visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Delhi

Home / News/ Delhi
Dr Deloney Manuvel inaugurates the hair donation ceremony by lighting the lamp
Dr Deloney Manuvel inaugurates the hair donation ceremony by lighting the lampPhoto Credit : P N Shaji

സ്ത്രീ ജ്വാലയുടെ ആഭിമുഖ്യത്തിൽ കേശദാനം സംഘടിപ്പിച്ചു

By - P N Shaji -- Monday, September 19, 2022 , 08:12 PM
ന്യൂ ഡൽഹി: സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനും അഭിവൃദ്ധിക്കുമായി പ്രവർത്തിച്ചു വരുന്ന ബ്ലഡ് പ്രൊവൈഡേഴ്‌സ് ഡ്രീംസ് കേരളയുടെ പോഷക സംഘടനയായ സ്ത്രീ ജ്വാലയുടെ ആഭിമുഖ്യത്തിൽ രണ്ടാമത്തെ മെഗാ കേശദാന ചടങ്ങ് സംഘടിപ്പിച്ചു.

സ്ത്രീ ജ്വാല ഇതിനോടകം നിരവധി യൂണിറ്റ് രക്തം നൽകി കാരുണ്യത്തിന്റെ കനലായി ആർമി ട്രാൻസ്ഫ്യൂഷൻ സെന്ററിന്റെ സേവന രംഗത്ത് മുന്നിലുണ്ട്. കാൻസറിൻ്റെ ചികിത്സയായ കീമോതെറാപ്പിയുടെ ഫലമായി ഉണ്ടാവുന്ന മുടി കൊഴിച്ചിലിന് പരിഹാരമായി സ്ത്രീ ജ്വാല കൂട്ടായ്‌മയിലൂടെ മുടി സംഘടിപ്പിച്ചു വിഗ്‌സ് നിർമ്മാണത്തിനായി നൽകി വരികയാണ്.

ഐഎൻഎക്കു സമീപമുള്ള ലക്ഷിഭായ് നഗറിലെ ഉല്ലാസ് ഭവനിൽ സെപ്റ്റംബർ 18 വൈകുന്നേരം 4 മണിക്ക് സ്ത്രീ ജ്വാല കൺവീനർ സന്ധ്യാ അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനുവൽ മലബാർ ജൂവലേഴ്‌സ് ഡയറക്ടർ ഡോ ഡെലോണി മാനുവൽ കേശദാന ചടങ്ങ്  നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്‌തു. 

സഹജീവികൾക്ക് സാന്ത്വനമേകാനായി സ്വന്തം മുടി മുറിച്ചു നൽകിയ 18 പെൺകുട്ടികളും അഭിനന്ദനങ്ങൾക്കു പാത്രമാണെന്നും സ്ത്രീ ജ്വാല കൂട്ടായ്‌മയിലൂടെ ആദ്യമായി മുടി മുറിച്ചു നൽകിയ മയൂർ വിഹാർ ഫേസ്-1 ലെ അശ്വതി ഉണ്ണിയും നോയിഡയിലെ ഇയോൻ എം സെലസ്റ്റിനും (Yvonne M Celestine) മാതൃകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡോ ഡെലോണി മാനുവൽ പറഞ്ഞു. കോർഡിനേറ്റർ ഷേർളി രാജൻ ആശംസകൾ നേർന്നു.

റിയ റോയ്, ജോയ്‌സി, ഡെയ്‌സി, ആഞ്ചൽ, ധന്യ ഷാജി, മിനി ബാബു, ലില്ലി പോൾ, ശ്രീലക്ഷ്മി മോഹൻ, ശ്രീനന്ദ മോഹൻ, രമാദേവി, മായ ശ്രീകുമാർ, മീനാക്ഷി നായർ, ലിൻസി, സാധന മേനോൻ, ജിന തോമസ്, അഞ്ജു ജോൺ, മീനാ കുറുപ്പ്,  രഞ്ജിത് എന്നിവരാണ് സ്ത്രീ ജ്വാലയുടെ ഹെയർ ഡൊണേഷൻ ക്യാമ്പിൽ മുടി ദാനം ചെയ്‌തവർ. 

Dr Deloney Manuvel inaugurates the hair donation ceremony
Dr Deloney Manuvel inaugurates the hair donation ceremonyPhoto Credit : P N Shaji

Hair donation was organized under the auspices of sthri Jwala
Hair donation was organized under the auspices of sthri JwalaPhoto Credit : P N Shaji


Hair donation was organized under the auspices of sthri Jwala



LEAVE A REPLY

Security code:

COMMENTS

Be the first to comment