visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Shaibin Ashraf
Shaibin AshrafPhoto Credit : Siju Kuriyedam Sreekumar

നിലമ്പൂരില്‍ പാരമ്പര്യ വൈദ്യന്റെ കൊലപാതകം; മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യ അറസ്റ്റിൽ ; കൊലപാതകം വീഡിയോ കോളിലൂടെ വീട്ടിലിരുന്നു ലൈവായി കണ്ട് നിർദ്ദേശങ്ങളും നൽകി

By - Siju Kuriyedam Sreekumar -- Tuesday, July 26, 2022 , 01:12 PM
മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞ കേസില്‍ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യയെ അറസ്റ്റ് ചെയ്തു. ഫസ്‌നയെ വയനാട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഇവർക്ക് കുറ്റകൃത്യത്തെ കുറിച്ച് അറിവുണ്ടായിരുന്നു. തെളിവ് നശിപ്പിക്കാനും ശ്രമിച്ചു എന്നും പൊലീസ് പറയുന്നു.

മൈസൂര്‍ സ്വദേശിയായ വൈദ്യനെ കൊലപ്പെടുത്തിയത് ഒരു വർഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ച ശേഷമാണ്. മൃതദേഹം കണ്ടെത്താനാകാത്ത കേസിൽ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. 2019 ഓഗസ്റ്റിലാണ് മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്. വ്യവസായിയായ നിലമ്പൂർ മുക്കട്ട ഷൈബിൻ അഷ്റഫും സംഘവും ആണ് വൈദ്യനെ തട്ടിക്കൊണ്ടു വന്നത്. മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോർത്താനായിരുന്നു ഇത്. ഒരു വര്‍ഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിന്‍റെ രഹസ്യം പറഞ്ഞുകൊടുത്തില്ല. 2020 ഒക്ടോബറിൽ മര്‍ദ്ദനത്തിനിടെ ഷാബാ ഷരീഫ് മരിച്ചു.

അതേസമയം മൈസൂർ സ്വദേശിയായ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിൻ അഷ്‌റഫ് മറ്റ് രണ്ടു കൊലപാതകങ്ങൾ കൂടി ചെയ്തതായി തെളിഞ്ഞിരുന്നു. ബിസിനസ് പങ്കാളി ഹാരിസിനെയും, മാനേജരായിരുന്ന യുവതിയെയും ആണ് അബുദാബിയിൽ വെച്ച് കൊലപ്പെടുത്തിയത്. ഇപ്പോഴിതാ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. അബുദാബിയിൽ കൊലപാതകം നടക്കുമ്പോൾ നിലമ്പൂരിലെ വീട്ടിലിരുന്ന് എല്ലാം ഷൈബിൻ നിയന്ത്രിക്കുന്നുണ്ടായിരുന്നു. കൊലപാതകം വീഡിയോ കോളിലൂടെ വീട്ടിലിരുന്നു ലൈവായി കണ്ട് നിർദ്ദേശങ്ങളും നൽകി.

ബിസിനസ് പങ്കാളി കോഴിക്കോട് കുന്നമംഗലം സ്വദേശി ഹാരിസ്, മാനേജർ ചാലക്കുടി സ്വദേശിനി ഡെൻസി ആന്റണി എന്നിവരെയും കൊലപ്പെടുത്തിയത് ഷൈബിൻ നിയോഗിച്ച ക്വട്ടേഷൻ സംഘമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷൈബിൻ അഷ്‌റഫിനെതിരേ പൊലീസ് പുതിയ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹാരിസിന്റെയും യുവതിയുടെയും മരണം കൊലപാതകമാണെന്ന് നേരത്തെ തന്നെ സംശയമുയർന്നിരുന്നു. ഹാരിസിന്റെ കൊലപാതകം ആസൂത്രണം ചെയ്തതിന്റെ ബ്ലൂപ്രിന്റുകളും വീഡിയോ തെളിവുകളും പുറത്തുവന്നിരുന്നു. വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ ഷൈബിൻ അറസ്റ്റിലായതിന് പിന്നാലെയാണ് ഈ തെളിവുകൾ പുറത്തുവന്നത്.

ഷൈബിൻ പിടിയിലായതോടെ ഹാരിസിന്റെ മരണത്തിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. എന്നാൽ സംഭവം നടന്നത് വിദേശത്തായതിനാൽ കേസെടുക്കാൻ പൊലീസ് ആദ്യം തയ്യാറായില്ല. തുടർന്ന് കുടുംബം കോടതിയെ സമീപിക്കുകയും സംഭവത്തിൽ കേസെടുക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകുകയുമായിരുന്നു.

ആത്മഹത്യ എന്ന് വിധിയെഴുതി അബുദാബി പൊലീസ്

2020 മാർച്ച് അഞ്ചിനാണ് പ്രവാസി വ്യവസായിയായ ഹാരിസിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു യുവതിയെയും ഇവിടെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഡെൻസി ആന്റണിയെ കൊലപ്പെടുത്തി ഹാരിസ് ജീവനൊടുക്കിയെന്ന് വരുത്തിതീർക്കാനാണ് ഷൈബിനും കൂട്ടാളികളും ശ്രമിച്ചത്. ഡെൻസിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്തെന്നാണ് അബുദാബി പൊലീസ് തീർപ്പുകൽപ്പിച്ചത്. എന്നാൽ ഷൈബിനും കൂട്ടാളികളും മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ അഷ്റഫിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായതിനു പിന്നാലെയാണ് തെളിവുകൾ ഓരോന്നായി പുറത്തുവന്നത്.

ഹാരിസിനെ അബുബാബി പൊലീസിൽ, കേസിൽ കുടുക്കാനായിരുന്നു ഷൈബിന്റെയും സംഘത്തിന്റെയും ആദ്യ പദ്ധതി. മാരകമായ ലഹരി മരുന്ന് ഹാരിസിന്റെ ഫ്ളാറ്റിൽ ഒളിപ്പിച്ച് വച്ച് കുടുക്കാനായിരുന്നു നീക്കം. പിന്നീട് ഹാരിസിനെ മാത്രമല്ല, മാനേജർ ഡെൻസി ആന്റണിയെയും വകവരുത്താൻ തീരുമാനിച്ചു. തന്റെ മുന്നുമക്കളെ ഓർത്ത് വെറുതെ വിടണമെന്ന ഡെൻസിയുടെ അപേക്ഷ ഒന്നും ക്വട്ടേഷൻ സംഘം കേട്ടതായി ഭാവിച്ചില്ല. ഷൈബിൻ നാട്ടിലിരുന്ന് ക്വട്ടേഷൻ സംഘത്തിന് നിർദ്ദേശങ്ങൾ നൽകി. ഡെൻസിയെ വകവരുത്തിയ ശേഷം ഹാരിസിന്റെ കൈകൾ കെട്ടി ഡെൻസിയുടെ കഴുത്തിൽ ഹാരിസിന്റെ വിരലുകൾ അമർത്തിയാണ് തെളിവുണ്ടാക്കിയത്. ഹാരിസിന്റെ വായിൽ ബലം പ്രയോഗിച്ച് മദ്യം ഒഴിച്ചു. എല്ലാം ചെയ്തത് ഹാരിസ് ആളെന്ന് വരുത്തി തീർക്കാൻ ഹാരിസിന്റെ രക്തക്കറയുള്ള ചെരുപ്പ് ഉപയോഗിച്ച് മുറിയിലൂടെ നടന്നു. ഹാരിസിന്റെ കൈ ഞരമ്പ് മുറിച്ച ശേഷം ശുചിമുറിയിൽ തള്ളിയിട്ട് കൊല്ലുകയായിരുന്നു.

എന്നാൽ, കൊലപാതകം നടത്തിയതിന് പിന്നാലെ എട്ടംഗ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനായില്ല. കാരണം കോവിഡ് കാരണമുള്ള ലോക് ഡൗൺ. രണ്ടുമാസം ഫ്ളാറ്റിൽ സംഘം കുടുങ്ങി. ക്വട്ടേഷൻ സംഘം അബുദാബിയിൽ താമസിച്ചതാകട്ടെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ അടുത്ത ബന്ധു വാടകയ്ക്കെടുത്ത ഫ്ളാറ്റിലായിരുന്നു. ബന്ധു ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് സംഘത്തെ ഏൽപ്പിച്ച ശേഷം നാട്ടിലേക്ക് പോന്നു.എട്ടംഗ സംഘത്തിലെ ഓരോ അംഗത്തിനും പ്രത്യേക ചുമതലകൾ ഷൈബിൻ നൽകിയിരുന്നുവെന്നും പൊലീസ് പറയുന്നു. ഹാരിസിന്റെ അമ്മ അബുദാബിയിലെത്തികിട്ടിയ തെളിവുകൾ സഹിതം പരാതി നൽകുന്നതോടെ അബുദാബി പൊലീസ് കേസിൽ പുനരന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിനയായത് പോലീസിന്റെ അലസത

കേരളത്തിൽ ഹാരിസിനെ കൊലപ്പെടുത്താൻ പലവട്ടം ശ്രമിച്ചതിന്റെ തെളിവുകളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഷൈബിൻ അഷ്‌റഫിൽനിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് കൊല്ലപ്പെടുന്നതിന് മുൻപ് ഹാരിസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ കത്തും പുറത്തുവന്നിട്ടുണ്ട്. അഷ്‌റഫ് അബുദാബിയിലെ ജയിലിലായതിന്റെ വിരോധം തീർക്കാനാണ് തന്നെ കൊലപ്പെടുത്താൻ പിന്തുടരുന്നത് എന്നായിരുന്നു മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. റിസോർട്ട് ഉടമ കരീം വധക്കേസിലെ കൊലയാളികൾ തന്നെ പിന്തുടരുന്നുവെന്നും ഹാരിസിന്റെ പരാതിയിലുണ്ട്. കൊലപാതക നീക്കം മുൻകൂട്ടി മനസ്സിലാക്കിയ കുന്നമംഗലം എസ്‌ഐ ചില പ്രതികളെ പിടികൂടിയെങ്കിലും ഉന്നത സ്വാധീനത്താൽ വിട്ടയയ്ക്കുകയായിരുന്നു.

മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയപ്പോൾ തക്കതായ നടപടി എടുത്തിരുന്നെങ്കിൽ ഹാരിസിന്റെ കൊലപാതകം ഒഴിവാക്കാമായിരുന്നു എന്ന് ബന്ധുക്കൾ കരുതുന്നു. പാരമ്പര്യ വൈദ്യൻ ഷാബ ഷരീഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ തന്നെയാണ് അബുദാബിയിലെയും കൊലയാളി സംഘം. എട്ടു പേരും കൊലപാതകം നടക്കുന്ന സമയത്ത് അബുദാബിയിൽ പോയതിന്റെ പാസ്‌പോർട്ട് രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

പ്രശ്നനങ്ങൾക്ക് പിന്നിൽ ഭാര്യ നസ്ലീനുമായുള്ള ഷൈബിന്റെ ബന്ധം

ഹാരിസിന്റെ ഭാര്യ നസ്ലീനുമായുള്ള ഷൈബിന്റെ ബന്ധം ഹാരിസ് കൈയോടെ പിടികൂടിയതിന് ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഹാരിസും ഷൈബിനും ആദ്യം സുഹൃത്തുക്കളായിരുന്നു.

കൂടാതെ, ഗൾഫിൽ ബിസിനസ് പങ്കാളികളായിരുന്നു ഇരുവരും. ഭാര്യയുമായുള്ള ബന്ധം കയ്യോടെ പിടിച്ചതിനെ തുടർന്ന് തെറ്റിയ ഹാരിസിനെതിരെ ഷൈബിൻ നേരത്തെ ക്വട്ടേഷൻ നൽകിയിരുന്നുവെന്ന് ഹാരിസിന്റെ മാതാവ് സൈറാബി പറഞ്ഞു. ഹാരിസിന്റെ കൊലപാതകത്തിൽ തങ്ങൾക്ക് നീതി വേണമെന്നും അവർ ആവശ്യപ്പെട്ടു. ഭാര്യ നസ്ലീനയുടെയും ഷൈബിന്റെയും ഭാഗത്തുനിന്ന് വധഭീഷണിയുണ്ടെന്ന് ഹാരിസ് പറയുമായിരുന്നു.

അതിനിടെ, നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസം മൂന്നുപേർ കൂടി കസ്റ്റഡിയിലായി. പാരമ്പര്യ വൈദ്യനായ ഷാബാ ഷരീഫിനെ മൈസൂരുവിൽനിന്ന് തട്ടിക്കൊണ്ടുവന്ന സംഘത്തിൽ ഉൾപ്പെട്ടവരാണ് പിടിയിലായിട്ടുള്ളത്. ഇവരെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.

Noushad , Shebin
Noushad , Shebin



Murder of traditional healer in Nilambur; Main accused Shaibin Ashraf's wife arrested
 



LEAVE A REPLY

Security code:

COMMENTS

Be the first to comment