visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Devsya and Locked Rice Mill
Devsya and Locked Rice MillPhoto Credit : FB Post

കേരളത്തിൽ വ്യവസായികൾക്ക് രക്ഷയില്ല , കർഷകരെ സഹായിച്ച വ്യവസായിയുടെ വീട് അടക്കം ജപ്തിയില്‍ ,30 പേർക്ക് ആശ്രയം ആയിരുന്ന ഒരു വ്യവസായത്തിന് കൂടി താഴ് വീണു .

By - Siju Kuriyedam Sreekumar -- Tuesday, April 05, 2022 , 12:05 PM

ആലപ്പുഴ:കേരളം  വ്യവസായ സൗഹൃദ സംസ്ഥാനമാണ്  എന്ന് മന്ത്രിയും മുഖ്യനും കൂടെ കൂടെ പറയുമ്പോഴും  ദിനം പ്രതി പൂട്ടിപോകുന്ന വ്യവസായങ്ങളുടെ എണ്ണം കൂടി വരുന്നതല്ലാതെ കുറയുന്നില്ല . ഒന്നുകിൽ അപര്യാപ്തമായ നയങ്ങളും നിയമങ്ങളും അല്ലെങ്കിൽ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം ആണ് അതികം വ്യവസായങ്ങളും പൂട്ടി പോകുന്നത് . പിന്നെ കൈക്കൂലി യും നോക്ക് കൂലിയും കൊടുത്തു വലയുന്ന സംരംഭകർ ഗത്യന്തരം ഇല്ലാതെ പൂട്ടുന്നതും ഉണ്ട് .  

   ഒരു പ്രതിസന്ധിഘട്ടത്തിൽ കർഷകരെ രക്ഷിക്കാൻ, കളക്ടറുടെ വാക്കുകേട്ട് നെല്ലുസംഭരിച്ച ചെറുകിട വ്യവസായി കടത്തിൽമുങ്ങി. 18-ന് 25 സെന്റിലെ വീട്‌ ജപ്തിയാകും. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ തെറ്റായ റിപ്പോർട്ടുകളും പിടിവാശിയുംമൂലം തകർന്നുപോയത് 30 പേർക്ക് ജോലി നൽകിയിരുന്ന ഒരു വ്യവസായമാണ്.

    അങ്ങനെ പൂട്ടി പോയ ഒരു സംരംഭകന്റെ അനുഭവം വായിക്കാം  . പുന്നപ്രയിൽ ദേവസ്യ ജോസഫ് 1996-ൽ തുടങ്ങിയ സെയ്ന്റ് തോമസ് മോഡേൺ റൈസ് മില്ല് പൂട്ടിയിട്ട് ഒമ്പതുവർഷമായി. കർഷകരിൽനിന്ന്‌ നെല്ലു വാങ്ങി മുത്തരി എന്ന ബ്രാൻഡിൽ വിറ്റിരുന്നു. 2005-ൽ സപ്ലൈകോ നേരിട്ട് നെല്ലുസംഭരണം തുടങ്ങിയതോടെ ബ്രാൻഡ് അരിയുടെ ഉത്പാദനം നിർത്തി.

അങ്ങനെ ഇരിക്കെ ആണ്  സപ്ലൈകോ സംഭരിച്ചുനൽകുന്ന നെല്ല് അരിയാക്കി നല്കാൻ തുടങ്ങിയത് . നെല്ലിന്റെ 68 ശതമാനം അരി സപ്ലൈകോയ്ക്കു നൽകണം എന്നാണ് കരാർ .പക്ഷെ  2013-ൽ ഉപ്പുവെള്ള കയറ്റംമൂലം നെല്ലിന്റെ നിലവാരം കുറഞ്ഞു. 68 ശതമാനം അരി നൽകാൻ കഴിയാത്തതിനാൽ മില്ലുകാർ നെല്ലെടുക്കാൻ വിസമ്മതിച്ചു . അന്നത്തെ കളക്ടർ പി. വേണുഗോപാൽ മില്ലുടമകളുടെ യോഗം വിളിച്ചെങ്കിലും  ആരും സമ്മതിച്ചതും ഇല്ലാ . ആ ഘട്ടത്തിലാണ് ദേവസ്യയോട് കളക്ടർ നാട്ടുകാരനെന്ന നിലയിൽ മാനുഷികപരിഗണന നൽകി സംഭരിക്കണമെന്നാവശ്യപ്പെട്ടത്.

കളക്ടറുടെ വാക്ക് കേട്ട്  മനസില്ലാ മനസോടെ സമ്മതിക്കുകയായിരുന്നു  കാരണം  നഷ്ടംവരുമെന്ന്‌ ദേവസ്യ ചൂണ്ടിക്കാണിച്ചെങ്കിലും കർഷകരെ സഹായിച്ചാൽ തിരിച്ചും സഹായിക്കാമെന്ന ഉറപ്പു കലക്റ്റർ കൊടുത്തിരുന്നു . അതനുസരിച്ചു ദേവസ്യ   13,445 ക്വിന്റൽ നെല്ലു സംഭരിച്ചു. 50 ശതമാനംപോലും അരി ലഭിച്ചില്ല. 5991 ക്വിന്റൽ സപ്ലൈകോയ്ക്കു നൽകി. ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കിയെങ്കിലും 600 ക്വിന്റൽ അവർ ഏറ്റെടുത്തില്ല. മില്ലിൽത്തന്നെ കിടന്നു. 68 ശതമാനം അരി കൊടുക്കാത്തതോടെ സപ്ലൈകോ പണം നൽകിയില്ല. 

പലതവണ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവു നേടിയെങ്കിലും അതൊന്നും നടപ്പായില്ല. കളക്ടർ സ്ഥലംമാറിപ്പോകുകയും ചെയ്തു. ഇതിനിടെ അരി തിരിമറിയെന്നു കാണിച്ച് ദേവസ്യയ്ക്കെതിരേ സപ്ലൈകോ കേസ് നൽകിയെങ്കിലും ഹൈക്കോടതി റദ്ദാക്കി. മനുഷ്യത്വപരമായ നിലപാടു സ്വീകരിച്ചതാണോ താൻ ചെയ്ത തെറ്റെന്ന് ദേവസ്യ ജോസഫ് ചോദിക്കുന്നു. നെഞ്ചു പൊട്ടിപ്പോകുമെന്നതിനാൽ മില്ലു കാണാൻപോലും പോകാറില്ല. ഇനി തുടങ്ങാൻ നാലുകോടിയെങ്കിലും വേണം. എങ്കിലും ഒരിക്കൽക്കൂടി തുറക്കണമെന്നാഗ്രഹമുണ്ട്. 50 പേർക്കു ജോലി കിട്ടും. -അദ്ദേഹം പറഞ്ഞു.

ഐ.ടി.ഐ. പഠിച്ചിട്ടുള്ള ദേവസ്യ മോട്ടോർ നന്നാക്കുന്ന ജോലികൾ വീട്ടിലിരുന്നു ചെയ്യുന്നു. ഭാര്യ കുഞ്ഞുമോൾ, മകൻ തോമസ് ദേവസ്യ എന്നിവർക്കൊപ്പമാണ് താമസം. മൂത്തമകൻ ജോസഫ് ദേവസ്യയ്ക്ക് അമേരിക്കയിൽ ജോലി ലഭിച്ചതാണ് നേരിയ ആശ്വാസം. മൂത്തമകൻ പണിത വീട്ടിലേക്കു താമസം മാറ്റിയിരിക്കുകയാണ് കുടുംബം.

   ബാങ്കിൽ നിന്ന് 43 ലക്ഷംരൂപ വായ്പയെടുത്ത് തുടങ്ങിയ മില്ല് 2013 സെപ്റ്റംബർ 30-ന് പൂട്ടിപ്പോയി. സെക്യൂരിറ്റി നിക്ഷേപമായ ആറുലക്ഷവും 20 ലക്ഷംരൂപ ബാങ്ക് ഗാരന്റിയും സപ്ലൈകോ പിടിച്ചു. നെല്ല് അരിയാക്കിക്കൊടുത്തതിന്റെ 10.49 ലക്ഷം (മൂന്നും ചേർത്ത് 36.49 ലക്ഷം) കിട്ടിയതുമില്ല. വായ്പ തിരിച്ചടവു മുടങ്ങിയതോടെയാണ് കളർകോട് സനാതനപുരത്തുള്ള വീട്‌ ജപ്തിയാകുന്നത്.

ഇതിനിടെ, എസ്. ഹരികിഷോർ ചെയർമാനായ മൈക്രോ ആൻഡ് സ്മോൾ എന്റർപ്രൈസസ് ഫെസിലിറ്റേഷൻ കൗൺസിൽ (എം.എസ്.ഇ.എഫ്.സി.) ദേവസ്യയ്ക്കനുകൂലമായി പലതവണ വിധിച്ചു.

     സപ്ലൈകോ ഓരോതവണയും ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. 36.49 ലക്ഷംരൂപ 2013 ഒക്ടോബർ 10 മുതൽ മൂന്നിരട്ടി പലിശസഹിതം ദേവസ്യയ്ക്ക് നൽകാൻ വിധിച്ചിട്ടുണ്ട്. പക്ഷേ, നൽകുന്നില്ല. സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് വ്യവസായമന്ത്രിക്കും ദേവസ്യ നിവേദനം നൽകിയിട്ടുണ്ട്. 

ഇതാണ് കേരളത്തിൽ വ്യവസായം തുടങ്ങുന്ന ഓരോ സംരഭകന്റെയും അവസ്ഥ . സർക്കാരിന്റെ ഭാഗത്തു നിന്ന് സഹകരണം ഇല്ലാതെ ഒരു സംരംഭകനും ഒന്നും ചെയ്യാൻ പറ്റില്ല . 


In Kerala, industrialists have no recourse



Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   
 



LEAVE A REPLY

Security code:

COMMENTS

Be the first to comment