visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Delhi

Home / News/ Delhi
Election commission Of India Office
Election commission Of India OfficePhoto Credit : Siju Kuriyedam Sreekumar

111 രാഷ്ട്രീയ പാർട്ടികൾക്ക് രജിസ്ട്രേഷൻ നഷ്ടമായി; ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ. രാമൻപിള്ള യുടെ പാർട്ടി ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികയിൽ നിന്നും നീക്കിയതിൽ കേരളത്തിലെ മൂന്ന് പാർട്ടികളും

By - Siju Kuriyedam Sreekumar -- Wednesday, June 22, 2022 , 05:04 PM
ഡൽഹി : കേരളത്തിലെ മൂന്നു പാർട്ടികൾ ഉൾപ്പെടെ 111 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കിയത് പ്രവർത്തനം നടത്തുന്നില്ലെന്ന നി​ഗമത്തിനൊടുവിൽ. കേരള ജനപക്ഷം, ഭാരതീയ ജനശബ്ദ്, യുണൈറ്റഡ് ഇന്ത്യാ പീപ്പിൾസ് പാർട്ടി എന്നിവയാണ് കേരളത്തിൽ രജിസ്ട്രേഷൻ നഷ്ടമായ പാർട്ടികൾ. ഏറെക്കാലമായി പ്രവർത്തിക്കുന്നില്ലെന്ന നിഗമനത്തിൽ രാജ്യവ്യാപകമായി 111 പാർട്ടികളുടെ രജിസ്‌ട്രേഷൻ കഴിഞ്ഞദിവസം
തെരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കിയിരുന്നു.

കേരള ജനപക്ഷം ബിജെപി. മുൻ സംസ്ഥാന പ്രസിഡന്റ് കെ. രാമൻപിള്ള സ്ഥാപിച്ചതാണ്. ഏഴുവർഷംമുമ്പ് പാർട്ടി പിരിച്ചുവിട്ട് അദ്ദേഹം ബിജെപി.യിലേക്കു മടങ്ങിയിരുന്നു. കേരള ജനപക്ഷം (സെക്കുലർ) എന്നപേരിൽ പി.സി. ജോർജ് മറ്റൊരു പാർട്ടിയും സ്ഥാപിച്ചു.

രജിസ്‌ട്രേഷൻ നിലനിർത്താൻ വിലാസത്തിലെ മാറ്റം കമ്മിഷനെ അറിയിക്കണം. ഇത് അറിയിക്കാത്തതുകാരണം ഈ പാർട്ടികൾക്ക് കമ്മിഷൻ അയക്കുന്ന സന്ദേശങ്ങൾ മടങ്ങിവന്നുകൊണ്ടിരുന്നു. ഭാരതീയ ജനശബ്ദ് തിരുവനന്തപുരം വെള്ളനാടും യുണൈറ്റഡ് ഇന്ത്യാ പീപ്പിൾസ് പാർട്ടി കോട്ടയം മൂഴൂരും ആണ് ആസ്ഥാനമായി രജിസ്‌ട്രേഷൻ സമയത്ത് നൽകിയിരുന്നത്.

111 political parties lost their registration 



 



LEAVE A REPLY

Security code:

COMMENTS

Be the first to comment