visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Delhi

Home / News/ Delhi
National Yoga Olympiad Kerala Team and Teachers
National Yoga Olympiad Kerala Team and TeachersPhoto Credit : Siju Kuriyedam Sreekumar

അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ചു നടന്ന നാഷണൽ യോഗ ഒളിമ്പിയാഡിൽ കേരളത്തിന് സ്വർണം

By - Siju Kuriyedam Sreekumar -- Tuesday, June 21, 2022 , 10:27 PM
അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ചു  ജൂൺ 18,19,20 തീയതികളിൽ എൻ. സി. ഇ. ആർ ടി ( NCERT )യുടെ  നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന നാഷണൽ യോഗ ഒളിമ്പിയാഡിൽ കേരളത്തിൽ നിന്ന് പതിനാറു കുട്ടികളാണ് പങ്കെടുത്തത് അതിൽ എട്ടു പേർക്ക് സ്വർണം കിട്ടി . കേരളത്തിനും അതുപോലെ തന്നെ ഇതിൽ പങ്കെടുത്ത കുട്ടികൾക്കും ട്രെയിനിങ് കൊടുത്ത യോഗ അദ്ധ്യാപകർക്കും  രക്ഷിതാക്കൾക്കും ഒരുപോലെ അഭിമാനിക്കാം . 

"ആരോഗ്യത്തിന് വേണ്ടിയുള്ള നല്ല മാര്‍ഗമാണ് യോഗ. ശരീരത്തെയും മനസിനെയും ആത്മാവിനെയും സന്തുലിതപ്പെടുത്താനും യോഗയ്‌ക്ക് കഴിയും." എന്ന് രാഷ്ട്രപതിയും  , "യോഗ പ്രപഞ്ചത്തിനൊട്ടാകെ സമാധാനം നല്‍കുന്നു.   പ്രപഞ്ചം മുഴുവനും ആരംഭിക്കുന്നത് നമ്മുടെ ശരീരത്തില്‍ നിന്നും ആത്മാവില്‍ നിന്നുമാണ്.   അതായത് പ്രപഞ്ചം ആരംഭിക്കുന്നത് നമ്മില്‍ നിന്നാണ്.   നമ്മുടെ ഉള്ളിലുള്ള എല്ലാ കാര്യങ്ങളെയും കുറിച്ച് യോഗ നമ്മെ ബോധവാന്മാരാക്കുകയും അവബോധം വളര്‍ത്തുകയും ചെയ്യുന്നു" എന്ന് പ്രധാനമന്ത്രിയും  യോഗദിന സന്ദേശത്തില്‍ വ്യക്തമാക്കിയപോലെ യോഗ ശരീരത്തിനും മനസിനും അതോടൊപ്പം പ്രകൃതിക്കും പ്രപഞ്ചത്തിനും ഒരുപോലെ ഗുണം ചെയ്യും .  

നാഷണൽ യോഗ ഒളിമ്പിയാഡ്
നാഷണൽ യോഗ ഒളിമ്പിയാഡ് നടത്തുന്നത് NCERT ആണ് . NCERT യുടെ നിർദേശ പ്രകാരം ഇന്ത്യയിലെ എല്ലാ SCERT കളും അതാതു സംസ്ഥാനങ്ങളിൽനിന്ന്  4 ടീമുകളെ തിരഞ്ഞെടുക്കും . ജൂനിയർ വിഭാഗത്തിൽ 4 പെൺകുട്ടികളും 4  ആൺ കുട്ടികളും , സീനിയർ വിഭാഗത്തിൽ 4 പെൺകുട്ടികളും 4  ആൺ കുട്ടികളും അടങ്ങുന്ന ടീം ആണ് തിരഞ്ഞു എടുക്കുന്നത് . ഓരോ ടീമിലും 4 കുട്ടികൾ വീതം 4 ടീം ആണ് നാഷണൽ ലെവൽ മത്സരത്തിനായി ഓരോ സംസ്ഥാനത്തുനിന്നും  ഡൽഹിയിലേക്ക് എത്തുന്നത് 

 കേരളത്തിലെ ടീം 
കേരളത്തിൽ നിന്ന് വന്ന നാലു ടീമിൽ ജൂനിയർ  വിഭാഗത്തിൽ ഉള്ള ആൺകുട്ടികളുടെ  ടീമിനും സീനിയർ  വിഭാഗത്തിൽ ഉള്ള പെൺകുട്ടികളുടെ ടീമിനും ആണ് സ്വർണം കിട്ടിയത് . ഇത് ആദ്യമായാണ് കേരളത്തിന് സ്വർണം കിട്ടുന്നത് ഇതിനു മുൻപ്   ബ്രോൺസ് മെഡലാണ് കിട്ടിയിട്ടുള്ളത് . 

കേരള ടീമിന് വേണ്ടി സ്വർണം നേടിയ കുട്ടികൾ 
രേവതി രാജേഷ് , ശിവഗംഗ ടി കെ , അഭിന എസ് ജെ , അദിഫ പി എന്നിവർ  സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിലെ ടീമിന് വേണ്ടിയും  . ശ്രേയസ് എസ് , സ്നേഹിൽ പി , ജിതിൻ കൃഷ്ണ ജെ , ഋഷികേശ് സി എന്നിവർ ജൂനിയർ വിഭാഗത്തിൽ ഉള്ള ആൺകുട്ടികളുടെ  ടീമിനും വേണ്ടി    സ്വർണം നേടി 

മറ്റു ടീമംഗങ്ങൾ 
സന്മയാ എസ് നമ്പ്യാർ , വൈഗ ദ്രൗപതി കെ , അനഘ പി , ചന്ദന കെ എന്നിവർ പെൺകുട്ടികളുടെ  ജൂനിയർ  വിഭാഗത്തിലും . അർജുൻ സി വി , ഡെൽവിൻ സി രാജു , ആദിശ്  കെ , സൂരജ് എസ് എന്നിവർ ആൺകുട്ടികളുടെ സീനിയർ വിഭാഗത്തിലും മത്സരിച്ചു .
 
യോഗ അദ്ധ്യാപകർ   
പ്രേമരാജൻ കെ ,ആലംകോട്  സുരേഷ്  കെ , ആശ ബിജു , നേഹ ഹസ്സൻ 



National Yoga Olympiad Kerala Team and Teachers
National Yoga Olympiad Kerala Team and Teachers Photo Credit : Siju Kuriyedam Sreekumar

National Yoga Olympiad Kerala Team and Teachers
National Yoga Olympiad Kerala Team and Teachers Photo Credit : Siju Kuriyedam Sreekumar

National Yoga Olympiad Kerala Team and Teachers
National Yoga Olympiad Kerala Team and Teachers Photo Credit : Siju Kuriyedam Sreekumar

Kerala win gold in National Yoga Olympiad 2022 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment