visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Delhi

Home / News/ Delhi
Prime Minister Narendra Modi, Andhra Pradesh Chief Minister YS Jagan Mohan Reddy, and business tycoon Gautam Adani
Prime Minister Narendra Modi, Andhra Pradesh Chief Minister YS Jagan Mohan Reddy, and business tycoon Gautam AdaniPhoto Credit : Siju Kuriyedam Sreekumar

നരേന്ദ്ര മോദിയ്ക്കും അദാനിയ്ക്കുമെതിരെ അമേരിക്കയിൽ കേസ്

By - Siju Kuriyedam Sreekumar -- Thursday, September 01, 2022 , 01:40 PM
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി, മുതിർന്ന വ്യവസായി ഗൗതം അദാനി എന്നിവർക്കെതിരെ യുഎസിൽ കേസ്. അഴിമതി, പെഗാസസ് സ്പൈവെയറിന്റെ ഉപയോഗം എന്നിവ ചൂണ്ടിക്കാട്ടി ഇന്ത്യൻ വംശജനായ ഒരു അമേരിക്കൻ ഡോക്ടറാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

റിച്ച്‌മണ്ട് ആസ്ഥാനമായുള്ള ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ. ലോകേഷ് വുയുരു ആണ് മോദി, റെഡ്ഡി, അദാനി എന്നിവർക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ സ്ഥാപകനും ചെയർമാനുമായ പ്രൊഫസർ ക്ലോസ് ഷ്വാബിന്റെ പേരും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് കൊളംബിയയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതി സമൻസ് അയച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ജഗൻ മോഹൻ റെഡ്ഡി, ഗൗതം അദാനി എന്നിവർ  യുഎസിലേക്ക് വൻതോതിൽ പണമിടപാടും നടത്തുന്നതായും  രാഷ്ട്രീയ എതിരാളികൾക്കെതിരെ പെഗാസസ് സ്പൈവെയർ ഉപയോഗിക്കുന്നതും ഉൾപ്പെടെ അഴിമതിയിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ഹർജിക്കാരൻ  ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോക്ടർ ആരോപിച്ചു. എന്നാൽ, ഇക്കാര്യത്തിൽ ഡോക്ടർ തെളിവൊന്നും ഹാജരാക്കിയിട്ടില്ല.ഇത് വെറും സംശയത്തിന്റെ പേരിൽ ഉള്ള ആരോപണം മാത്രമാണ് എന്നും പറയുന്നു.  

Indian-American doctor files lawsuit against PM Modi, Andhra CM Reddy, Gautam Adani 


 



LEAVE A REPLY

Security code:

COMMENTS

Be the first to comment