visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Kannur Corporation
Kannur Corporation

കുടുംബശ്രീ സംരംഭമായ ടേസ്റ്റി ഹട്ട് പൊളിച്ചുമാറ്റി സാധനങ്ങൾ നശിപ്പിച്ചതായി പരാതിയുമായി കുടുംബശ്രീ പ്രവർത്തകർ; പിന്നിൽ കണ്ണൂർ കോർപ്പറേഷനെന്നും ആരോപണം

By - Siju Kuriyedam Sreekumar -- Tuesday, May 03, 2022 , 05:46 PM
കണ്ണൂർ: കണ്ണൂർ ജില്ലയിലെ ടേസ്റ്റി ഹട്ട് പൊളിച്ചുനീക്കി. ജെസിബി ഉപയോഗിച്ചാണ് ടേസ്റ്റി ഹട്ട് പൊളിച്ചുനീക്കിയത്. കഴിഞ്ഞ നാല് വർഷമായി കണ്ണൂർ കോർപ്പറേഷൻ ഓഫീസിനോട് ചേർന്ന് പ്രവർത്തിച്ചുവരുന്ന പ്രവർത്തിച്ചു വരുന്ന സ്ഥാപമായിരുന്നു ടേസ്റ്റി ഹട്ട്. എന്നാൽ സ്ഥാപനം പൊളിച്ച് നീക്കുന്ന സമയത്ത് അകത്തുണ്ടായിരുന്ന സാധങ്ങൾ മോഷണം പോയെന്നും ഇതിന് പിന്നിൽ കോർപറേഷൻ ആണെന്നും ആണ് കുടുംബശ്രീ പ്രവർത്തകരുടെ ആരോപണം. ഇതേ തുടർന്ന് ഇവർ സിറ്റി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കണ്ണൂർ കോർപ്പറേഷൻ ടേസ്റ്റി ഹട്ട് ജീവനക്കാർക്ക് ഒഴിഞ്ഞു പോകണമെന്ന് പറഞ്ഞു നോട്ടീസ് നൽകിയിരുന്നു. പക്ഷെ ബദൽ സംവിധാനം ഏർപ്പെടുത്തുകയോ പുതിയൊരു സ്ഥലം കണ്ടുപിടിച്ചു തരികയോ ചെയ്യാതെ തങ്ങൾ ഇവിടം വിട്ടു പോവില്ല എന്ന് പറഞ്ഞ് ടേസ്റ്റി ഹട്ടിലെ കുടുംബശ്രീ പ്രവർത്തകർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സമരം ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് ടേസ്റ്റി ഹട്ടിന്റെ കട മുറി പൊളിച്ച് മാറ്റിയത്. കോർപ്പറേഷന്റെ പ്രതികാരനടപടി ആണ് ഇത് എന്നാണ് ടേസ്റ്റി ഹട്ട് പ്രവർത്തകർ ആരോപിക്കുന്നത്.

എന്നാൽ ഇത് കുടുംബശ്രീ പ്രവർത്തകർ വെറുതെ ആരോപിക്കുന്നത് ആണെന്നും എത്ര ദിവസങ്ങൾക്കു മുമ്പേ അവർക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകി എന്നുമാണ് മേയർ പറയുന്നത്. ഇതൊരു പ്രശ്നമാക്കി മാറ്റുകയാണെന്നും തങ്ങൾക്ക് കുടുംബശ്രീ പ്രവർത്തകരും ആയി യാതൊരു പ്രതികാരവും ഇല്ല എന്നും മേയർ പറഞ്ഞു.

പാർട്ടിയുമായി ബന്ധപ്പെട്ട് ആണ് മേയർ തങ്ങളെ കാണുന്നത് എന്നും ഇതാണ് പ്രതികാരത്തിന് കാരണമെന്നും കുടുംബശ്രീ പ്രവർത്തകർ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ കണ്ണൂർ കോർപ്പറേഷൻ പ്രവർത്തനം സുതാര്യമാണ് എന്നും പാർട്ടി പരമായി ഇവരെ കണ്ടിട്ടില്ല എന്നും മേയർ പ്രതികരിച്ചു. കണ്ണൂർ കോർപ്പറേഷൻ കോൺഗ്രസിന്റെ കീഴിൽ ആയ ശേഷം ഒന്നരവർഷത്തോളം യാതൊരു പ്രശ്‌നവുമില്ലാതെ ആണ് ഇവിടെ പ്രവർത്തിച്ചുവന്നത് എന്നും ഇപ്പോൾ തങ്ങളും നിസ്സഹായരാണ് എന്നാണ് കോർപ്പറേഷൻ പറയുന്നത്.

ഈ പരിസരത്തോട് ചേർന്ന് തന്നെ മറ്റൊരു കുടുംബശ്രീ സ്ഥാപനം ഉണ്ടായിരുന്നുവെന്നും ഇത്തരത്തിൽ കോർപ്പറേഷൻ ഓഫീസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിപുലീകരിക്കുമ്പോൾ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട ഉടനെ അവർ ഒഴിഞ്ഞു പോയി എന്നും ടേസ്റ്റി ഹട്ട് പ്രവർത്തകർ അനാവശ്യമായി പ്രശ്‌നമുണ്ടാകുന്നത് ആണ് എന്നുമാണ് മേയറുടെ പക്ഷം. എന്തായാലും പ്രശ്‌നം ഇപ്പോൾ കണ്ണൂർ ജില്ലയിൽ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.

കുടുംബശ്രീ പ്രവർത്തകർ കേസുമായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചതോടെ കമ്മീഷൻ അന്വേഷണം തുടങ്ങിയിരിക്കുകയാണ്. തങ്ങൾക്ക് കുടുംബമുണ്ട് എന്നും ആ കുടുംബത്തെ നോക്കാൻ ഉണ്ടായിരുന്ന ഏക വരുമാനമാർഗ്ഗമാണ് ഇപ്പോൾ നിന്നിരിക്കുന്നത് എന്നാണ് കുടുംബശ്രീ പ്രവർത്തകർ പറയുന്നത്. ഈ പറഞ്ഞതിനോടൊപ്പം ആണ് ഇപ്പോൾ മോഷണം ആരോപണവുമായി കുടുംബശ്രീ പ്രവർത്തകർ രംഗത്തുവന്നിരിക്കുന്നത്. കുടുംബശ്രീ പ്രവർത്തകർ കോർപ്പറേഷന് മുന്നിൽ സത്യാഗ്രഹം ഇരിക്കുന്ന പ്രശ്‌നം നേരത്തെ മറുനാടന്മലയാളി റിപ്പോർട്ട് ചെയ്തതാണ്.

Kudumbasree workers complain that Kudumbasree's Tasty Hut was demolished

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   



LEAVE A REPLY

Security code:

COMMENTS

Be the first to comment