visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Narendra Modi
Narendra ModiPhoto Credit : Siju Kuriyedam Sreekumar

രാജ്യം 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ; ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി

By - Siju Kuriyedam Sreekumar -- Monday, August 15, 2022 , 01:23 PM
ഡല്‍ഹി: ഇന്ന് രാജ്യത്തിന് ഐതിഹാസിക ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ദിശയിൽ നീങ്ങാനുള്ള സമയമാണ് ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിശ്ചയ ദാർഢ്യത്തോടെ മുന്നേറണം. വി ഡി സവർക്കറേയും നെഹ്റുവിനെയും അദ്ദേഹം പരാമർശിച്ചു. 75 മത് സ്വാതന്ത്ര്യദിനാഘേഷത്തിൽ‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി. മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ട് സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷമാണ് അദ്ദേഹം ചെങ്കോട്ടയിലെത്തിയത്. വിവിധ സേനാവിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണറും പ്രധാനമന്ത്രി സ്വീകരിച്ചു. മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ട് സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷമാണ് അദ്ദേഹം ചെങ്കോട്ടയിലെത്തിയത്. വിവിധ സേനാവിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണറും പ്രധാനമന്ത്രി സ്വീകരിച്ചു

പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് പ്രധാനമന്ത്രിയെ ചെങ്കോട്ടയിൽ സ്വീകരിച്ചത്. പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തിയതിനു പിന്നാലെ മി–17 ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. 2020ല്‍ കോവിഡ് വ്യാപിച്ചപ്പോൾ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയ ശേഷമുള്ള സ്വാതന്ത്ര്യദിനാഘോഷമാണ് ഇക്കുറി. ചടങ്ങില്‍ വിവിധ മേഖലകളില്‍നിന്ന് 7000 പേര്‍ക്ക് ക്ഷണമുണ്ടായിരുന്നു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്താകെ വിപുലമായ സ്വാതന്ത്ര്യദിന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനം പ്രമാണിച്ച് മൂന്നു ദിവസമായി കനത്ത സുരക്ഷയിലാണ് ഡല്‍ഹി. ചെങ്കോട്ടയിലേക്കുള്ള റോഡുകളിൽ വാഹനങ്ങള്‍ക്ക്‌ പ്രവേശനമില്ല. 10,000ൽ അധികം പൊലീസുകാരെ ഡൽഹിയിൽ മാത്രം വിന്യസിച്ചിട്ടുണ്ട്. ചെങ്കോട്ടയ്ക്കു ചുറ്റുമുള്ള ഉയര്‍ന്ന കെട്ടിടങ്ങളില്‍ എന്‍.എസ്.ജി. കമാന്‍ഡോകള്‍ നിലയുറപ്പിച്ചിട്ടുണ്ട്.

അതോടൊപ്പം ഹര്‍ ഘര്‍ തിരംഗ ക്യാമ്പെയിനിലൂടെ വീടുകളിലും വജ്ര ജൂബിലി ആഘോഷത്തിന്റെ അന്തരീക്ഷം ഒരുക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിലെ വസതിയിൽ ദേശീയ പതാക ഉയർത്തി. കേന്ദ്രമന്ത്രിമാർ, എംപിമാർ, സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായി.

Narendra Modi
Narendra ModiPhoto Credit : Siju Kuriyedam Sreekumar

Narendra Modi
Narendra ModiPhoto Credit : Siju Kuriyedam Sreekumar



The country is immersed in the 75th Independence Day celebrations; The Prime Minister hoisted the national flag at the Red Fort

 



LEAVE A REPLY

Security code:

COMMENTS

Be the first to comment