visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / News/ India
Russian President Vladimir Putin , Prime Minister Narendra Modi
Russian President Vladimir Putin , Prime Minister Narendra ModiPhoto Credit : Twitter

യുഎസ് ഉപരോധം വകവെക്കാതെ റഷ്യയിൽ നിന്ന് 30 ലക്ഷം ബാരല്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ കരാറൊപ്പിട്ടു

By - Siju Kuriyedam Sreekumar -- Saturday, March 19, 2022 , 07:24 PM

ന്യൂഡല്‍ഹി ∙ റഷ്യ യുക്രൈൻ യുദ്ധത്തെ തുടർന്ന് ക്രൂഡോയിലിന് വിലകൂടിയ സാഹചര്യത്തിൽ പല രാജ്യങ്ങളും 50 % വരെ വില കൂട്ടിയപ്പോൾ ഇന്ത്യ വില പിടിച്ചു നിർത്തിയിരിക്കുകയാണ് . അതിനു സഹായകമായി  റഷ്യയുടെ എണ്ണ വാങ്ങാൻ തീരുമാനം ആയതു  മോദി പുടിൻ ചർച്ച  . യുക്രെയ്ന്‍ യുദ്ധത്തിനിടയിലും യുഎസ് ഉപരോധത്തിനിടയിലും റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതിക്ക് കരാര്‍ ഒപ്പിട്ടിരിക്കുകയാണ്  ഇന്ത്യന്‍ എണ്ണക്കമ്പനികള്‍. റഷ്യന്‍ എണ്ണക്കമ്പനിയില്‍നിന്ന് 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ആണ് കരാര്‍ ഒപ്പുവച്ചത്. കമ്പനികള്‍ തമ്മിലുള്ള കരാറാണിതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 

യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയ്ക്കെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ള ലോകശക്തികള്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇന്ത്യയ്ക്ക് റഷ്യന്‍ കമ്പനികളില്‍നിന്ന് എണ്ണ വാങ്ങുന്നതിന് നിയന്ത്രണമില്ല. റഷ്യയില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തില്‍ യുഎസ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ തീരുമാനം യുഎസ് ഉപരോധങ്ങളുടെ ലംഘനമല്ലെങ്കിലും ഈ സമയത്തെക്കുറിച്ച് ചരിത്രം രേഖപ്പെടുത്തുമ്പോള്‍ നിങ്ങളുടെ സ്ഥാനം എവിടെയാണെന്ന് ചിന്തിക്കണമെന്നാണു യുഎസ് പറഞ്ഞത്.

ആവശ്യമായ ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. നിലവില്‍ റഷ്യയില്‍നിന്ന് 2 മുതല്‍ 3% വരെ മാത്രമാണ് ഇറക്കുമതി. സാമ്പത്തിക ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യ കുറഞ്ഞ വിലയ്ക്കു ക്രൂഡ് ഓയില്‍ നല്‍കാന്‍ തയാറായി. രാജ്യാന്തര ക്രൂഡ് ഓയില്‍ വില കൂടിയ സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി തോത് വര്‍ധിപ്പിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്.

Indian Oil Company Finalises Deal To Import Crude Oil From Russia

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    
 



LEAVE A REPLY

Security code:

COMMENTS

Be the first to comment