visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Delhi

Home / News/ Delhi
Mohammad Zubair

ഫാക്ട് ചെക്കിങ് വെബ്സൈറ്റ് ഓൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം; എന്നാൽ ഡൽഹി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിൽ മോചിതനാകാൻ സാധിക്കില്ല.

By - Siju Kuriyedam Sreekumar -- Friday, July 08, 2022 , 12:50 PM
ന്യൂഡൽഹി∙ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിന് സുപ്രീം കോടതിയുടെ ഇടക്കാല ജാമ്യം. യുപി പൊലീസ് അറസ്റ്റ് ചെയ്ത കേസിലാണ് അഞ്ചുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ഇന്ദിരാ ബാനർജി, ജസ്റ്റിസ് ജെ.കെ.മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്.

മുഹമ്മദ് സുബൈറിന്റെ ജീവന് ഭീഷണിയുണ്ടെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് കോടതിയെ അറിയിച്ചു. ജാമ്യം നൽകരുതെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചെങ്കിലും ഉപാധികളോടെ ഇടക്കാല ജാമ്യം നൽകുകയായിരുന്നു. എന്നാൽ ഡൽഹി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിൽ മോചിതനാകാൻ സാധിക്കില്ല.

ഫാക്ട് ചെക്കിങ് വെബ്സൈറ്റ് ഓൾട്ട് ന്യൂസിന്റെ സഹസ്ഥാപകനാണ് മുഹമ്മദ് സുബൈർ. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നാല് വർഷം മുൻപുള്ള ട്വീറ്റുമായി ബന്ധപ്പെട്ടാണ് ഡൽഹി പൊലീസ് മുഹമ്മദ് സുബൈറിനെ ജൂൺ 27ന് അറസ്റ്റ് ചെയ്തത്. മതസൗഹാർദം തകർക്കാൻ ശ്രമിച്ചു എന്ന മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് സിതാപുരിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഈ കേസിലാണ് ജാമ്യം അനുവദിച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരസിച്ചു.

പ്രവാചക വിരുദ്ധ പരാമർശങ്ങളിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമയ്ക്കെതിരെ വിഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ സമൂഹമാധ്യമങ്ങളിലൂടെ ഏറ്റുമുട്ടിയിരുന്നു.


Muhammad Zubair has been granted interim bail by the Supreme Court but will remain in jail in another case
 



LEAVE A REPLY

Security code:

COMMENTS

Be the first to comment