visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Reshma
ReshmaPhoto Credit : Facebook

നേതാക്കൾ സംഘിപ്പട്ടം ചാർത്താൻ ശ്രമിക്കുമ്പോഴും രേഷ്മയും ഭർത്താവും സിപിഎമ്മുകാർ തന്നെയെന്നതിന് തെളിവുകൾ ഏറെ ; ഗൾഫിലും നാട്ടിലും കട്ട സഖാവ്; നല്ല ടീച്ചർക്കുള്ള അവാർഡ് നേടിയ ഇം​ഗ്ലീഷ് അധ്യാപിക

By - Visum Expresso -- Monday, April 25, 2022 , 08:35 AM

കണ്ണൂർ: സിപിഎം പ്രവർത്തകനായ പുന്നോൽ ഹരിദാസനെ വധിച്ച കേസിലെ മുഖ്യപ്രതി നിജിൽ ദാസിനെ ഒളിവിൽ താമസിപ്പിച്ച പി രേഷ്മയെ സംഘിയാക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ തന്നെ പ്രചാരണം ശക്തമാകുമ്പോഴും രേഷ്മയും ഭർത്താവ് പ്രശാന്തും സിപിഎം പ്രവർത്തകർ എന്നതിന് തെളിവുകൾ ഏറെ. ​ഗൾഫിലും സൈബർ ഇടങ്ങളിലുമെല്ലാം സിപിഎമ്മിന്റെയും പിണറായി വിജയന്റെയും ശക്തരായ പ്രചാരകരായിരുന്നു പ്രശാന്തും ഭാര്യയും.

പ്രശാന്തിന്റെയും ഭാര്യ രേഷ്മയുടെയും മാതാപിതാക്കളും ബന്ധുക്കളുമെല്ലാം പതിറ്റാണ്ടുകളായി സിപിഎം അനുഭാവികളാണ്. ചെങ്കൊടികളും മുഖ്യമന്ത്രി പിണറായി വിജയന്റെ വാഴ്ത്തുപാട്ടുകളുമാണ് മിക്കവരുടെയും ഫെയ്സ്ബുക് പ്രൊഫൈലുകൾ നിറയെ. സൈബർ ഗ്രൂപ്പുകളിലും പങ്കാളിത്തമുണ്ട് പലർക്കും. ചെങ്കൊടിയുടെ പശ്ചാത്തലത്തിലുള്ള പ്രൊഫൈൽ പിക്ചറാണ് ഫെയ്സ്ബുക്കിൽ പ്രശാന്തിന്റേത്. ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസിന്റെ പോസ്റ്ററുകൾ ഉൾപ്പെടെ ഷെയർ ചെയ്തിട്ടുണ്ട് പ്രശാന്ത്.

രേഷ്മയ്ക്ക് പ്രത്യക്ഷത്തിൽ രാഷ്ട്രീയബന്ധമില്ലെങ്കിലും ജോലി ചെയ്യുന്ന വിദ്യാലയവുമായി ബന്ധപ്പെട്ട് ഇവർക്ക് സംഘ്പരിവാറുമായി അടുപ്പമുണ്ടെന്നാണു പൊലീസിന്റെ നിഗമനം. രേഷ്മയുടെ ഫെയ്സ്ബുക് പ്രൊഫൈലിലും രാഷ്ട്രീയ ആഭിമുഖ്യം പ്രകടമാക്കുന്ന പോസ്റ്റുകളില്ല. അതേസമയം, നേരത്തേ ​ഗൾഫിലായിരുന്നപ്പോഴും ഇരുവരും സിപിഎം അനുകൂല സംഘടനയുടെ സജീവ പ്രവർത്തകരായിരുന്നു.

രേഷ്മ ​ഗൾഫിലും സഖാവ്

രേഷ്മയും ഭർത്താവ് പ്രശാന്തും മുമ്പ് സൗദി അറേബ്യയിലായിരുന്നു. ഇവിടെ സി.പി.എം പ്രവാസി സംഘടനയായ ഖസീം പ്രവാസി സംഘത്തിൻറെ പ്രധാനഭാരവാഹികളായിരുന്നു ഇരുവരും. ബുറൈദ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ അധ്യാപികയായിരുന്ന രേഷ്മ ഖസീം പ്രവാസി സംഘത്തിൻറെ വനിതാ സംഘടന ‘സർഗശ്രീ’യുടെ കേന്ദ്രകമ്മിറ്റി സെക്രട്ടറിയായിരുന്നു. പത്ത് വർഷത്തോളം ബുറൈദയിലായിരുന്നു രേഷ്മയുടെ ഭർത്താവ് പ്രശാന്തിന്റെ ജോലി. ഇവിടുള്ള സുഹൃത്തുക്കൾക്കും സാമൂഹ്യ പ്രവർത്തകർക്കും അറിയാവുന്ന പ്രശാന്ത് ഒരു ഉറച്ച സിപിഎമ്മുകാരനാണ്. ഖസീം പ്രവാസി സംഘത്തിൻറെ പ്രസിഡൻറ്​, രക്ഷാധികാരി പദവികൾ ഇദ്ദേഹം ദീർഘകാലം വഹിച്ചിരുന്നു. രേഷ്മയുടെ അറസ്റ്റോടെ പ്രതിരോധത്തിലായ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഇരുവരെയും തള്ളിപ്പറഞ്ഞതിന്റെ ഞെട്ടലിലാണ് സൗദിയിലെ പഴയ സഹപ്രവർത്തകരും ബുറൈദയിലെ മലയാളി സമൂഹവും.

ദീർഘകാലം ബുറൈദയിൽ പ്രവാസിയായിരുന്ന പ്രശാന്ത്​ ഒരു സ്വകാര്യ മെയിൻറനൻസ്​ കമ്പനിയിൽ ജീവനക്കാരനായിരുന്നു. നാട്ടിൽ വെച്ച്​ തന്നെ അടിയുറച്ച സി.പി.എം പ്രവർത്തകനെന്ന നിലയിൽ സൗദിയിലെത്തിയ ശേഷം പ്രവാസി സംഘവുമായി ബന്ധപ്പെട്ട്​ വളരെ വേഗം നേതൃപദവിയിലേക്ക്​ ഉയർന്നുവരികയായിരുന്നു. ഈ ദമ്പതികൾ മുൻനിരയിൽ ഇല്ലാത്ത ഒരു പരിപാടിയും ആ കാലയളവിൽ ബുറൈദയിലെ പാർട്ടി പ്രവർത്തകർക്ക് ഇല്ലായിരുന്നു. കക്ഷിഭേദമില്ലാതെ മലയാളി സമൂഹം സംഘടിപ്പിച്ച പൊതുപരിപാടികളിലും ഇരുവരും സജീവമായിരുന്നു.

രേഷ്മ പ്രവാസം അവസാനിപ്പിച്ച്​ മടങ്ങിയപ്പോൾ സർഗശ്രീ വിപുലമായ യാത്രയയപ്പ് നൽകിയതിൻറെ വാർത്ത പ്രസിദ്ധീകരിച്ച പത്രകട്ടിങ്ങുകളും പുറത്തുവന്നിട്ടുണ്ട്​. അഞ്ചുവർഷം മുമ്പാണ്​​ സ്വകാര്യ കമ്പനി ജോലി ഉപേക്ഷിച്ച്​ പ്രശാന്തും നാട്ടിലേക്ക്​ മടങ്ങിയത്​.

നാട്ടിൽ നേടിയത് ബെസ്റ്റ് ടീച്ചർക്കുള്ള അവാർഡ്

​ഗൾഫിൽ നിന്നും തിരിച്ചെത്തിയ ശേഷമാണ് രേഷ്മ പുന്നോൽ അമൃത വിദ്യാലയത്തിലെ ഇം​ഗ്ലീഷ് അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. സ്കൂളിന്റെ മീഡിയ കോർഡിനേറ്ററും രേഷ്മയായിരുന്നു. ഇക്കഴിഞ്ഞ വർഷം അസോസിയേഷൻ ഓഫ് ഷോർട്ട് മൂവി മേക്കേഴ്സ് ആൻഡ് ആർട്ടിസ്റ്റ് എന്ന സംഘടന മികച്ച അധ്യാപികയായി തെരഞ്ഞെടുത്തതും രേഷ്മയെ ആയിരുന്നു.

പ്രശാന്തിന്റെ തറവാടു വീട് നിന്നിരുന്ന പിണറായി പാണ്ട്യാല മുക്കിലെ രയരോത്ത് പൊയിലിൽ രണ്ടു വർഷം മുൻപാണ് പ്രശാന്തും രേഷ്മയും ചേർന്ന് മയിൽപ്പീലി എന്ന പേരിൽ പുതിയ വീട് നിർമിച്ചത്. പ്രശാന്തിന്റെ സഹോദരങ്ങളും അമ്മയുമെല്ലാമാണ് ചുറ്റുപാടുമുള്ള വീടുകളിലെ താമസക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ പിന്നിലെ ഇടവഴിയിലൂടെ നടന്നാൽ ഇവിടേക്ക് എത്താൻ നൂറു മീറ്ററോളം ദൂരമേ ഉണ്ടാകൂ. പാർട്ടി പ്രവർത്തകന്റെ കൊലപാതകക്കേസിലെ ഒന്നാം പ്രതി പാർട്ടിക്കോട്ടയിൽ തന്നെ താമസിച്ചിട്ടും അറിയാതെ പോയതു സംബന്ധിച്ച് പാർട്ടി അനുഭാവികൾക്കിടയിലും വലിയ ചർച്ചയാണ്. അണ്ടല്ലൂരിൽ പ്രശാന്ത് വാങ്ങിയ സ്ഥലത്ത് ഇവർക്ക് മറ്റൊരു വീടുമുണ്ട്.

മാർച്ച് 23നാണ് പ്രശാന്ത് വിദേശത്തേക്കു പോയത്. അതിനു ശേഷം രേഷ്മ അണ്ടല്ലൂരിലെ വീട്ടിലായിരുന്നു മക്കൾക്കൊപ്പം താമസം. തുടർന്നാണ് പാണ്ട്യാല മുക്കിലെ വീട് വാടകയ്ക്കു കൊടുക്കാൻ തീരുമാനിച്ചത്. സിപിഎമ്മിന്റെ നേതൃത്വത്തിൽ പിണറായിൽ സംഘടിപ്പിച്ചിരുന്ന ‘പിണറായിപ്പെരുമ’ പരിപാടിക്ക് എത്തിയവരാണ് ഏപ്രിൽ 1 മുതൽ 8 വരെ ഇവിടെ താമസിച്ചിരുന്നത്. ഇവർ പോയതിനു ശേഷം ഏപ്രിൽ 13ന് വീട് വൃത്തിയാക്കിയിട്ടു. അധ്യാപക ദമ്പതികൾ താമസത്തിനായി വരുന്നു എന്നായിരുന്നു സമീപത്തെ ബന്ധുവീടുകളിലുള്ളവരോട് പറഞ്ഞിരുന്നത്. എന്നാൽ എത്തിയത് നിജിൽ ദാസായിരുന്നു.

ഇയാളെ ഇവരിൽ പലരും വീട്ടിൽ കണ്ടിരുന്നെങ്കിലും പുന്നോൽ ഹരിദാസ് കൊലക്കേസ് പ്രതിയാണെന്ന കാര്യം പൊലീസ് കഴിഞ്ഞ ദിവസം രാത്രി വീടുവളയുന്നതുവരെ ആരും അറിഞ്ഞിരുന്നില്ല. ഇയാൾ ഇവിടെ താമസം തുടങ്ങിയതിനു ശേഷം സ്കൂളിലേക്കു പോകുന്ന വഴി രണ്ടു മൂന്നു ദിവസം രാവിലെ രേഷ്മ സ്കൂട്ടറിൽ വീട്ടിൽ വരുന്നതും ഉടൻ തന്നെ മടങ്ങുന്നതും കണ്ടിരുന്നതായി തൊട്ടടുത്ത വീട്ടിലുള്ള ബന്ധുക്കൾ പറഞ്ഞു. വീട് നോക്കാനായി എത്തിയതാണെന്നാണ് കരുതിയതെന്നും ക്രിമിനൽ പശ്ചാത്തലമുള്ള ആൾക്കാണ് വീട് വാടകയ്ക്ക് നൽകിയതെന്ന് അറിഞ്ഞിരുന്നില്ലെന്നും ഇവർ പറഞ്ഞു. സ്ത്രീകളെ ആരെയും കാണാത്തതിനാലും പിണറായിപ്പെരുമ പരിപാടിക്ക് എത്തിയവരെപ്പോലെ കുറച്ചു ദിവസത്തേക്ക് മാത്രം താമസിക്കാൻ എത്തിയവർ ആരെങ്കിലും ആയിരിക്കും എന്നു കരുതി പരിചയപ്പെടാൻ ശ്രമിച്ചില്ലെന്നും ഇവർ പറഞ്ഞു.

Reshma and her husband are CPM members

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  https://twitter.com/VisumExpresso 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment