visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Muvattupuzha Urban Bank evicted two children and attaches house , Mathew Kuzhalnadan save children
Muvattupuzha Urban Bank evicted two children and attaches house , Mathew Kuzhalnadan save childrenPhoto Credit : Siju Kuriyedam Sreekumar

ജപ്തി ചെയ്തു പ്രായപൂർത്തി ആകാത്ത കുട്ടികളെ ഇറക്കിവിട്ടശേഷം മുഖം രക്ഷിക്കാൻ സഹായവുമായി ഇടതുസംഘടന, സഹായം നിരസിച്ച് അജേഷ്

By - Siju Kuriyedam Sreekumar -- Monday, April 04, 2022 , 10:56 PM

മൂവാറ്റുപുഴ:ഹൃദ്രോഗിയായ അജേഷ് ആശുപത്രിയിലായിരിക്കെ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളടക്കം നാലു മക്കളെ ഇറക്കിവിട്ട് വീട് ജപ്തിചെയ്ത മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് അധികൃതരുടെ നടപടി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു . അതിന്റെ മാനക്കേടിൽനിന്നു മുഖം രക്ഷിക്കാൻ സഹായ ഹസ്തവുമായി സഹകരണ ബാങ്ക് ജീവനക്കാരുടെ ഇടത് സംഘടനയായ കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ  . സഹകരണ ബാങ്ക് ജീവനക്കാരുടെ ഇടത് സംഘടനയായ കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയനാണ് ബാങ്കിലെ അജേഷിന്റെ വായ്പാ കുടിശിക അടച്ചുതീര്‍ത്തത്.  ഇടതുസംഘടനയില്‍പ്പെട്ട ബാങ്ക് ജീവനക്കാരുടെ  ഈ സഹായമാണ് വീട്ടുടമ അജേഷ് നിരസിച്ചിട്ടുള്ളത്. സഹായിക്കാനാണെങ്കില്‍ നേരത്തേ ആകാമായിരുന്നെന്ന് അജേഷ് പ്രതികരിച്ചു.

സഹകരണ ബാങ്ക് ജീവനക്കാരുടെ ഇടത് സംഘടന അജേഷിന്റെ വായ്പാതുക അടച്ചതു സംബന്ധിച്ച് ബാങ്ക് മേധാവി ഗോപി കോട്ടമുറിക്കല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമിട്ടിരുന്നു. അജേഷിന്റെ ബാധ്യത ഏറ്റെടുക്കുമെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ അതിനുമുമ്പേ ലോണ്‍ അടച്ച് തീര്‍ക്കുകയായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്കാണ് പായിപ്ര പേഴയ്ക്കാപ്പിള്ളി വലിയപറമ്പില്‍ വി.എ. അജേഷ്‌കുമാറിന്റെ വീട് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജപ്തിചെയ്തത്. ഇതിനെതിരേ നാട്ടുകാരും ജനപ്രതിനിധികളും രംഗത്തുവരുകയും മാത്യു കുഴല്‍നാടന്‍ വീടിന്റെ സീല്‍ ചെയ്ത താഴ് തകര്‍ത്ത് രാത്രി കുട്ടികളെ വീട്ടില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംഭവം വിവാദമായതോടെയാണ് കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ലോണ്‍ അടച്ച് വിഷയം പരിഹരിച്ചത്.

Muvattupuzha Urban Bank attached a house and evicted two children


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   



LEAVE A REPLY

Security code:

COMMENTS

Be the first to comment