visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Ahamed Devarkovil hoists national flag upside down on Republic Day in Kasarkod
Ahamed Devarkovil hoists national flag upside down on Republic Day in KasarkodPhoto Credit : Siju Kuriyedam Sreekumar

കാസർകോട് മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാകയുടെ പച്ച മുകളിലും കുങ്കുമ വർണം താഴെയും ആയി തലകീഴായി ഉയർത്തി

By - Siju Kuriyedam Sreekumar -- Wednesday, January 26, 2022 , 01:30 PM

കാസർകോട്∙ കാസർകോട് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന  റിപ്പബ്ലിക് ദിനാഘോഷത്തോടനുപന്ധിച്ചു  മന്ത്രി അഹമ്മദ് ദേവർകോവിൽ പതാക ഉയർത്തിയത് തലകീഴായി. മന്ത്രി പതാക ഉയർത്തിയ ശേഷം പരേഡ് നടന്നു അതിനു ശേഷം ഉള്ള  സല്യൂട്ട് സ്വീകരിച്ച ശേഷം പ്രസംഗിക്കാൻ  തുടങ്ങിയപ്പോൾ ആണ്  അബദ്ധം ശ്രദ്ധയിൽ പെടുത്തിയത് .പിന്നീട് പതാക താഴ്ത്തി അഴിച്ചു ശരിയാക്കി  വീണ്ടും ഉയർത്തുകയായിരുന്നു   .    ദേശീയ പതാകയുടെ പച്ച  മുകളിലും കുങ്കുമ വർണം താഴെയും ആയി  കാസർകോട്  മന്ത്രി അഹമ്മദ് ദേവർകോവിൽ പതാക  മനപ്പൂർവം ഉയർത്തിയതാണ് എന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്  . 

പതാക ഉയത്തിയ ശേഷം മന്ത്രി പതാകയെ സല്യൂട്ട് ചെയ്തിരുന്നു അപ്പോളും ശ്രദ്ധയിൽ പെട്ടില്ല .പതാക ഉയരുമ്പോൾ  അവിടെ സന്നിഹിതരായിരുന്ന  പോലീസ് ഉദ്യോഗസ്ഥരും മറ്റു രാഷ്ട്രീയക്കാരും ശ്രദ്ധിക്കാതെ പോയതാണ് അത്ഭുതകരമായി തോന്നിയത് . 

അദ്ദേഹം ഒമ്പതു മണിയോടെ എത്തി പതാക ഉയത്തിയത് . അതിനു മുൻപ് ആരും പതാക കെട്ടിയതു പരിശോധിച്ചിരുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത് . പതാക കെട്ടിയ ആൾക്ക് പറ്റിയ അബദ്ധം ആണ് പ്രശ്നങ്ങൾക്ക് കാരണം . പക്ഷെ ഉയർത്തുന്ന സമയത്തു മന്ത്രിയും കൂടെ ഉള്ള ആളുകളും നോക്കിയില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം .  പതാക കെട്ടുന്നത് രണ്ടറ്റവും കൂട്ടി കെട്ടിയ ഒരു ചരടിലാണ് .അതിനാൽ ആ ചരടിന്റെ രണ്ടു വശത്തേക്കും വലിക്കാം  അതിനാൽ പതാക കെട്ടുമ്പോൾ മുകളിലേക്ക് വച്ചിരുന്ന വശം ആകില്ല ഉയർത്തിയപ്പോൾ വലിച്ചത് . അതിനാലാകാം പതാക തല കീഴായി  ഉയരാൻ കാരണം എന്ന് അനുമാനിക്കാം . ഉയർത്തുമ്പോൾ മന്ത്രിയും കൂടെ ഉള്ള ആളും ശ്രദ്ധിക്കേണ്ടതായിരുന്നു അതുണ്ടായില്ല അതാണ് പ്രശ്നങ്ങൾക്ക്  കാരണം .  

 രാജ്മോഹൻ ഉണ്ണിത്താൻ (M P ) ,എം എ വെള്ളികുന്നിൽ അടക്കമുള്ള മൂന്ന് എം ൽ എ മാർ അവിടെ ഉണ്ടായിരുന്നു ആരും അത് ശ്രദ്ധിച്ചില്ല . ഒടുവിൽ ചില മാധ്യമപ്രവർത്തകരാണ് ഇതു ശ്രദ്ധയിൽ പെടുത്തിയത് . 

സംഭവത്തിനു പിന്നാലെ മന്ത്രി ജില്ലാ പൊലീസ് മേധാവിയെയും എഡിഎമ്മിനെയും വിളിപ്പിച്ചു. സംഭവത്തിൽ എഡിഎം അന്വേഷണത്തിന് ഉത്തരവിട്ടു. എസ്പിക്കാണ് അന്വേഷണ ചുമതല. അതേ സമയം സംഭവം ദൗർഭാഗ്യകരമാണെന്നും റിഹേഴ്സൽ നടത്താത്തതു വീഴ്ച്ചയാണെന്നും, നടപടി വേണമെന്നും കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. 
Ahamed Devarkovil hoists national flag upside down on Republic Day in Kasarkod
Ahamed Devarkovil hoists national flag upside down on Republic Day in KasarkodPhoto Credit : Siju Kuriyedam Sreekumar

Ahamed Devarkovil hoists national flag upside down on Republic Day in Kasarkod
Ahamed Devarkovil hoists national flag upside down on Republic Day in KasarkodPhoto Credit : Siju Kuriyedam Sreekumar

Ahamed Devarkovil hoists national flag upside down on Republic Day in Kasarkod
Ahamed Devarkovil hoists national flag upside down on Republic Day in KasarkodPhoto Credit : Siju Kuriyedam Sreekumar

Minister Ahamed Devarkovil hoists national flag upside down on Republic Day in Kasarkod

LEAVE A REPLY

Security code:

COMMENTS

Be the first to comment