visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Rajarajeshwari - Bhavya , Rajarajeshwari
Rajarajeshwari - Bhavya , RajarajeshwariPhoto Credit : Siju Kuriyedam Sreekumar

പ്രായം വെറും അക്കങ്ങൾ മാത്രം എന്ന് തെളിച്ചു പ്രതിസന്ധികളെ മറികടന്ന് ചിലങ്കയണിഞ്ഞ് അൻപത്തേഴുകാരി രാജിയമ്മ അരങ്ങേറ്റം കുറിച്ചത് മകൾക്കൊപ്പം

By - Siju Kuriyedam Sreekumar -- Sunday, May 01, 2022 , 06:10 PM

തൃശൂർ  / ആനന്ദപുരം: നൃത്തവേദിയിൽ അരങ്ങേറ്റ നൃത്തം ചെയ്യുമ്പോൾ ആ അൻപത്തേഴുകാരിയുടെ കാലുകൾ വിറച്ചില്ല, ചുവടുകൾ പിഴച്ചില്ല. ആത്മസംതൃപ്തിയുടെ ഊർജവുമായി ആ അമ്മ തന്റെ അരങ്ങേറ്റം കുറിച്ചത് മകൾക്കൊപ്പമാണ്. അമ്മയും മകളും ഒരേ വേദിയിൽ ആടിയപ്പോൾ കണ്ടു നിന്നവർക്കും അതൊരു അത്ഭുത കാഴ്ച തന്നെ ആയിരുന്നു.

മകളുടെ പഠനവിജയത്തിലൂടെ സന്തോഷങ്ങൾ തിരിച്ചുകിട്ടിയപ്പോഴാണ്‌ രാജരാജേശ്വരി ഇഷ്ടങ്ങളെല്ലാം കോർത്തുകെട്ടി വീണ്ടും ചിലങ്കയണിഞ്ഞത്. എം.എസ്.ഡബ്ല്യുവിന് ‘സ്ത്രീകേന്ദ്രീകൃതപ്രവർത്തനങ്ങൾ’ പഠനവിഷയമായെടുക്കുമ്പോൾ ഭവ്യയ്ക്ക് അമ്മയുടെ ജീവിതംതന്നെയാണ് ഊർജമായത്.

ഏകമകൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകാൻ രാജരാജേശ്വരി ജീവിതത്തോട് ഒറ്റയ്ക്ക് പോരാടി. മുംബൈയിൽ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിൽ സയൻറിസ്റ്റാണ് ഭവ്യ ഇപ്പോൾ. മുരിയാട് തറയിലക്കാട് അങ്കണവാടി അധ്യാപികയായ രാജരാജേശ്വരി 15 വർഷംമുൻപാണ് ജീവിതത്തിൽ ഒറ്റയ്ക്കായത്. ഒറ്റയ്ക്കാക്കിയവർക്കു മുന്നിൽ ജീവിച്ചുകാണിക്കാൻ അവരുറച്ചു. അങ്കണവാടിയിലെ തുച്ഛവരുമാനത്തിനു മുന്നിൽ ആ നിശ്ചയം തളർന്നില്ല. രാവിലെ കുട്ടികൾക്ക് ട്യൂഷനെടുത്തു. വൈകീട്ട് അടുത്തുള്ള അമ്പലത്തിൽ വഴിപാടുകൗണ്ടറിൽ സഹായിയായി. രാത്രിയിൽ വസ്ത്രങ്ങൾ തയ്ച്ചുകൊടുത്തു.

എസ്.എസ്.എൽ.സി.ക്ക് 99 ശതമാനം മാർക്കോടെ വിജയിച്ച് ഭവ്യ അമ്മയ്ക്ക് ആദ്യമധുരം സമ്മാനിച്ചു. ഹയർ സെക്കൻഡറിയിൽ എസ്.സി. വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്തെത്തി. കേരള സർവകലാശാലയിൽ ബി.എ. സോഷ്യോളജിയിൽ മൂന്നാം റാങ്ക് നേടിയാണ്‌ ഭവ്യ ബിരുദം പൂർത്തിയാക്കിയത്. പിന്നീട് മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ എം.എസ്.ഡബ്ല്യുവിന് പ്രവേശനം നേടി. അവിടെ എം.ഫിൽ. പൂർത്തിയാക്കിയശേഷമാണ് ഐ.സി.എം.ആറിൽ സയൻറിസ്റ്റ് ബി (നോൺ മെഡിക്കൽ) ആയി ജോലി നേടിയത്. നിസ്സഹായതയ്ക്ക് നടുവിലെ പ്രയത്നങ്ങൾക്ക് അംഗീകാരമായി ജില്ലാ വനിതാ-ശിശു വികസനവകുപ്പിന്‍റെ പുരസ്‌കാരവും രാജരാജേശ്വരിക്ക് ലഭിച്ചു.

ജീവിതം സുരക്ഷിതമായതോടെ മാറ്റിവെക്കേണ്ടിവന്ന നൃത്തമെന്ന ഇഷ്ടത്തെ തിരികെപ്പിടിക്കണമെന്നായി. കോവിഡ്കാലത്താണ് വീണ്ടും നൃത്തം അഭ്യസിക്കാൻ തുടങ്ങിയത്. സ്വപ്നങ്ങളിലേക്കുള്ള യാത്രകൾക്കായി ആവേശത്തിലാണ് അവരിപ്പോൾ.

The 57 year old woman proved that there is no age limit for learning dance

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment