visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Fraud And Scam

Home / News/ Fraud And Scam
kairali tmt executive director humayoon arrested for alleged 80 cr tax evasion
kairali tmt executive director humayoon arrested for alleged 80 cr tax evasionPhoto Credit : Siju Kuriyedam Sreekumar

വ്യാജ ബില്ലുകള്‍ നിര്‍മിച്ച് 85 കോടിയുടെ വെട്ടിപ്പ് കൈരളി സ്റ്റീല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്തിനെ ജിഎസ്ടി വിഭാഗം അറസ്റ്റ് ചെയ്തത്

By - Siju Kuriyedam Sreekumar -- Wednesday, April 20, 2022 , 06:11 PM

തിരുവനന്തപുരം:കൈരളി  സ്റ്റീൽസിന്റെ  വെട്ടിപ്പ് വ്യക്തമായതോടെയാണ്  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്തിനെ(42) ജിഎസ്ടി വിഭാഗം അറസ്റ്റ് ചെയ്തത്. വില്‍ക്കാത്ത കമ്പിയുടെ പേരില്‍ ബില്ലുണ്ടാക്കി സര്‍ക്കാരില്‍ നിന്ന് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് വാങ്ങിയെന്ന് ജിഎസ്ടി വിഭാഗം കണ്ടെത്തിയിട്ടുണ്ട്.  വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് കോടികളുടെ നികുതിവെട്ടിപ്പ് നടത്തിയ കൈരളി ടിഎംടിയെ  കുറെ കാലമായി ജിഎസ്ടി വിഭാഗം നിരീക്ഷിച്ചു വരുകയായിരുന്നു  . 85 കോടിയുടെ നികുതി വെട്ടിപ്പാണ് കമ്പനി  വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് നടത്തിയത് എന്ന് കണ്ടെത്തി .

 രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആറു മാസമായി കേന്ദ്ര ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. സ്റ്റീല്‍ വ്യാപാര മേഖലയില്‍ നിന്ന് മാത്രം കേന്ദ്ര ജിഎസ്ടി ഇന്റലിജന്‍സ് കേരളത്തില്‍ നാലു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  കേരളത്തിലെ സ്റ്റീല്‍ വിപണിയുടെ 50 ശതമാനവും കൈയാളുന്നത് കൈരളി ടിഎംടിയാണ്. പാലക്കാട്ടെ ആസ്ഥാന ഓഫീസില്‍ അടക്കം തെളിവുകള്‍ ശേഖരിക്കുന്നതിനായി ജിഎസ്ടി സംഘം റെയിഡ് നടത്തിയിരുന്നു.  അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് .

മാസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡിജിജിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 85 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയതെങ്കിലും നൂറ് കോടി കടക്കുമെന്നാണ് നിഗമനമെന്നാണ് അന്വേഷണ സംഘം പറയുന്നത്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഹുമയൂണ്‍ കള്ളിയത്തിനെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. 


kairali tmt executive director humayoon arrested for alleged 80 cr tax evasion

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment