Security code:

COMMENTS

Be the first to comment