visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Delhi

Home / News/ Delhi
Medicines
MedicinesPhoto Credit : Siju Kuriyedam Sreekumar

അർബുദമടക്കം രോഗങ്ങൾക്കുള്ള മരുന്നിന് 70% വരെ വില കുറഞ്ഞേക്കും; സ്വാതന്ത്ര്യദിനത്തിൽ നിർണായക പ്രഖ്യാപനവുമായി കേന്ദ്രം

By - Siju Kuriyedam Sreekumar -- Sunday, July 24, 2022 , 04:45 PM
ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. അർബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വിലയിൽ 70 ശതമാനംവരെ കുറവ് വരുത്തി രോ​ഗികൾക്ക് നൽകാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഈകാര്യം ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനത്തിൽ ഔദ്യോദികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഈ മാസം 26-ന് മരുന്ന് നിർമാണ കമ്പനികളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തുന്നുണ്ട്. കാൻസർ അടക്കമുള്ള രോഗങ്ങളുടെ മരുന്നുകൾക്ക് വൻ വില കമ്പനികൾ ഈടാക്കുന്നതായി കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഏതൊക്കെ മരുന്നുകളാണ് അധികവിലയ്ക്ക് വിൽക്കുന്നത് എന്ന കണക്ക് മരുന്ന് നിർമാണ കമ്പനികൾക്ക്‌മുന്നിൽ വയ്ക്കും.

മരുന്നുകളുടെ വില കുറയ്ക്കാനുള്ള ഒന്നിലധികം നിർദേശങ്ങൾ സർക്കാരിന്റെ പക്കലുണ്ട്. ഇത് കേന്ദ്രസർക്കാർ മരുന്നു കമ്പനികൾക്കുമുന്നിൽ വയ്ക്കും. തുടർന്ന് വില കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കും. ഇപ്രകാരം വിവിധ മരുന്നുകൾക്ക് എഴുപത് ശതമാനംവരെ വിലകുറയുമെന്നാണ് കരുതുന്നത്. വിലക്കുറവ് നിലവിൽവരുന്നതോടെ രാജ്യത്തെ ലക്ഷക്കണക്കിനുവരുന്ന രോഗികൾക്ക് ആശ്വാസമാകും. അവശ്യമരുന്നുകളുടെ 2015-ലെ പട്ടിക പരിഷ്‌കരിക്കാനുള്ള തീരുമാനവും കേന്ദ്ര ആരോഗ്യമന്ത്രാലയം എടുത്തിട്ടുണ്ട്.

Central Government plans to reduce prices of critical drugs on August 15


 



LEAVE A REPLY

Security code:

COMMENTS

Be the first to comment