visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / News/ India
Fire At ICU Ward Of A Hospital In Maharashtra's Ahmednagar
Fire At ICU Ward Of A Hospital In Maharashtra's AhmednagarPhoto Credit : Photo From Social Media

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ ആശുപത്രി ഐസിയുവില്‍ തീപിടുത്തമൂലം പത്ത് മരണം

By - Siju Kuriyedam Sreekumar -- Saturday, November 06, 2021 , 04:25 PM


മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 10 പേര്‍ മരിച്ചു. അഹമ്മദ് നഗറിലെ സിവില്‍ ഹോസ്പിറ്റലിലെ കോവിഡ് 19 തീവ്രപരിചരണ വിഭാഗത്തിലാണ് തീപ്പിടിത്തമുണ്ടായത്.

ഇന്ന് രാവിലെയാണ് സംഭവം. മരിച്ചവരെല്ലാം രോഗികളാണെന്നാണ് വിവരം. തീപ്പിടിത്തത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ആകെ 17 പേരാണ് ഐസിയുവില്‍ ഉണ്ടായിരുന്നത്. കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരുന്ന തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വാര്‍ഡിലെ രക്ഷപ്പെട്ടവരെ മറ്റൊരു ആശുപത്രിയിലെ കോവിഡ് വാര്‍ഡിലേക്ക് മാറ്റിയതായി അഹമ്മദ് നഗര്‍ ജില്ലാ കളക്ടര്‍ ഡോ. രാജേന്ദ്ര ഭോസ്ലെ പറഞ്ഞു. 

ഷോർട് സർക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.



LEAVE A REPLY

Security code:

COMMENTS

Be the first to comment