visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Tsunami Jason and his accomplice shaheen  arrested
Tsunami Jason and his accomplice shaheen arrestedPhoto Credit : Thrissur City Police

നിരവധി മോഷണ കേസിലെ പ്രതിയായ സുനാമി ജയ്സണും സഹായി ഷഹീനും അറസ്റ്റിൽ

By - Siju Kuriyedam Sreekumar -- Monday, April 18, 2022 , 11:55 PM

 കേരളത്തിലെ വിവിധ ജില്ലകളിൽ ആളില്ലാത്ത വീടുകളിൽ മോഷണം പതിവാക്കിയ സുനാമി ജയ്സൺ എന്ന ജയ്സൺ (52) ചെറിയാക്കര വീട്, ചാലക്കുടി എന്നയാളെയും മോഷണം മുതലുകൾ വിറ്റു കൊടുക്കുന്നതിനും മറ്റും ജയ്സണ് സഹായം ചെയ്തുകൊടുത്ത പാവറട്ടി മരുതയൂരിലുള്ള, തൊണ്ണൂർ കൊടി വീട്ടിൽ ഷഹീൻ (30) എന്നയാളെയുമാണ് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യയുടെ നേതൃത്വത്തിലുള്ള തൃശ്ശൂർ സിറ്റി ഷാഡോ പോലീസും, ചേലക്കര പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. 

ഇക്കഴിഞ്ഞ മാർച്ച് 26ന് ചേലക്കര അന്തിമഹാകാളൻകാവ് ഉത്സവദിവസം ചേലക്കര നാട്ട്യൻ ചിറ ദേശത്തുള്ള ഒരു വീട് കുത്തിത്തുറന്ന് 12 പവൻ സ്വർണാഭരണങ്ങളും 50,000/ രൂപയും മോഷണം നടത്തിയിട്ടുണ്ടെന്നും, മാളയിലെയും കോട്ടയത്തെയും ഓരോ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുകയും ചെയ്തിട്ടുണ്ടെന്നും പ്രതി പോലീസിനോട് പറഞ്ഞു.

ഒരു വർഷം മുൻപ് ആലുവയിൽ മോഷണത്തിന് പിടിച്ച ശേഷം മൂന്നു മാസം മുൻപാണ് പ്രതി ജാമ്യം എടുത്ത് ജയിലിൽ നിന്നും ഇറങ്ങിയത്. ആളില്ലാത്ത വീടുകളിൽ മാത്രം മോഷണം നടത്തുന്ന പ്രതി വീടിനു മുൻപിൽ ന്യൂസ് പേപ്പർ എടുക്കാതെ കിടക്കുന്നതായി കണ്ടാൽ ആളില്ല എന്നുറപ്പിച്ച് ആ വീട്ടിൽ മോഷണം നടത്തുന്നതാണ് ജയ്സന്റെ രീതി. പ്രതിക്കു മുൻപ് ചാലക്കുടി, കൊടകര, കൊടുങ്ങല്ലൂർ, പാലക്കാട്, എറണാകുളം എന്നീ സ്ഥലങ്ങളിൽ മോഷണ കേസുകൾ ഉണ്ട്. ചേലക്കരയിൽ നിന്നും മോഷണം നടത്തി കിട്ടിയ സ്വർണാഭരണങ്ങളിൽ  52 ഗ്രാം സ്വർണവും 34,000/ രൂപയും പ്രതിയുടെ കയ്യിൽ നിന്നും പോലീസ് കണ്ടെടുത്തു .
കുന്നംകുളം ഏ സിപി സിനോജ്, തൃശ്ശൂർ സ്പെഷ്യൽ ബ്രാഞ്ച് എ സി പി സുമേഷ്, ചേലക്കര സി ഐ ബാലകൃഷ്ണൻ,എസ് ഐ ആനന്ദ്, തൃശൂർ സിറ്റി ഷാഡോ പോലീസ് എസ് ഐ സുവ്രത കുമാർ എൻ ജി,റാഫി പി എം, ഗോപാലകൃഷ്ണൻ കെ,രാകേഷ് പി,സീനിയർ സിപിഒ മാരായ  ജീവൻ ടീവി പഴനി സ്വാമി പി കെ,ലി കേഷ് എം സ്, വിപിൻ ദാസ്,നൗഫൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്


Tsunami Jason and his accomplice shaheen  arrested

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  https://twitter.com/VisumExpresso 



LEAVE A REPLY

Security code:

COMMENTS

Be the first to comment