visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Crime

Home / News/ Crime
Ankitha
AnkithaPhoto Credit : Siju Kuriyedam Sreekumar

വിശക്കുന്ന കാടൻ പൂച്ചകൾക്ക് കിട്ടിയ പച്ചപ്പാലായിരുന്നു പെൺകുട്ടി’; ജോലി ചെയ്തിരുന്നത് അശ്ലീലം നടക്കുന്ന റിസോർട്ടിൽ; അങ്കിതയെ അപമാനിച്ച് ആർഎസ്എസ് നേതാവ്

By - Siju Kuriyedam Sreekumar -- Thursday, September 29, 2022 , 06:18 PM
ഡെറാഡൂൺ: കൊല്ലപ്പെട്ട റിസോർട്ട് റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയെ അപമാനിച്ച് ആർഎസ്എസ് നേതാവ്.(rss leader about ankitha) പെൺകുട്ടിക്കെതിരെ നടത്തിയ വിവാ​ദ പരാമർശത്തിൽ ആർഎസ്എസ് നേതാവ് വിപിൻ കർൺവാളിനെതിരെ പൊലീസ് കേസെടുത്തു. വിശക്കുന്ന കാടൻ പൂച്ചകൾക്ക് കിട്ടിയ പച്ചപ്പാലായിരുന്നു പെൺകുട്ടിയെന്നാണ് നേതാവ് പറഞ്ഞത്.

‘ഞാനേതെങ്കിലും മെഴുകുതിരി മാർച്ചിനോ പണിമുടക്കിനോ പോകുന്നില്ല. അശ്ലീലം നടക്കുന്ന ഒരു റിസോർട്ടിലാണ് പെൺകുട്ടി ജോലി ചെയ്തിരുന്നത്. ആ പത്തൊമ്പതു വയസ്സുകാരിയുടെ സമ്പാദ്യമാണ് അച്ഛനും അവളുടെ സഹോദരിയും തിന്നുന്നത്. വിശക്കുന്ന കാടൻപൂച്ചകൾക്ക് മുമ്പിൽ പച്ചപ്പാൽ കൊണ്ടുവച്ച അവരാണ് പ്രധാന പ്രതികൾ’- കർൺവാൾ ഹിന്ദിയിൽ ട്വീറ്റു ചെയ്തു.(rss leader about ankitha)

സെപ്തംബർ 24നാണ് ഋഷികേശിലെ ചില്ല കനാലിൽ അങ്കിത ഭണ്ഡാരിയുടെ മൃതദേഹം കണ്ടെത്തിയത്. സെപ്തംബർ 18നാണ് ഇവരെ കാണാതായത്. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ വനന്താര റിസോർട്ടിൽ ജോലി ചെയ്തു വരികയായിരുന്നു പെൺകുട്ടി. ആദ്യത്തെ ശമ്പളം കിട്ടുന്നതിന് മുമ്പാണ് പെൺകുട്ടി കൊല്ലപ്പെട്ടത്.

സംഭവത്തിൽ റിസോർട്ട് ഉടമയും ബിജെപി യുവ നേതാവുമായ പുൾകിത് ആര്യ, മറ്റു രണ്ടു റിസോർട്ട് ജീവനക്കാർ എന്നിവരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനാണ് പുൾകിത്. സംഭവത്തിന് പിന്നാലെ വിനോദിനെ ബിജെപി പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.

അതിനിടെ, അങ്കിത ഭണ്ഡാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൈ, വിരൽ, പുറം എന്നിവിടങ്ങളിലെല്ലാം മുറിവുകളുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.

Related News https://visumexpresso.com/news/sexual-assault-harassment/2022/09/24/ankita-bhandari-murder-after-order-of-pushkar-singh-dhami-chief-minister-of-uttarakhand-vantara-resort-vanantra-resort-in-rishikesh-demolished

Ankita Bhandari murder news 



LEAVE A REPLY

Security code:

COMMENTS

Be the first to comment