visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

India

Home / News/ India
Gautam Adani
Gautam AdaniPhoto Credit : Siju Kuriyedam Sreekumar

ലോക സമ്പന്നരിൽ രണ്ടാമതും ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതും ആയ അദാനിയുടെ പ്രതി​ദിന വരുമാനം 1612 കോടി രൂപ

By - Siju Kuriyedam Sreekumar -- Friday, September 23, 2022 , 08:47 PM
ന്യുഡൽഹി; ഇന്ത്യൻ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി ഒന്നിനുപുറകെ ഒന്നായി ഓരോ മേഖലകളിലും മുന്നേറുകയാണ്. ലോകത്തിലെ വലിയ 10 ശതകോടീശ്വരന്മാരില്‍ അദാനി രണ്ടാം സ്ഥാനത്തെത്തിയതിന് പിന്നാലെയാണ് ഹുറൂണ്‍ ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയില്‍ അദാനി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് കമ്പനിയായ ഇന്ത്യ ഇന്‍ഫോലൈന്‍ (ഐഐഎഫ്എല്‍) പുറത്തുവിട്ട രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിലാണ് ഗൗതം അദാനിയ്ക്ക് ഒന്നാം സ്ഥാനമുള്ളത്. ദിവസേന 1612 കോടി രൂപയുടെ വരുമാനമുള്ള അദാനിയ്ക്ക് നിലവില്‍ 10,94,400 കോടി രൂപയുടെ ആസ്തിയാണുള്ളതെന്ന് കമ്പനി പുറത്തുവിട്ട വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ വ്യക്തമാക്കുന്നു.

അദാനിയുടെ സമ്പത്ത് അതിവേഗം വളര്‍ന്നു

ബിസിനസ് ടുഡേയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, ബുധനാഴ്ച പുറത്തിറക്കിയ ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 പ്രകാരം, 10,94,400 കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനിയാണ് പട്ടികയില്‍ ഒന്നാമത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനി 7,94,700 കോടി രൂപ ആസ്തിയുമായി ഹുറൂണിന്റെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

ഒരു വര്‍ഷത്തിനുള്ളിലെ ആസ്തി വര്‍ദ്ധനവ് ഇങ്ങനെ

ബിസിനസ് ടുഡേയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗൗതം അദാനിയുടെ സ്വത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ അദ്ദേഹത്തിന്റെ ആസ്തി 5,88,500 കോടി രൂപയായി വര്‍ദ്ധിച്ചു. കോടീശ്വരനായ ഗൗതം അദാനിയുടെ പ്രതിദിന വരുമാനം 1,612 കോടി രൂപയാണ്. മുകേഷ് അംബാനിയുടെ സമ്പത്തുമായി താരതമ്യം ചെയ്യുമ്പോള്‍ അദാനിയുടെ സ്വത്ത് 3 ലക്ഷം കോടിയിലധികം വരും.

2022-ഗൗതം അദാനിയുടെ പേരില്‍

വരുമാനത്തിന്റെ കാര്യത്തില്‍ ഗൗതം അദാനിയെ സംബന്ധിച്ചിടത്തോളം 2022 ഓര്‍മ്മിക്കപ്പെടുമെന്ന് ഹുറുണ്‍ ഇന്ത്യ എംഡിയും ചീഫ് ഗവേഷകനുമായ അനസ് റഹ്‌മാന്‍ ജുനൈദ് ലിസ്റ്റ് പുറത്തിറക്കി പറഞ്ഞു. വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരെപ്പോലും അദ്ദേഹം പിന്നിലാക്കി. അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന 7 കമ്പനികളുടെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപയാണ്.

ആദ്യ പത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ സമ്പന്നര്‍


ഹുറൂണ്‍ ഇന്ത്യയുടെ പതിനൊന്നാം വാര്‍ഷിക റാങ്കിംഗ് റിപ്പോര്‍ട്ട് 2022 ഓഗസ്റ്റ് 30 വരെയുള്ള സമ്പന്നരുടെ സമ്പത്ത് കണക്കാക്കിയിട്ടുണ്ട്. ഗൗതം അദാനിക്കും മുകേഷ് അംബാനിക്കും പുറമെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ സൈറസ് എസ് പൂനവല്ല മൂന്നാം സ്ഥാനത്തെത്തി. 2,05,400 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ഇതിനുപുറമെ 1,85,800 കോടി രൂപയുമായി ശിവ് നാടാര്‍ നാലാം സ്ഥാനത്തും 1,75,100 കോടി രൂപ ആസ്തിയുമായി രാധാകിഷന്‍ ദമാനി അഞ്ചാം സ്ഥാനത്തുമാണ്.

2022ലെ പട്ടികയില്‍ നിരവധി പുതിയ പേരുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫാര്‍മ വ്യവസായി ദിലീപ് സാംഘ്വി, ബാങ്കിംഗ് മാഗ്നറ്റ് ഉദയ് കൊട്ടക് എന്നിവര്‍ യഥാക്രമം 9-ഉം 10-ഉം റാങ്കുകളില്‍ എത്തി.

പട്ടികയില്‍ 1,103 പേര്‍

പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നന്‍ ഡെലിവറി സ്റ്റാര്‍ട്ടപ്പായ സെപ്റ്റോയുടെ സഹസ്ഥാപകയായ 19 കാരിയായ കൈവല്യ വോറയാണ്. ഇന്ത്യയിലെ വരുമാനത്തിന്റെ കാര്യത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ എങ്ങനെ മുന്നേറുന്നു എന്നതിന്റെ വ്യക്തമായ ചിത്രം ഇത് നല്‍കുന്നു. ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2022-ല്‍ രാജ്യത്തെ 122 നഗരങ്ങളിലായി 1,000 കോടി രൂപയുടെ ആസ്തിയുള്ള 1,103 പേര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഈ ലിസ്റ്റിലെ സെക്ടര്‍ തിരിച്ചുള്ള വളര്‍ച്ച നോക്കുമ്പോള്‍, ഫാര്‍മ ഒന്നാം നമ്പര്‍ മേഖലയായി തുടരുന്നു.

ധനികയായ ഇന്ത്യന്‍ വനിത

ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 അനുസരിച്ച്, ഓണ്‍ലൈന്‍ റീട്ടെയിലര്‍ നൈകയുടെ സ്ഥാപകയായ ഫാല്‍ഗുനി നായര്‍, ഏറ്റവും സമ്പന്നയായ ഇന്ത്യന്‍ വനിതയായി. ‘ബയോടെക് ക്വീന്‍’ എന്നറിയപ്പെടുന്ന ബയോകോണിന്റെ 69 കാരിയായ കിരണ്‍ മജുംദാര്‍ ഷായെയാണ് അവര്‍ മറികടന്നത്. പത്ത് വര്‍ഷം മുമ്പ് 13 ആയിരുന്ന സ്ത്രീകളുടെ എണ്ണം ഈ വര്‍ഷം 55 ആയി ഉയര്‍ന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.

Adani is the second richest man in the world and the first in India's richest man's list with a daily income of Rs 1612 crores.

 



LEAVE A REPLY

Security code:

COMMENTS

Be the first to comment