visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Rajinlal
RajinlalPhoto Credit : Social Media

വിവാഹത്തിനു ശേഷം കുടുംബത്തോടൊപ്പം ഫോട്ടോഷൂട്ടിനു എത്തിയ കോഴിക്കോട് ദമ്പതികൾ ഒഴുക്കിൽപ്പെട്ടു നവ വധു രക്ഷപെട്ടു വരന്‍ മരിച്ചു

By - Siju Kuriyedam Sreekumar -- Monday, April 04, 2022 , 03:05 PM

കോഴിക്കോട്:   മാർച്ച് 14ന് വിവാഹിതരായ നവ വധുവും വരനും വിവാഹ ഫോട്ടോഷൂട്ടിനായ് കുടുംബത്തോടൊപ്പം  കോഴിക്കോട് ജാനകിക്കാട് ഭാഗത്ത് കുറ്റ്യാടിപുഴയുടെ ചവറം മൂഴിയിൽ എത്തിയതായിരുന്നു.   ഫോട്ടോഷൂട്ടിനിടെ കാലുതെറ്റി കുറ്റ്യാടിപുഴയിൽ വീണു  ഒഴുക്കിൽപ്പെടുകയായിരുന്നു . കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി രജിൻലാൽ (28) ആണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷപ്പെടുത്തി, മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിയങ്ങാട് ചങ്ങരോത്ത് സ്വദേശികളായ റെജിന്‍ലാല്‍,ഭാര്യ കനിക എന്നിവരാണ് ഒഴുക്കില്‍ പെട്ടത്

  വിവാഹ ഫോട്ടോഷൂട്ടിനായ് ജാനകിക്കാട് ഭാഗത്ത് കുറ്റ്യാടിപുഴയുടെ ചവറം മൂഴിയിൽ വധുവും വരനും കൂടെ അവരുടെ  കുടുംബത്തോടൊപ്പം  എത്തിയതായിരുന്നു. പുഴക്കരയിൽ   നിന്ന് ഫോട്ടോയും വീഡിയോയും  എടുക്കുകയായിരുന്നു . വെള്ളത്തിനടുത്തുള്ള   ചില ഫോട്ടോ ഷൂട്ട് ചെയ്യുന്നതിനിടയിൽ  പെട്ടന്ന് കാൽവഴുതി  വെള്ളത്തിലേക്ക് വീണ കനികയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ റെജിന്‍ലാല്‍ ഒഴുക്കില്‍ പെടുകയും മുങ്ങിത്താഴുകയുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞത്     .  ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഉടൻ പുറത്തെടുത്ത് പത്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.

ആരുടേയും ശല്യമില്ലാതെ പുഴയുടെ സൗന്ദര്യം ആസ്വദിക്കാനും ഒഴിവ് ദിനം ചിലവഴിക്കാനുമൊക്കെ ആള്‍കൂട്ടമുണ്ടാകാറുണ്ടിവിടെ.ഏറെ ശ്രദ്ധിക്കപ്പെടേണ്ടതും ചിന്തക്ക് വക നൽകുന്നതും ആയതാന്  ഈ മരണകാരണം. കത്തിയെരിയുന്ന മീനച്ചൂടിലും ശാന്തമായി ഒഴുകി സഞ്ചാരികളെ മയക്കുന്ന പുഴയാണ് ജാനകിക്കാടിനുള്ളിലെ നിഗൂഢതകള്‍ നിറഞ്ഞ പുഴ. പുഴയുടെ സൗന്ദര്യം കണ്ട് അറിയാതെ ഇറങ്ങിയാല്‍ ഇവിടെ മരണമുറപ്പാണെന്ന് മുന്‍ അനുഭവം ചൂണ്ടിക്കാട്ടി പറയുന്നു നാട്ടുകാര്‍. ഇതിനിടെ നാട്ടുകാരും അല്ലാത്തവരുമായ നിരവധി പേരെ മരണത്തിന്റെ മുഖം കാണിച്ചിട്ടുണ്ടിവിടം. ഇതില്‍ കുട്ടികളും സഞ്ചാരികളും വിദ്യാര്‍ഥികളുമെല്ലാം പെടും. ഇവിടെയാണ് തിങ്കളാഴ്ച രാവിലെ നവദമ്പതികള്‍ ഒഴുക്കില്‍ പെടുകയും നവ വരന്‍ ചുഴിയില്‍ പെട്ട് മരിക്കുകയും ചെയ്തത്.  പ്രീ-വെഡിംഗ്/പോസ്റ്റ് വെഡിംഗ് ഷൂട്ടുകൾ നമ്മുടെ സമൂഹത്തിൽ ഇപ്പോൾ സർവസാധാരണമായ കാഴ്ചകളാണ്. ഇത്തരം പല ഫോട്ടോ/വീഡിയോകളും പുതുമയ്ക്കുവേണ്ടി ഏറെ സാഹസികമായി, അപകടകരമായ സ്‌ഥലങ്ങളിൽ ചിത്രീകരിക്കുന്നതായി കാണാറുണ്ട്. പലപ്പോഴും അപരിചിതമായ ലൊക്കേഷനുകളിൽ ഇത്തരം ഷൂട്ടുകൾ സംഘടിപ്പിക്കുമ്പോൾ, ഒരു അപകടം ഉണ്ടായാൽ നേരിടേണ്ടതായ മിനിമം രക്ഷാമാർഗങ്ങൾ  ഫോട്ടോഗ്രാഫർമാരോ ദമ്പതിമാരോ എടുക്കാറില്ല അല്ലെങ്കിൽ അതെ പറ്റി ബോധവാന്മാരല്ല എന്നതാണ് ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നതിനു കാരണം . നീന്തൽ അറിയാത്തവർ ദയവു ചെയ്തു പുഴയിൽ ഇറങ്ങി ഉള്ള അഭ്യാസങ്ങൾക്കു മുതിരാതിരിക്കുക . ആല്‍ബം ഷൂട്ടിനായും സേവ് ദ ഡേറ്റ് ഷൂട്ടിനുമെല്ലാം മിക്കപ്പോഴും ഇവിടെ ആള്‍ തിരക്കുണ്ടാവും. 

ചുറ്റുമുള്ള കാടും അതിന് നടുവിലൂടെയുള്ള പുഴയുമെല്ലാം ഇവിടെയെത്തുന്നവരെയെല്ലാം ആകര്‍ഷിക്കുന്നതാണ്. ആളുകള്‍ ഏറെയെത്താറുണ്ടെങ്കിലും ഒരു തരത്തിലുമുള്ള സുരക്ഷാ ക്രമീകരണങ്ങളും പുഴയോരത്തോ കാട്ടിനുള്ളിലോ ഇല്ല എന്നതാണ് വസ്തുത. പലപ്പോഴും നാട്ടുകാര്‍ പറയുന്നത് അനുസരിക്കാനൊന്നും ഇവിടെയെത്തുന്നവര്‍ തയ്യാറാവുകയുമില്ല. ഇത് വലിയ അപകടത്തിലേക്കും വഴിവെച്ചിട്ടുമുണ്ട്. ദൂര സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ പോലും ഒരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ പുഴയിലിറങ്ങി കുളിക്കുന്നത് പതിവ് കാഴ്ചയാണ്. ഓരോ അപകടമുണ്ടാകുമ്പോഴും സുരക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയരാറുണ്ടെങ്കിലും ഒന്നും നടപ്പിലാവില്ലെന്ന് പറയുന്നു നാട്ടുകാര്‍ . ടൂറിസം മേഖലയിലാണിവിടം. പലപ്പോഴും വേലിയേറ്റത്തിന്റേയും വേലിയിറക്കത്തിന്റേയും ജലപ്രവാഹവും പതിവാണ്. വളരെ പെട്ടെന്ന് ജലനിരപ്പുയരുകയും താഴുകയും ചെയ്യും. ചില നേരങ്ങളില്‍ പുഴ മുറിച്ചു കടക്കാനാവും. അത്രയും ശാന്തമാണ്. അതേ സമയത്തു തന്നെ പെട്ടെന്നു വെള്ളപ്പൊക്കവും ഉണ്ടാകും. അതുകൊണ്ടു തന്നെ ചതിയന്‍ പുഴയെന്നാണ് ജാനികക്കാട് പുഴയെ അറിയപ്പെടുന്നത്. അടിയില്‍ ഉരുളന്‍ കല്ലുകളാണ്. അതിനിടയില്‍ വലിയ ചുഴികളുമുണ്ട്. കയാക്കിംഗ് പരിശീലനത്തിന്റെ ഭാഗമായുള്ള മീന്തുള്ളിപാറയും ഇതിനടുത്താണ് അതും കൂടി ആണ് ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു .



Groom drowns during Kozhikode wedding photoshoot



Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   



LEAVE A REPLY

Security code:

COMMENTS

Be the first to comment