visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Advocate of Bishop Franco Mulakkal and  bishop Franco Mulakkal
Advocate of Bishop Franco Mulakkal and bishop Franco MulakkalPhoto Credit : Siju Kuriyedam Sreekumar

ഒരു സാക്ഷിപോലും കൂറുമാരതിരിന്നിട്ടും ബിഷപ് ഫ്രാങ്കോ കന്യാസ്ത്രിയെ പീഡിപ്പിച്ചു എന്നത്തിൽ നിന്ന് കുറ്റവിമുക്തനായതെങ്ങനെ എന്ന് നോക്കാം

By - Siju Kuriyedam Sreekumar -- Friday, January 14, 2022 , 01:16 PM

കോട്ടയം∙ കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍  39 സാക്ഷികളെയാണ് വിസ്തരിച്ചത്. സാക്ഷിമൊഴികൾ എല്ലാം ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലമായതാണ് കോടതിവിധിയിൽ നിർണായകമായതെന്ന് പ്രതിഭാഗം അഭിഭാഷകൻ സി.എസ്.അജയന്‍. . വിചാരണക്കിടെ ഒരു സാക്ഷി പോലും കൂറുമാറിയില്ല. ഇവർ പൊലീസിനു നൽകിയ മൊഴിയും കോടതിയിൽ നൽകിയ മൊഴിയും ഒന്നുതന്നെയാണ്. പീഡനവിവരങ്ങൾ പങ്കുവച്ചെന്നു പരാതിക്കാരി അവകാശപ്പെട്ടവരെല്ലാം കോടതിയിൽ ഇതു നിഷേധിച്ചു. കൂറുമാറാതെ തന്നെ മുഴുവന്‍ സാക്ഷികളും പറഞ്ഞത് കള്ളമാണെന്ന് കോടതിയില്‍ തെളിഞ്ഞു. ഒരു കുറ്റവും തെളിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാങ്കോയെ കുറ്റമുക്തനാക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്‍

കന്യാസ്ത്രിക്ക് അനുകൂലമായ രീതിയിൽ ഒരു സാക്ഷി പോലും പറയാതിരുന്നത് ബാഹ്യമായ സമ്മർദ്ദം മൂലമാണ് എന്നും ആരോപണം ഉണ്ട് . കന്യാസ്ത്രി അവരോടു ഒന്നും പറയാതെ ഇത്രയും ആളുകളുടെ പേര് വെറുതെ പറയുമോ എന്നും ചോദ്യം ഉയരുന്നുണ്ട് . 

'ബലാത്സംഗത്തിനിരയായി എന്ന് പറയുന്ന കന്യാസ്ത്രീക്കെതിരെ ബിഷപ്പ് ഫ്രാങ്കോ ഒരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് രണ്ടുവര്‍ഷം പിന്നിട്ട ശേഷമാണ് കന്യാസ്ത്രീ ആരോപണം ഉന്നയിച്ചത്. എന്നാല്‍ കോടതിയില്‍ ഇത് തെളിയിക്കാന്‍ സാധിച്ചില്ല. അവര്‍ ഒരുപാട് പേരോട് ഇക്കാര്യം വെളിപ്പെടുത്തിയെന്ന് പറഞ്ഞു. എന്നാല്‍ കോടതിയിലും പോലീസിലും തങ്ങളോടൊന്നും പറഞ്ഞിട്ടില്ലെന്നാണ് ഇവരൊക്കെ പറഞ്ഞത്. അനുപമ എന്ന കന്യാസ്ത്രീ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ സുപ്രധാനമായി. അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകനായ അഭിലാഷ് മോഹനെ കോടതി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. കേസ് വന്ന ശേഷമാണ് പീഡന വിവരം അറിഞ്ഞതെന്നാണ് അഭിമുഖത്തില്‍ അനുപമ വെളിപ്പെടുത്തിയത്. അഭിമുഖത്തിന്റെ വീഡിയോ കോടതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പോലീസിലും അനുപമ ഇതേ മൊഴിയാണ് നല്‍കിയിരുന്നത്', അഭിഭാഷകന്‍ പറഞ്ഞു.. ‌‌ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന് അഡ്വ. കെ. രാമൻപിള്ളയും പറഞ്ഞു. ബിഷപ്പിനെതിരെ ഒരു തെളിവുപോലും സമർപ്പിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

കേസിന്റെ വിചാരണ വേളയില്‍ തനിക്ക് അനുപമ നല്‍കിയ അഭിമുഖത്തിന്റെ ആധികാരികത സംബന്ധിച്ച് കോടതി വിളിച്ച് വരുത്തിയിരുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹന്‍ പറഞ്ഞു. അഭിമുഖത്തില്‍ ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം ഉണ്ടോ പൂര്‍ണ്ണമായും ആധികാരികമാണോ എന്നായിരുന്നു കോടതി ആരാഞ്ഞത്. ആധികാരികമാണെന്ന് മറുപടി നല്‍കിയെന്നും അഭിലാഷ് മോഹന്‍ പ്രതികരിച്ചു.

കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജി.ഗോപകുമാറാണ് പീഡനക്കേസിൽ ബിഷപ് മുളയ്ക്കലിനെ കുറ്റവിമുക്‌തനാക്കിക്കൊണ്ടുള്ള വിധി പ്രസ്താവിച്ചത്. ഒറ്റവരിയിലായിരുന്നു വിധിപ്രസ്താവം നടത്തിയത്

മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണു കുറവിലങ്ങാട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

അതെ സമയം ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിലെ കോടതി വിധി ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നു കേസന്വേഷണത്തിനു മേൽനോട്ടം നൽകിയ കോട്ടയം മുൻ ജില്ലാ പൊലീസ് മേധാവി എസ്. ഹരിശങ്കർ. ഇന്ത്യയിൽത്തന്നെ വേറിട്ടു നിൽക്കുന്ന വളരെ അസാധാരണമായ കോടതി വിധിയാണിതെന്നും ഇതിനെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Let's see how Bishop Franco was acquitted of torturing a nun
 



LEAVE A REPLY

Security code:

COMMENTS

Be the first to comment