visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Kochurani Joseph , Uma Thomas
Kochurani Joseph , Uma ThomasPhoto Credit : Siju Kuriyedam Sreekumar

യുഡി എഫിന്റെ ഉമ തോമസിനെതിരെ പോരാടാൻ എൽഡിഫ് കൊച്ചുറാണി ജോസഫിനെ കളത്തിലിറക്കുമോ ? സഭയും പാർട്ടിയും ഒരുപോലെ അം​ഗീകരിക്കുന്ന സ്ഥാനാർത്ഥിയെ തേടി സിപിഎം

By - Siju Kuriyedam Sreekumar -- Tuesday, May 03, 2022 , 08:46 PM
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമാ തോമസിനെ പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമാക്കി ഇടത് ക്യാമ്പും. സിപിഎമ്മിന്റെ സ്വന്തം സ്ഥാനാർത്ഥിയോ പാർട്ടി സ്വതന്ത്ര സ്ഥാനാർത്ഥിയോ എന്ന കാര്യത്തിൽ സിപിഎം ഇതുവരെ തീരുമാനത്തിൽ എത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. യുഡിഎഫ് വനിതാ സ്ഥാനാർത്ഥിയെ നിർത്തുന്നതോടെ ഒരു വനിതാ സ്വതന്ത്രയെ സിപിഎം രംഗത്തിറക്കാനുള്ള സാധ്യതയേറി. അങ്ങനെയെങ്കിൽ കൊച്ചുറാണി ജോസഫാകും ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി കൊച്ചുറാണിയെ പരിഗണിച്ചേക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഭാരത് മാതാ കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം ഹെഡായിരുന്നു കൊച്ചുറാണി ജോസഫ്. സീറോ മലബാർ സഭയുടെ ഔദ്യോഗിക വക്താവ് കൂടിയാണ് ഇവർ. സ്ഥാനാർത്ഥിയാക്കാൻ നീക്കമുണ്ടെന്ന റിപ്പോർട്ടുകളോട് കൊച്ചുറാണി നേരത്തെ അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ നാല് പതിറ്റാണ്ടായി താൻ മണ്ഡലത്തിന്റെ വികസന യാത്രയ്‌ക്കൊപ്പമുണ്ട്. തൃക്കാക്കര കോളജിലെ മൂന്ന് പതിറ്റാണ്ടായുള്ള അദ്ധ്യാപന പരിചയത്തിന്റെ വെളിച്ചത്തിലും കൂടിയാണ് അത്. ഇടതുമുന്നണി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. മണ്ഡലത്തിലെ ഏത് കാര്യത്തിലും സജീവമാണ്. പാർട്ടി ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതുവരെ ഈ വിഷയത്തിൽ പ്രതികരിക്കാനില്ല,’ എന്നുമായിരുന്നു കൊച്ചുറാണിയുടെ പ്രതികരണം.

തൃക്കാക്കര മണ്ഡലവും സ്വന്തമാക്കി 100 സീറ്റുകളോടെ രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. ഉടൻ ചേരുന്ന മണ്ഡലം ജില്ലാ കമ്മിറ്റികളിൽ ഉയരുന്ന പേരുകൾ വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്ത് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. സമുദായിക സമവാക്യങ്ങൾ, രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവ പരിഗണിച്ച് ശക്തനായ ഒരു സ്ഥാനാർത്ഥി എന്നതാണ് ഇടത് പാളയത്തിൽ നടക്കുന്ന ചർച്ചകൾ. കൊച്ചി കോർപ്പറേഷൻ മേയർ അനിൽ കുമാർ, ഡിവൈഎഫ്ഐ നേതാവ് കെഎസ് അരുൺ കുമാർ എന്നിവരുടെ പേരുകളും സജീവമായി പരിഗണിക്കുന്നു എന്നാണ് സൂചനകൾ.


തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മെയ് 31നാണ് നടക്കുക. ജൂൺ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനമിറക്കും. മെയ് 11 ആണ് പത്രിക നൽകാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിൻവലിക്കാൻ അനുവദിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികൾ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ശക്തമാക്കി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 14,329 വോട്ടുകൾക്കാണ് പിടി തോമസ് ജയിച്ചു കയറിയത്.

UDF candidate Uma Thomas and LDF may be Kochurani Joseph in thrikkakkara by election

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment