visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / News/ India
Parliament , Supreme Court of India
Parliament , Supreme Court of IndiaPhoto Credit : Siju Kuriyedam Sreekumar

തിരഞ്ഞെടുപ്പിനുമുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനംചെയ്യുന്ന സൗജന്യങ്ങള്‍ ബജറ്റിനെ പോലും മറികടക്കുന്നത് , ആശങ്ക പ്രകടിപ്പിച്ച കോടതി തിര. കമ്മിഷനും കേന്ദ്രത്തിനും നോട്ടിസ് അയച്ചു

By - Siju Kuriyedam Sreekumar -- Tuesday, January 25, 2022 , 05:07 PM


ന്യൂഡല്‍ഹി:  തിരഞ്ഞെടുപ്പ്  വരുമ്പോൾ  വോട്ടർമാരെ സ്വാധിനിക്കാൻ   വിവിധ രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനം ചെയ്യുന്ന സൗജന്യങ്ങള്‍ക്ക് മര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.  . രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുഫണ്ട് ദുരുപയോഗംചെയ്യുകയും സംസ്ഥാനങ്ങളെ കടക്കെണിയിലാക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനും ബി.ജെ.പി നേതാവുമായ അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് കോടതി നോട്ടിസ്. ചീഫ് ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, ഹിമ കോലി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.  സൗജന്യങ്ങള്‍ വിതരണംചെയ്യുമെന്ന് വാഗ്ദാനംചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നും തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങള്‍ അവഗണിച്ച് പൗരന്മാരുടെ പണം ദുരുപയോഗംചെയ്യുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. 

ഇത് ഗൗരവമുള്ള വിഷയമാണെന്നു നിരീക്ഷിച്ച കോടതി സൗജന്യ വാഗ്ദാനങ്ങളുടെ ബജറ്റ് സാധാരണ ബജറ്റിനും മേലെയാണെന്നും വിമർശിച്ചു. നാലാഴ്ചയ്ക്കു ശേഷം കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോൾ ഇതിൽ മറുപടി നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷനോടും കേന്ദ്ര സർക്കാരിനോടും നിർദേശിച്ചു. 

‘ഇതിനെ നിയമപരമായി എങ്ങനെയാണ് നിയന്ത്രിക്കാനാവുക? വരാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ഇത് പ്രാവർത്തികമാക്കാനാകുമോ? വളരെ ഗൗരവമുള്ള വിഷയമാണ്’– ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

പാർട്ടികൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് നിയന്ത്രിക്കാൻ മാർഖരേഖ തയാറാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷന് കോടതി നേരത്തേ നിർദേശം നൽകിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു വട്ടം മാത്രമാണ് കമ്മിഷൻ ചർച്ച സംഘടിപ്പിച്ചത്. കമ്മിഷൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടിയെങ്കിലും പിന്നീട് എന്തു സംഭവിച്ചു എന്നതിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സാധാരണ ബജറ്റിനപ്പുറത്തേയ്ക്കാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സൗജന്യ പ്രഖ്യാപനങ്ങള്‍ പോകുന്നതെന്നും ഗൗരവമായ പ്രശ്‌നമാണിതെന്നും കോടതി നിരീക്ഷിക്കുകയുംചെയ്തു. നാലാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ പ്രതികരണം അറിയിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷനോടും സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 

 
Supreme Court issues notice to Election Commission and Central Government regarding  political party's Freebies
 



LEAVE A REPLY

Security code:

COMMENTS

Be the first to comment