visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Arjun Ayanki
Arjun AyankiPhoto Credit : F B Post

പാർട്ടിക്കെതിരായ അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനാവില്ല

By - Siju Kuriyedam Sreekumar -- Tuesday, June 07, 2022 , 06:55 PM
കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയും സിപിഎം സൈബർ സഖാവുമായി അറിയപ്പെടുന്ന അർജുൻ ആയങ്കിയ്‌ക്കെതിരെ കാപ്പ ചുമത്തി. അര്‍ജുന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി. ഡിഐജി രാഹുല്‍ ആര്‍. നായരുടേതാണ് ഉത്തരവ്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാര്‍ശ സ്വീകരിച്ചാണ് റേഞ്ച് ഡിഐജി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍ കസ്റ്റംസ് കേസില്‍ ജാമ്യ വ്യവസ്ഥയില്‍ തുടരുകയാണ് അര്‍ജുന്‍ ആയങ്കി. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ ഉള്‍പ്പെട്ട അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാപ്പ ചുമത്താന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കും ശുപാര്‍ശ നല്‍കിയിരുന്നത്.

സൈബര്‍ സഖാക്കള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും ഡിവൈഎഫിഐക്കെതിരെ സൈബര്‍ യുദ്ധം നടത്തിയതില്‍ അര്‍ജുന്‍ ആയങ്കി മുന്‍നിരയിലുണ്ടായിരുന്നു. ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായാണ് നടപടിയെന്ന് നേരത്തെ കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കരിപ്പൂർ സ്വർണക്കടത്ത് കേസ് മുഖ്യ പ്രതിയായ അർജുൻ ആയങ്കിക്കെതിരേ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോയാണ് ഡി.ഐ.ജി രാഹുൽ നാഹുൽ ആർ.നായർക്ക് ശുപാർശ നൽകിയത്. സ്വർണക്കടത്ത് ക്വട്ടേഷൻ കേസുകളുള്ള അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. ഓപ്പറേഷൻ കാവലിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാട്ടി അർജുൻ ആയങ്കിക്കെതിരേ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് നടപടി.

സമൂഹ മാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാൻ പി.ജയരാജന്റെ കൂടെ നിന്ന് ഫോട്ടോയെടുത്ത് അതുപയോഗിച്ചാണ് ആയങ്കിയും ആകാശ് തില്ലങ്കരിയും അടക്കമുള്ള സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനം എന്നായിരുന്നു ഡിവൈഎഫ്ഐയുടെ ആരോപണം. ഒരാളെ കൊല്ലാനും പാർട്ടി ഇവരെ പറഞ്ഞുവിട്ടില്ലെന്നും ഭീഷണി വേണ്ടെന്നും ഡിവൈഎഫ്ഐ നേതാവ് മനുതോമസ് പ്രതികരിച്ചിരുന്നു. എന്നാൽ അനാവശ്യമായി ദ്രോഹിച്ചാൽ പലതും തുറന്ന് പറയാൻ ഞാനും നിർബന്ധിക്കപ്പെടുമെന്ന് പറഞ്ഞ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അർജുൻ ആയങ്കി രംഗത്ത് വന്നിരുന്നു. തുടർന്നാണ് അടിയന്തരമായി ആയങ്കിക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പൊലീസിനെ സമീപിച്ചത്.

കണ്ണൂർ ജില്ലയിലെ വിവിധ രാഷ്ട്രീയ സംഘർഷങ്ങളിൽ പ്രതിയായിരുന്ന അർജുൻ ആയങ്കി ലഹരി കടത്തുകാരുമായി അടുത്തതോടെയാണ് ഡിവൈഎഫ്ഐയുമായി അകലുന്നത്. 2021 ജൂൺമാസം അർജുൻ ആയങ്കിയെ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഓഗസ്റ്റിൽ കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം നൽകി. ആകാശ് തില്ലങ്കേരിയുടെ അതിവിശ്വസ്തനാണ് ആയങ്കി. ഈ രണ്ടു പേരും സിപിഎമ്മിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.

Kappa imposed charges against Arjun Ayanki

 



LEAVE A REPLY

Security code:

COMMENTS

Be the first to comment