visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
supreme court of india
supreme court of india

സംസ്ഥാന സര്‍ക്കാരിന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ് , സിൽവർലൈൻ സർവേ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

By - Siju Kuriyedam Sreekumar -- Monday, March 28, 2022 , 01:20 PM

ന്യൂഡൽഹി∙ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി. സിൽവർലൈൻ സർവേ തുടരാം. സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സാമൂഹിക ആഘാത പഠനം നടത്തുന്നതിൽ എന്താണു തെറ്റെന്ന് സുപ്രീം കോടതി ചോദിച്ചു. നടപടികളിൽ ഇടപെടാനാകില്ലെന്നാണു സുപ്രീം കോടതിയുടെ നിലപാട്.

സില്‍വര്‍ ലൈന്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ആലുവ സ്വദേശിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെയാണ് സര്‍വേ നടക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സിൽവർ ലൈൻ പദ്ധതി സർവേ നടപടികൾ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ അംഗീകരിച്ചായിരുന്നു ഉത്തരവ്.ഇതിനെതിരെയാണ് ഹര്‍ജിക്കാരന്‍ സുപ്രീംകോടതിയെ സമീപിച്ചത്. സാമൂഹ്യ ആഘാത പഠനം സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ നിശിതമായ ഭാഷയില്‍ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തു. സില്‍വര്‍ ലൈനിനെതിരേ വിവിധ ഭാഗങ്ങളില്‍നിന്ന് കടുത്ത വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസകരമാണ് സുപ്രീം കോടതി ഉത്തരവ്. ഡിപിആർ തയാറാക്കിയതിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്നതും ഒഴിവാക്കി. 

The Supreme Court rejected a petition seeking to block the Silverline survey

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment