visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / News/ India
LPG  commercial cylinder
LPG commercial cylinderPhoto Credit : Siju Kuriyedam Sreekumar

വാണിജ്യ ഉപയോഗത്തിനായുള്ള എല്‍പിജി സിലിണ്ടറുകള്‍ക്ക് വീണ്ടും വില കുറച്ചു , 91.5 രൂപ ആണ് ഇന്ന് കുറച്ചത്

By - Siju Kuriyedam Sreekumar -- Tuesday, February 01, 2022 , 05:32 PM

ന്യൂഡല്‍ഹി:  വാണിജ്യ ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ വില 91.5 രൂപ കുറച്ചതായി ഔദ്യാഗിക വൃത്തങ്ങള്‍ അറിയിച്ചതായി  റിപ്പോര്‍ട്ട് . ഫെബ്രുവരി ഒന്നു മുതല്‍ ഇത് പ്രാബല്യത്തിൽ വരും .  കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തുടങ്ങുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പായിരുന്നു ഇത്.

2022 ജനുവരി ഒന്നിന് എണ്ണക്കമ്പനികള്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 102.50 രൂപ കുറച്ചിരുന്നു.

നിലവില്‍ ഡല്‍ഹിയില്‍ 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറിന് 1,907 രൂപയാണ് വില . അതേസമയം, സബ്സിഡിയില്ലാത്ത (14.2 കിലോഗ്രാം) ഇന്‍ഡെയ്ന്‍ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 899.50 രൂപയാണ്. 

അഞ്ച് കിലോ, 10 കിലോ കോമ്പോസിറ്റ്, അഞ്ച് കിലോ കോമ്പോസിറ്റ് ഭാരമുള്ള മറ്റ് ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എല്ലാ മാസവും പാചകവാതക നിരക്ക് പരിഷ്‌കരിക്കാറുണ്ട്.

2021 ഡിസംബര്‍ ഒന്നിന് 19 കിലോഗ്രാം എല്‍പിജി സിലിണ്ടറിന്റെ വില 100 രൂപ കൂട്ടി രാജ്യതലസ്ഥാനത്ത് 2,101 രൂപയാക്കിയിരുന്നു. വാണിജ്യ സിലിണ്ടറിന് 2012-13ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഇത്. 2012 -2013 ൽ  വാണിജ്യ ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ വില  2,200 രൂപയായിരുന്നു അന്നത്തെ നിരക്ക്

Price of commercial LPG cylinder reduced 91.5rs from today

 



LEAVE A REPLY

Security code:

COMMENTS

Be the first to comment