visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Sexual Assault-harassment

Home / News/ Sexual Assault-harassment
Vantara resort-Vanantra Resort ,Ankita Bhandari
Vantara resort-Vanantra Resort ,Ankita BhandariPhoto Credit : Siju Kuriyedam Sreekumar

ഉത്തരാഖണ്ഡിൽ അങ്കിതയുടെ കൊലപാതകം അറസ്റ്റിലായത് ബിജെപി നേതാവിന്റെ മകനും സുഹൃത്തുക്കളും . പ്രതികളെ അറസ്റ്റ് ചെയ്തു കൂടാതെ മുഖ്യമന്ത്രി ധാമിയുടെ ഉത്തരവിനെ തുടർന്ന് പ്രതിയുടെ റിസോർട്ടും തകർത്തു .

By - Siju Kuriyedam Sreekumar -- Saturday, September 24, 2022 , 04:34 PM
ഡെറാഡൂൺ: സ്വകാര്യ റിസോർട്ടിലെ റിസപ്ഷനിസ്റ്റായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു . പൗരി ഗർവാൾ സ്വദേശിയായ അങ്കിത ഭണ്ഡാരി (19) ആണ് മരിച്ചത്.   അങ്കിതയെ  റിസോർട്ടിൽനിന്ന് സെപ്റ്റംബർ 18 മുതൽ കാണാതായിരുന്നു. അന്വേഷണത്തിൽ സെപ്റ്റംബർ 22 ന് മൃതദേഹം കണ്ടെത്തി. ലക്ഷ്മൺ ജുല ഏരിയയിലെ സ്വകാര്യ റിസോർട്ടിൻറെ ഉടമയും മാനേജരും ഉൾപ്പെടെ മൂന്ന് പേരെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതിനിടെ പ്രതിയുടെ റിസോർട്ട് പൊളിച്ചു നീക്കി. ബിജെപി നേതാവിന്റെ മകനായ പുൽകിത് ആര്യയുടെ റിസോർട്ടാണ് പൊളിച്ചുനീക്കിയത്. ഋഷികേശിലാണ് ഇയാളുടെ ഉടമസ്ഥതയിലുള്ള വനതാര റിസോർട്ട്. കൊലപാതകത്തിൽ പ്രതിഷേധം ആളിക്കത്തിയതോടെ മുഖ്യമന്ത്രി പുഷ്‌കർ ധാമിയാണ് റിസോർട്ട് പൊളിക്കാൻ ഉത്തരവിട്ടത്.



പൗരി ഗർവാളിലെ ശ്രീകോട്ട് ഗ്രാമത്തിൽ നിന്നുള്ള അങ്കിത ഭണ്ഡാരിയെ സെപ്റ്റംബർ 19 ന് സംശയാസ്പദമായ രീതിയിൽ ജോലിസ്ഥലത്ത് നിന്ന് കാണാതാവുകയായിരുന്നു. മകളെ കാണാനില്ലെന്നറിഞ്ഞ വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിച്ചു. ആദ്യം റവന്യൂ പോലീസിനെയാണ് കേസിൽ ചുമതലപ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് സെപ്തംബർ 22ന് കേസ് റഗുലർ പോലീസിലേക്ക് മാറ്റുകയായിരുന്നു. റവന്യൂ പൊലീസിലാണ് പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയത്. കേസ് പിന്നീട് ലക്ഷ്മൺ ജുല പൊലീസിന് കൈമാറി. 24 മണിക്കൂറിനുള്ളിൽ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു’ 

ഹരിദ്വാറിൽ നിന്നുള്ള ബിജെപി നേതാവ് വിനോദ് ആര്യയുടെ  മകനും സുഹൃത്തുക്കളും ചേർന്ന് ആണ്  കൊലപ്പെടുത്തിയത്  . കേസിൽ അറസ്റ്റിലായ ബിജെപി നേതാവിന്റെ മകൻ പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ റിസോർട്ടിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  യുവതിയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചെന്നും അതിന് തയ്യാറാകാത്തതിലുള്ള ദേഷ്യത്തിൽ കനാലിലേക്ക് തള്ളിയിട്ടെന്നുമായിരുന്നു പ്രതികളുടെ മൊഴി. 

വേശ്യാവൃത്തിക്ക്   ഇരയുടെ മേൽ സമ്മർദ്ദം ചെലുത്തുന്ന തരത്തിലുള്ള സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ ലഭിച്ചതായി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പി നേതാവിന്റെ മകൻ പുൽകിത് ആര്യ അങ്കിതയുമായി തർക്കത്തെത്തുടർന്ന് റിസോർട്ടിന് സമീപമുള്ള കനാലിലേക്ക്   തള്ളിയിട്ടതായും ഇവർ മുങ്ങിമരിച്ചെന്നും   മൂന്ന് പ്രതികളിലൊരാൾ കുറ്റസമ്മതം   നടത്തിയതായി പോലീസ് പറഞ്ഞു .കേസിൽ അറസ്റ്റിലായ പുൽകിത് ആര്യ, റിസോർട്ട് മാനേജർ സൗരഭ് ഭാസ്‌കർ, അസിസ്റ്റന്റ് മാനേജർ അങ്കിത് ഗുപ്ത എന്നിവരെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു

വേശ്യാവൃത്തിക്ക്  നിരസിച്ചതിനെ ചൊല്ലി ബി.ജെ.പി നേതാവിന്റെ മകൻ പുൽകിത് ആര്യ   ഋഷികേശിലെ റിസോർട്ടിനടുത്തുള്ള  ഗംഗ കനാലിലെ ഒറ്റപ്പെട്ട സ്ഥലത്ത് വച്ച് അങ്കിതയുമായി വാക്ക് തർക്കം ഉണ്ടാകുകയും ,മദ്യംകഴിചിട്ടുണ്ടായിരുന്ന  പുൽകിത് ആര്യയുടെ ഫോൺ അങ്കിത  ഗംഗാനദിയിലേക്ക് വലിച്ചെറിഞ്ഞതിനെ  തുടർന്ന് ആര്യ പ്രകോപിതനാകുകയും ഇരയെ നദിയിലേക്ക് തള്ളുകയും ചെയ്തുവെന്ന് പോലീസ് കൂട്ടിച്ചേർത്തു 


ശനിയാഴ്ച രാവിലെ ചില്ല പവർ ഹൗസിന് സമീപത്ത് നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചത്. കൊലപാതകത്തിൽ പ്രതിഷേധം ഉയർന്നതോടെ മൃതദേഹം തിരയാൻ സംസ്ഥാന ദുരന്ത നിവാരണ സേനയെ (എസ്ഡിആർഎഫ്) സർക്കാർ നിയോഗിച്ചിരുന്നു. പിന്നാലെ മൃതദേഹം കണ്ടെത്താനായി ഗംഗാ നദിയിലെ പശുലോക് ബാരേജ് തുറക്കാൻ സംസ്ഥാന സർക്കാരിനോട് പോലീസ് ആവശ്യപ്പെട്ടിരുന്നു.

 സെപ്റ്റംബർ 18നാണ് പെൺകുട്ടിയെ കാണാതായത്. പിന്നാലെ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചെന്നും സംഭവത്തിന്റെ വീഡിയോ  റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചിട്ടുണ്ട്.

സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ എല്ലാ റിസോർട്ടുകളിലും അന്വേഷണം നടത്താൻ ജില്ലാ മജിസ്ട്രേറ്റുകൾക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് വരുത്താനും നിർദ്ദേശമുണ്ട്. കൊലപാതകം നിർഭാഗ്യകരമാണെന്നും ഇത്തരം കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ നൽകുമെന്ന് പുഷ്‌കർ ധാമി പറഞ്ഞു.

കുറ്റവാളികൾക്കിടയിൽ ഭയം ജനിപ്പിക്കാൻ കെട്ടിടം ഇടിച്ചുനിരത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായി യമകേശ്വര് എംഎൽഎ രേണു ബിഷ്ത് പറഞ്ഞു. വിഷയം ഗൗരവമായി കാണുകയും കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കാൻ ഉത്തരവിടുകയും ചെയ്ത മുഖ്യമന്ത്രിക്ക് നന്ദി. ഇരയുടെ മാതാപിതാക്കളോട് പരാതി നൽകിയ സമയത്ത് അപമര്യാദയായി പെരുമാറിയ റവന്യൂ പോലീസ് സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തതിനും നന്ദിയുണ്ടെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.







Ankita Bhandari murder: After order of Pushkar Singh Dhami Chief minister of Uttarakhand Vantara resort - Vanantra Resort in Rishikesh demolished 



Ankita Bhandari, who was a receptionist at Vanantra Resort in Rishikesh which sits near the Ganges river, went missing on September 19th. The police after registering the case launched an investigation after which Uttrakhand Police nabbed down 3 accused on Friday, including Pulkit Arya who is the son of former minister Vinod Arya and the brother of sitting vice-chairperson of Uttrakhand OBC Welfare Commission, Ankit Arya.

Ankita Bhandari, who was a native of Pauri Garhwal’s Srikot village, went missing from her workplace in a dubious manner on the 19th of September. The family of the victim after realising their daughter went missing approached the police to lodge a complaint. The revenue police were assigned to the case initially, however, the case was subsequently transferred to the regular police on 22nd September.

The police told the media that in their inquiry they had discovered that the accused had thrown Ankita into the Ganges after Ankita refused to oblige to sexual advances and also refused to perform extra services, which implied prostitution, for the guests at the resort.

Police have told the media that they have come across screenshots of such messages that clearly implied the pressure on the victim to perform sexual favors. The police were also able to draw a confession out of one of the three accused where the accused informed that Pulkit Arya, son of the BJP leader, took Ankita to Rishikesh and stopped at an isolated area.

The police added that Pulkit Arya consumed liquor at the stop point and then got into an argument over the refusal of sexual advances and favors that escalated into Ankita throwing Arya’s phone into the river Ganges, after which Arya got infuriated and pushed the victim into the river.

After pushing Ankita into the River, the accused fled the scene. Since the unfolding of Ankita’s murder unfolded, the locals have staged protests in front of the resort owned by Arya and have demanded the resort be bulldozed.

Delhi BJP leader, Kapil Mishra also tweeted about the incident where he wrote and urged the judiciary to give the accused to get a punishment that will make them rue everything they did, however, he took down his tweet subsequently after the case moved towards a BJP Leaders son was named.



LEAVE A REPLY

Security code:

COMMENTS

Be the first to comment